ഭാവന ആ കാര്യത്തിൽ പിന്തുണച്ചു ! ഇന്നും ആ ബന്ധം തുടരുന്നു – പ്രിയ സുഹൃത്തിനെകുറിച്ച് മനസ്സുതുറന്നുകൊണ്ട് യുവ ഗായിക റിമി ടോമി.

മലയാള സിനിമ ലോകത്തെ കോരിത്തരിപ്പിച്ച യുവ ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ചിങ്ങമാസം വന്നുചേർന്നാൽ എന്നു തുടങ്ങുന്ന ഹിറ്റ്‌ ഗാനവു മായാണ് പിന്നണി ഗാന രംഗത്തേക്ക് റിമി കടന്നുവന്നത്. ടിവി ചാനലുകളിൽ പല പ്രോഗ്രാമുകളുടെയും അവതാരികയായും റിമി തിളങ്ങിയിട്ടുണ്ട്. തൻ്റേതായ അവതാര ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ റിമിക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിൽ സജീവമാണ് റിമി. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതിലൂടെ ഗായിക എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ റിമിടോമിക്ക് ആരാധകർ ഏറെയാണ്. റിമിയുടെ പുതിയ പുതിയ വിശേഷങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കാറുണ്ട്. പാട്ട് മാത്രമല്ല അഭിനയം കൂടി തനിക്ക് വഴങ്ങുമെന്ന് റിമിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർക്കും റിമിയെ ഒരുപാട് ഇഷ്ടമാണ്.

കൊച്ചു കുട്ടികളെപ്പോലുള്ള പെരുമാറ്റമാണ് റിമിക്ക്. തമാശയും കളിയും ചിരിയുമൊക്കെ ആയാണ് റിമി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സ്റ്റേജിൽ ഡാൻസ് കളിച്ചുകൊണ്ട് കാണികളുടെ മുന്നിലേക്ക് ഓടിയെത്തുന്ന റിമിയെ അനുകരിച്ചുകൊണ്ട് പല റിയാലിറ്റി ഷോകളും ഇപ്പോൾ മുന്നോട്ടു പോകുന്നുണ്ട്. ശരീരവണ്ണം കൂടുതൽ ഉണ്ടായിരുന്ന റിമി ടോമി വെയിറ്റ് ലോസ് ജേർണിയിലൂടെ ഭാരം കുറച്ചുകൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

തൻ്റെ ഫിറ്റ്നസിനെ കുറിച്ചുള്ള പല വീഡിയോകളും റിമി യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്. ആരാധകർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയും നൽകാറുണ്ട്. തടിച്ചുരുണ്ട ശരീരപ്രകൃതമുള്ള റിമിക്ക് മെലിയാൻ വേണ്ടി പ്രചോദനം നൽകിയത് നടി ഭാവനയാണെന്ന് റിമി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരുപാട് സുഹൃത്തുക്കളുള്ള ഗായകിയാണ് റിമി. തൻ്റെ സുഹൃത്തുക്കളിൽ ഏറ്റവും പ്രിയപ്പെട്ടത് ഭാവനയാണെന്നുള്ള തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ഭാവനയുമായുള്ള ആ ഒരു ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. റിമി ടോമി വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോസും ഒക്കെ യൂട്യൂബിൽ പങ്കുവെക്കാറുണ്ട് ഇതിനൊക്കെ തന്നെ ആരാധകർ കിടിലൻ മറുപടിയുമായാണ് വരുന്നത്. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ വേണ്ടി റിമി ചെയ്യുന്ന പലകാര്യങ്ങളും ആരാധകരെ ഞെട്ടിക്കുന്നുണ്ട്. ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല ഒരു ദിനചര്യയുടെ ഭാഗമായിട്ടാണ് ജിമ്മിൽ പോകുന്നത് എന്നാണ് റിമി പറയുന്നത്.

വ്യായാമത്തിലൂടെ ശരീരഭാരം കുറയുക മാത്രമല്ല മാനസികവും ശാരീരികവുമായ പല ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യായാമം ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ് റിമി. സ്റ്റേജ് ഷോകളിൽ പാട്ടുപാടി ഡാൻസ് കളിക്കുന്ന റിമി ആരാധകർക്ക് ഒരു ഹരം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply