റോയ്‌സ്മായി ഉള്ള ബന്ധം ഒഴിഞ്ഞ ശേഷം ജീവിതത്തിലെ വലിയ പുതിയ സന്തോഷം പങ്കുവെച്ചു റിമി ! ആശംസകൾ നേർന്ന് ആരാധകർ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആരാധകരുള്ള ഒരു താരമാണ് റിമി ടോമി. ഗായിക, നായിക അവതാരിക തുടങ്ങിയ നിലകളിലെല്ലാം തന്നെ ശ്രദ്ധേയ ആവാറുണ്ട് താരം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെയാണ് അവതാരിക എന്ന നിലയിലേക്ക് റിമി ടോമി ശ്രദ്ധ നേടുന്നത്. ഇപ്പോൾ പല പരിപാടികളിലും മറ്റും താരം എത്താറുണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ റിമി അടുത്തകാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.

തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിൽ കൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് ചെയ്യുന്നത്. വിവാഹമോചനത്തിനു ശേഷം അടിമുടി മാറിയ ഒരു റിമി ടോമി ആണ് കാണാൻ സാധിക്കുന്നത്. ലുക്കിൽ തന്നെ വലിയൊരു മാറ്റം സംഭവിച്ചിരുന്നു ഇപ്പോൾ വളരെ മെലിഞ്ഞ രൂപത്തിലാണ് റിമിയെ കാണാൻ സാധിച്ചിരിക്കുന്നത്. റിമി ടോമി തന്നെയാണോ ഇതെന്ന് നമുക്ക് സംശയം തോന്നുന്ന ഒരു നിലയിലേക്ക് താരം എത്തിയിരുന്നു. പഴയ സൗന്ദര്യം ആയിരുന്നു നല്ലത് എന്നാണ് പ്രേക്ഷകരുടെ മറ്റ് കമന്റുകൾ.

ഒട്ടുമിക്ക കമന്റിനും മറുപടി കൊടുക്കുന്ന ഒരു വ്യക്തി കൂടിയാണ് റിമി. അടുത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു ഇടവേള എടുത്തു എന്നായിരുന്നു ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. റിമിയുടെ ജീവിതത്തിലെ പുതിയൊരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. റിമി ഒരു പുതിയ വാഹനം സ്വന്തമാക്കിയതാണ് ഈ സന്തോഷവാർത്ത. ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ് kl07 cw 1122 എന്ന വാഹനമാണ് റിമി സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനം സ്വന്തമാക്കി കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സഹോദരൻ റിങ്കു ടൊമിയും റിമിക്ക് ഒപ്പം തന്നെ ഈ ചിത്രങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരുന്നത്. നിരവധി ആരാധകരും ഈ ചിത്രങ്ങളുമായി പ്രതികരിച്ച് എത്തിയിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ റിമി കൂടുതലായും സജീവമായി തുടങ്ങിയത്.

റിമിയുടെ ഭർത്താവ് റോയ്സ് മറ്റൊരു വിവാഹം കഴിച്ചതും പ്രേക്ഷകരെ അമ്പരപ്പിച്ച വാർത്ത ആയിരുന്നു. റിമി ടോമി പൊതുവേ വിശേഷങ്ങൾ എല്ലാം തന്നെ ഏത് വേദിയിലും തുറന്നു പറയുന്ന വ്യക്തിയാണ്. വിവാഹമോചനത്തെക്കുറിച്ച് ഒരിക്കൽപോലും പറഞ്ഞിരുന്നില്ല. അതീവ രഹസ്യമായാണ് വിവാഹമോചനം നടന്നിരുന്നത്. റോയ്സ് രണ്ടാമത് വിവാഹം കൂടി ചെയ്തതോടെ ഈ വിവാഹമോചനം വാർത്തകളിൽ കൂടുതൽ ഇടംപിടിക്കാൻ തുടങ്ങിയിരുന്നു എന്നാൽ തന്റെ ജീവിതത്തെക്കുറിച്ച് എവിടെയും പറയാൻ താല്പര്യപ്പെടുന്നില്ല റിമി എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply