ഒരു മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്ക് എതിരെ നൽകിയ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരമായ സുരേഷ് ഗോപിക്ക് എതിരെയാണ് മാധ്യമപ്രവർത്തകയുടെ പരാതി. സിനിമ നടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കൂടിയാണ്. സുരേഷ് ഗോപിക്ക് എതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് എന്ന് വനിതാ കമ്മീഷൻ അധ്യക്ഷയായ സതീദേവിയാണ് പുറത്തുവിട്ടത്.
റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തക പറയുന്നത് ചെയ്തതെല്ലാം ശരിയാണെന്ന് വരുത്തിതീർക്കുവാനാണ് സുരേഷ് ഗോപി ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ്. സുരേഷ് ഗോപി റിപ്പോർട്ടർ മാധ്യമപ്രവർത്തകയോട് ദേഷ്യപ്പെടുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തതിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. തൃശ്ശൂർ അതിരൂപത ബിജെപിക്കും സുരേഷ് ഗോപിക്കും എതിരെ ഉയർത്തിയ ആരോപണത്തെക്കുറിച്ച് ചോദിക്കാനായിരുന്നു താൻ അടക്കമുള്ള മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയെ സമീപിച്ചതെന്ന് റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തക പറഞ്ഞു.
കൂടാതെ സുരേഷ് ഗോപി തന്നെ കണ്ട സമയത്ത് കൈകൂപ്പിക്കുകയും മറ്റൊരു പുരുഷ മാധ്യമപ്രവർത്തകൻ്റെ തോളിൽ കൈവെച്ചതിനുശേഷം തന്നോട് കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു എന്നും റിപ്പോർട്ടർ മാധ്യമപ്രവർത്തക പറഞ്ഞു. സുരേഷ് ഗോപി അവരോടൊക്കെ നിങ്ങളെ കാണുന്നത് തനിക്ക് പേടിയാണെന്നും പറഞ്ഞു. കൂടാതെ റിപ്പോർട്ടർ മാധ്യമപ്രവർത്തക പറഞ്ഞത് മീഡിയവൺ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞത് തെറ്റ് മനസ്സിലാക്കിയിട്ട് ആണെങ്കിൽ ഇത്തരത്തിൽ തന്നെ പരിഹസിക്കേണ്ട എന്നും.
വീണ്ടും റിപ്പോർട്ടർ മാധ്യമപ്രവർത്തക ചോദ്യം ചോദിക്കുവാൻ ശ്രമിച്ചപ്പോൾ ആളാവാൻ നോക്കരുത് എന്ന് സുരേഷ് ഗോപി അവരോട് പറയുകയും ചെയ്തു. കൂടാതെ കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ടു കൊണ്ട് തനിക്കൊന്നും സംസാരിക്കാൻ ഇല്ലെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് പറയുകയും ചെയ്തു. കൂടാതെ കോടതിയെ താൻ ധിക്കരിക്കാൻ ശ്രമിക്കുന്നതാണ് എന്നും അവിടെനിന്നും പിന്നിലോട്ട് മാറിനിൽക്കാനും സുരേഷ് ഗോപി പറഞ്ഞതായും റിപ്പോർട്ടർ മാധ്യമപ്രവർത്തക പറഞ്ഞു.
മാധ്യമപ്രവർത്തക പറഞ്ഞത് ചാവക്കാട് ബിജെപി സംഘടിപ്പിച്ച വാഹന യാത്രയിൽ പതാക കൈമാറാൻ എത്തിയ ബിജെപി നേതാവ് പരിപാടിക്ക് ശേഷം തന്നെ കണ്ടപ്പോൾ അടുത്തുവന്നാൽ താനും കേസ് കൊടുക്കും എന്ന് സുരേഷ് ഗോപി പറഞ്ഞെന്നും. സംഭവസ്ഥലത്തു നിന്നും താൻ ഇറങ്ങിപ്പോന്നത് തൻ്റെ അഭിമാനം ഒന്നോർത്തു മാത്രമാണ് എന്നും പറഞ്ഞു. കൂടാതെ ഈ വിഷയത്തിൽ മറ്റു മാധ്യമപ്രവർത്തകർ ആരും പ്രതികരിക്കുകയും ചെയ്തില്ല എന്ന് പറയുകയും ചെയ്തു.
താൻ സുരേഷ് ഗോപിയോട് ചോദ്യങ്ങൾ ഉന്നയിച്ചത് മീഡിയ വൺ മാധ്യമപ്രവർത്തകയ്ക്കു വേണ്ടിയാണെന്നും പറഞ്ഞു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ചോദ്യം ഉന്നയിക്കാത്ത പക്ഷം തൻ്റെ തൊഴിലിൻ്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ് അതിലൂടെ എന്നും റിപ്പോർട്ടർ മാധ്യമപ്രവർത്തക പറഞ്ഞു. തൻ്റെ ജോലിയാണ് താനവിടെ ചെയ്തതെന്നും പറഞ്ഞു.