ഞങ്ങൾ സ്ത്രീകളും ഷൂട്ടിന് ഉണ്ടെന്നു പോലും ഓർക്കാതെ അൽപ്പവസ്ത്രധാരനായിയാണ് ഷൈൻ എത്തുന്നതെന്ന് രഞ്ജു രഞ്ജിമാർ – ഞങ്ങളുടെ ഉറക്കം വരെ പോയെന്നും തുറന്നു പറച്ചിൽ

മലയാള സിനിമയിലെ പ്രശസ്തയായ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ തൻെറതായ അഭിപ്രായങ്ങളും ആശയങ്ങളും സമൂഹത്തിനു മുൻപിൽ തുറന്ന്‌ പറഞ്ഞു കൈയ്യടി നേടിയിട്ടുണ്ട് രഞ്ജു രഞ്ജിമാർ. അവർ തനിക്കു പലമേഖലകളിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ്. അതിനിടയിൽ മലയാള സിനിമ മേഖലയിൽ നിന്നും തനിക്കു ഈ ഇടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചു. ഒരു നടൻ കാരണം സിനിമ ലൊക്കേഷനിൽ ഷൂട്ടിങ്ങ് നീണ്ടുപോയ കാരണം വ്യക്തമാക്കുകയായിരുന്നു. നടൻ കാരണം രാവിലെ തീരേണ്ട ഷൂട്ടിങ്ങ് വൈകി അടുത്ത ദിവസം വരെ നീണ്ടുപോയി അതുമൂലം ഉറക്കം വരെ നഷ്ടപ്പെട്ടു എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്.

നടൻ ലൊക്കേഷനിൽ എത്തുന്നതും വൈകിയാണ്. ഈ നടൻ കാരണം ഞാൻ ലൊക്കേഷനിൽ ധാരാളം വിഷമങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണു അവർ പറഞ്ഞത്. മറ്റുള്ള ആർട്ടിസ്റ്റുകളോട് വളരെ മോശമായാണ് ആ നടൻ്റെ പെരുമാറ്റവും സംസാര രീതികളും. സെറ്റിലൂടെ ഓടിച്ചാടിക്കളിക്കുകയും അല്പവസ്ത്രധാരിയായി എത്തുകയും കൂടെ അഭിനയിക്കുന്ന സ്‌ത്രീകളാണ്‌ എന്ന ഒരു പരിഗണന പോലും നൽകാതെയാണ് അദ്ദേഹം പെരുമാറുന്നത് എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത മറ്റൊരു അംഗമായ സജി നന്ത്യാട് അത് ആരാണ് എന്ന് വ്യക്തമാക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അപ്പോൾ അവർ നേരിട്ട് പേര് പറയാതെ ആ നടൻ വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമിച്ച ആളാണ് എന്ന് മാത്രം പറഞ്ഞു. ഇതിലൂടെ നടൻ ഷൈൻ ടോം ചാക്കോ ആണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഷൈൻ ടോം ചാക്കോ കാരണം ലൊക്കേഷനിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ടേക്ക് പറഞ്ഞാൽ പോലും നടൻ ആ സമയത്തു വരാതിരിക്കുകയും അതു കാരണം ഷൂട്ടിങ്ങ് സമയം നീണ്ടുപോവുകയും ചെയ്യുന്നു. കൂടെ ഉള്ള ആർട്ടിസ്റ്റുകളുടെ സമയവും ഉറക്കവുമൊക്കെ അതുകാരണം നഷ്ടപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന് സപ്പോർട്ട് നൽകാനും ആളുകൾ ഉണ്ട്. പലരും പരാതി പറയുവാൻ തെയ്യാറാകുന്നില്ല അതുകാരണം ആണ് ഇത്തരക്കാർ ഇങ്ങനെ തന്നെ പെരുമാറുന്നത് എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. പല സംവിധായകരും അവരുടെ സാമ്പത്തിക നഷ്ടം ഓർത്തു ഒന്നും പറയാറില്ല അത് കാരണം കൂടെ ഉള്ള ആർട്ടിസ്റ്റുകൾക്കാണ് ബുധിമുട്ടുകൾ ഉണ്ടാകുന്നത്.

സിനിമ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾക്കും സ്ത്രീകളോടുള്ള പെരുമാറ്റരീതിയിലുള്ള മാറ്റങ്ങൾക്കുവേണ്ടിയും അസോസിയേഷനുകൾ ശരിയായരീതിയിൽ നടപടികൾ എടുക്കുകയയും വേണം എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply