നായകളെ പെരുത്ത് ഇഷ്ട്ടായിരുന്നല്ലോ – ഇപ്പൊ എന്ത് സംഭവിച്ചെന്ന് രഞ്ജിനിക്ക് വിമർശനം !

നടിയും അവതാരകയും ആയി മലയാളികൾക്കിടയിൽ മിന്നിത്തിളങ്ങിയ താരമായിരുന്നു രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രഞ്ജിനി. താരത്തിന്റെ നായ സ്നേഹം കേരളക്കരയിൽ പ്രശസ്തമാണ്. താരത്തിന്റെ തെരുവ് നായ്ക്കളോടും മറ്റു നായ്ക്കളോടും ഉള്ള സ്നേഹം ഇതിനു മുൻപ് നിരവധി ചർച്ചകൾക്ക് ഇടയായിട്ടുണ്ട്. ഒരുപാട് നായ്ക്കുട്ടികളെ താരം വളർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തെരുവ് നായ്ക്കളുടെ മികച്ച ജീവിതത്തിനും പരിപാലനത്തിനും വേണ്ടിയുള്ള രഞ്ജിനിയുടെ ശബ്ദം പലപ്പോഴും ആയി ഉയർന്നു വന്നിട്ടുമുണ്ട്.

നിരവധി മീഡിയ വിവാദങ്ങൾക്ക് ഈ കാരണങ്ങൾ താരത്തെ കൊണ്ടെത്തിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ തന്റെ അമ്മയുടെ കൈയിലെ ചില അടയാളങ്ങൾ ചിത്രമായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘അമ്മയുടെ കൈക്ക് എന്ത് പറ്റിയതായിരിക്കും’.. എന്ന ഒരു ചോദ്യവും ചിത്രത്തിന് താഴെയുണ്ട്. ഉത്തരമായി 3 ഓപ്ഷൻസ് താരം തന്നെ കൊടുത്തിട്ടുമുണ്ടായിരുന്നു. രഞ്ജിനിയുടെ അമ്മ സുജാതയുടെ കൈ നിറയെ മാന്തിയ അടയാളങ്ങളാണ് കാണാൻ കഴിയുന്നത്. ഇതിനുള്ള കാരണങ്ങൾ രഞ്ജിനി തന്നെ വ്യക്തമാക്കുകയും ചെയ്തു.

വളർത്തു നായ്ക്കൾ ആയാലും അവരുടെ ഫൈട്സിനിടയിൽ നമ്മൾ പോയി ഇടപെടരുത് എന്നാണ് രഞ്ജിനി പറഞ്ഞത്. രഞ്ജിനിയുടെ വീട്ടിൽ നിലവിൽ രണ്ട് വളര്‍ത്ത് നായ്ക്കൾ ഉണ്ട്. ബഡ്ഡിയും റയോയും. ബഡ്ഡി, റയോ എന്നീ വളർത്തു നായ്ക്കൾ അടികൂടുന്നതിനിടെ അമ്മ സുജാത ഇടപെടാൻ പോയതാണ് കൈയിലെ ഈ പാടുകൾക്ക് കാരണമെന്ന് രഞ്ജിനി വ്യക്തമാക്കുന്നു. ബഡ്ഡി ദേഷ്യം വന്നാൽ തന്നെ പോലെയാണെന്നും ദേഷ്യം വന്നാൽ ചുറ്റുമുള്ളതൊന്നും കാണില്ലെന്നും രഞ്ജിനി കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യങ്ങളെല്ലാം പോസ്റ്റ് ചെയ്തത്.

തന്റെ അമ്മ ഇപ്പോൾ ഒക്കെ ആണെന്നും കുഴപ്പമൊന്നുമില്ല എന്നും താരം കൂട്ടിച്ചേർത്തു. തനിക്കും ചെറുതായി ബോഡി പെയിൻ ഉണ്ടെന്നും രഞ്ജിനി പറഞ്ഞിരുന്നു. അടിപിടി നടക്കുന്നതിനിടയിൽ രഞ്ജിനിയും ചെന്ന് കാണും എന്നാണ് ഇതിന്റെ സൂചന. രഞ്ജിനിയുടെ അനുജൻ ശ്രീപ്രിയന്റെ വിവാഹം ഈ അടുത്തിടെയാണ് നടന്നത്. അതിന്റെ വീഡിയോസും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബ്രീസ് ജോർജ് എന്നാണ് രഞ്ജിനിയുടെ സഹോദരന്റെ ഭാര്യയുടെ പേര്. വീട്ടിൽ പുതിയ അംഗം വന്നതിന്റെ സന്തോഷവും മറ്റ് ആഘോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പോസ്റ്റ് ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply