പാലക്കാടുള്ള അയ്യർ കുടുംബത്തിൽ ജനിച്ച് ഇന്ന് ലോകമെമ്പാടും ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് തൃഷ. പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള താരം 1999ൽ മിസ് ചെന്നൈ പട്ടം നേടിയതോടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള തൃഷ ബോളിവുഡിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പ്രായം കൂടുംതോറും ചെറുപ്പവും സൗന്ദര്യവും കൂടി വരുന്ന തൃഷയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ജനനം കൊണ്ട് മലയാളിയാണെങ്കിലും അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല താരം. ഏറ്റവും ഒടുവിൽ മണി രത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിൻ സെൽവനി”ലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ കുന്ധവൈ രാജകുമാരി ആയി അതീവ സുന്ദരിയായിട്ടാണ് തൃഷയെ കാണാൻ സാധിച്ചത്.
“പൊന്നിയിൻ സെൽവൻ”ന്റെ പ്രമോഷൻ പരിപാടികളിൽ എല്ലാം അതിസുന്ദരിയായിട്ടാണ് തൃഷ എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് എത്തിയ തൃഷയുടെ ഓരോ ലുക്കുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നാൽപ്പതിനോടടുത്ത് പ്രായമുണ്ടെങ്കിലും ഇപ്പോഴും ഏതു യുവ നടിയെക്കാളും സൗന്ദര്യവും ചുറുചുറുക്കും താരത്തിനുണ്ട്. ഇത്രയും പ്രായമായിട്ടും താരം വിവാഹം കഴിക്കാത്തത് എന്താണെന്ന് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ഇപ്പോൾ ഇതാ ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടനും മാധ്യമ പ്രവർത്തകനും ആയിട്ടുള്ള ബയൽവാൻ രംഗനാഥൻ. കുറച്ചു വർഷങ്ങൾക്കു മുമ്പ്യു തൃഷയുടെ വിവാഹ നടന്നിരുന്നു. എന്നാൽ വിവാഹത്തിലേക്ക് എത്തുന്നതിനു മുൻപ് ഈ ബന്ധം മുടങ്ങി പോവുകയായിരുന്നു. വരുൺ മണിയൻ എന്ന നിർമാതാവുമായിട്ടായിരുന്നു തൃഷയുടെ വിവാഹനിശ്ചയം നടന്നത്. സിനിമയിലെ നിരവധി പ്രമുഖർ പങ്കെടുത്ത ആർഭാടകരമായ വിവാഹ നിശ്ചയ ചടങ്ങായിരുന്നു അത്.
പിന്നീട് ചില കാരണങ്ങൾ കൊണ്ട് ഇവർ വേർപിരിയുകയായിരുന്നു. ഇതിനു ശേഷമായിരുന്നു നടൻ റാണ ദഗുബട്ടിയുമായുള്ള താരത്തിന്റെ പ്രണയം. നിരവധി പൊതുപരിപാടികളിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർ ലിവിങ് ടുഗെദർ ബന്ധത്തിൽ ആണെന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈ ബന്ധവും വിവാഹത്തിൽ എത്തിയില്ല. പിന്നീട് ആയിരുന്നു തൃഷ ചിമ്പുവുമായി പ്രണയത്തിലാവുന്നത്.
കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇവർ. എന്നാൽ പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോൾ കൃത്യമായ മറുപടി ഇരുവരും നൽകിയില്ല. നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ചിമ്പു എപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോൾ വിവാഹിതയാകാൻ തയ്യാർ ആണെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് വിവാഹമോചനത്തിൽ എത്തുമോ എന്ന ഭയം തൃഷയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാം മനസ്സിലേക്ക് വരുന്നത് വിവാഹിതരായതിനു ശേഷം വേർപിരിഞ്ഞ ആളുകളെ ആണ് എന്ന് തൃഷയും മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്.