ഹർത്താലിന് കെ എസ് ആർ ടി സി ബസ്സിന്‌ കല്ലെറിഞ്ഞ പ്രമുഖനെ മനസ്സിലായോ ? കയ്യോടെ പൂട്ടി പോലീസ്

കഴിഞ്ഞ ദിവസമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ വലിയതോതിലുള്ള ഒരു ഹർത്താലിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നത്. ആഹ്വാനം ചെയ്തിരുന്ന ഹർത്താലിൽ ഉണ്ടായ നഷ്ടങ്ങളുടെ കണക്കുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു സംഭവം വലിയതോതിൽ തന്നെ വിവാദമായി മാറുകയും ചെയ്തിരുന്നു. ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് ആണ് പുനലൂർ ബസ്സിൽ കല്ലെറിഞ്ഞതിനു പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഈ സംഭവത്തിൽ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തി കൂടിയാണ് ബാസിത്. ഹർത്താൽ ദിനത്തിൽ ആണ് ഇയാൾ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ പിടിയിലാകുന്നത്. ഇയാൾക്കൊപ്പം മറ്റ് മൂന്നുപേരെ കൂടി പിടിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ലോറിയുടെ മുന്നിലെ ചില്ല് തകരുകയും ബസ് ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആദ്യം പിടിയിലായത് അനീഷ് എന്ന വ്യക്തിയാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ട് പ്രതികളെ കുറിച്ച് അറിയാൻ സാധിച്ചത്.

എൺപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയതും. കല്ലേറിൽ കെഎസ്ആർടിസിക്കുള്ള നഷ്ടം എന്നത് വലുതാണ്. മൂന്നു ലക്ഷത്തോളം വരും അത്. ലോറികൾക്കും ഒന്നര ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് വിവരം. പുനലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലായിരിക്കും ഇവരെ ചോദ്യം ചെയ്യുന്നത്. ഹർത്താൽ ദിനത്തിൽ രാവിലെ കൊട്ടാരക്കരയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ഇവർ പുനലൂരിൽ എത്തി വാഹനങ്ങളിൽ കല്ലെറിഞ്ഞത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ഹർത്താൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ആയിരുന്നു സാക്ഷ്യം വഹിക്കുന്നത്.

കോട്ടയത്ത് ഒരു ലോട്ടറി കട പൂർണ്ണമായും തകർന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രതികൾക്ക് വലിയ തോതിലുള്ള ഒരു ശിക്ഷ തന്നെയായിരിക്കും ലഭിക്കുക എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. പൂർണ്ണമായും ജനദ്രോഹപരമായ രീതിയിലുള്ള ഒരു ഹർത്താൽ തന്നെ ആയിരുന്നു നടന്നിരുന്നത്. ജനങ്ങളെ ഒരുവിധത്തിലും മുന്നോട്ട് കൊണ്ടുപോകുവാൻ അനുവദിക്കാത്ത രീതിയിലാണ് ഹർത്താൽ ഉണ്ടായിരുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. നിരവധി ആളുകൾക്കാണ് ഈയൊരു ഹർത്താലുകൊണ്ട് നാശനഷ്ടങ്ങൾ ഉണ്ടായത്. അതിൽ കെഎസ്ആർടിസിയും ഉൾപ്പെടുന്നു എന്നു മാത്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആളുകളാണ് ഹർത്താൽ സംബന്ധിച്ച് വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും ആയി മുൻപോട്ടു വന്നിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply