സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് സ്വന്തം സുജാത എന്ന പരമ്പര. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഈ പരമ്പരയിൽ നായികയായി എത്തുന്നത് നടി ചന്ദ്ര ലക്ഷ്മൺ ആണ്. സുജാത എന്ന ടൈറ്റിൽ റോളിലാണ് ചന്ദ്ര ഈ സീരിയലിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളം സീരിയലിൽ വീണ്ടും ചന്ദ്ര ലക്ഷ്മൺ സജീവമാകുന്നത്. അങ്ങനെ ഒരു പ്രത്യേകതയോടെ തന്നെയായിരുന്നു ഈ സീരിയൽ ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നത്. കിഷോർ സത്യ, അനു നായർ, ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത്. സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് രശ്മി ജയഗോപാൽ.
നിരവധി ആരാധകരാണ് സീരിയലിൽ രശ്മി ജയഗോപാൽ സ്വന്തമാക്കിയത്. ആർക്കും ഇഷ്ടമാവുന്ന സാറാമ്മ എന്ന കഥാപാത്രത്തെയാണ് രശ്മി മികച്ചതാക്കി കൊണ്ടിരിക്കുന്നത്. രശ്മിയെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. രശ്മി അന്തരിച്ചു എന്നതാണ് ആ വാർത്ത. 51 വയസ്സ് മാത്രമായിരുന്നു രശ്മിക്ക് ഉണ്ടായിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു രശ്മിയുടെ അന്ത്യം. രശ്മിയുടെ മരണത്തെക്കുറിച്ച് ആദ്യം പ്രേക്ഷകരെ അറിയിച്ചത് പരമ്പരയിലെ തന്നെ നായകനായ കിഷോർ സത്യയെയാണ്.
ആകസ്മികതകളുടെ ആകെ തുകയാണ് ജീവിതമെങ്കിലും ചില ഞെട്ടലുകൾ നമ്മുടെ വേദന വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഞെട്ടലുകൾ ഒഴിവാക്കുക ജീവിതമെ എന്നു പറഞ്ഞുകൊണ്ടായിരുന്നു രശ്മിയുടെ മരണത്തെ കുറിച്ച് കിഷോർ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്ന് സീരിയലിലെ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ അനു നായർ തുടങ്ങിയവരൊക്കെ തന്നെ രശ്മിയുടെ ചിത്രങ്ങളുമായി എത്തി. ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ച് കുറുപ്പും ശ്രദ്ധ നേടിയിരുന്നു.
തനിക്കൊരു ചേച്ചിയമ്മയായിരുന്നു താരം. ചേച്ചിയമ്മയില്ലാത്ത സെറ്റിനെക്കുറിച്ച് ഇനി തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. തങ്ങൾ ഒരുമിച്ച് എടുത്ത ഒരു ഓണച്ചിത്രം കൂടി ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചിരുന്നു. സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിരുന്നില്ല ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രം ആയിരിക്കുമെന്ന്. വ്യക്തിപരമായി നഷ്ടം ആണ് എനിക്ക് ഉണ്ടായത്. ആ വേദന വളരെ വലുതാണ്. ഇങ്ങനെയായിരുന്നു ചന്ദ്ര രശ്മിയെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ടോഷിന് ഒപ്പം എത്തിയ അഭിമുഖങ്ങളിലും ചന്ദ്ര രശ്മിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങളുടെ വിവാഹ സമയത്ത് രശ്മിചേച്ചി വളരെ സന്തോഷവതിയായിരുന്നു എന്നും താലികെട്ടിയ നിമിഷം സന്തോഷം കൊണ്ട് രശ്മി കരഞ്ഞു പോയിരുന്നു എന്നുമൊക്കെയാണ് പറഞ്ഞിരുന്നത്.