സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുള്ള ഒരു നടനാണ് ഇപ്പോൾ രൺവീർ സിങ്. ഇപ്പോൾ രൺവീർ സിങ്ങിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സൈമ പുരസ്കാരം നടന്നത്. സൈമയുടെ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്. പുരസ്കാര വേദിയിലെ ഒരു മുഖ്യഅതിഥി തന്നെയായിരുന്നു രൺവീർ സിംഗ്.
ഈ ചടങ്ങുകൾക്കിടയിൽ ആണ് ഒരു കയ്യബദ്ധം രൺബീറിന് സംഭവിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ചർച്ചയായി മാറുകയും ചെയ്തു. പുരസ്കാര വേദിയിലേക്ക് നടന്നടുത്ത ഇദ്ദേഹത്തെ ആരാധകരുടെ തിക്കിനും തിരക്കിനുമിടയിൽ സുരക്ഷാ ജീവനക്കാർ കൊണ്ടുപോകുന്ന കാഴ്ച കാണാം. എന്നാൽ ആരാധകരെ തടയുന്നതിന് ഇടയിൽ അബദ്ധവശാൽ സുരക്ഷാ ജീവനക്കാരന്റെ ഒരു അടി ഇദ്ദേഹത്തിന് കൊള്ളുകയായിരുന്നു ചെയ്തത്. ശല്യം ചെയ്യുന്ന ആരാധകരെ തടയുന്നതിന് ഇടയിലാണ് അബദ്ധവശാൽ ഒരു സുരക്ഷാ ജീവനക്കാരൻറെ അടി ഇദ്ദേഹത്തിന്റെ കവിളിലേക്ക് കൊണ്ടത്.
ഇത് വീഡിയോയിൽ കൃത്യമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. അദ്ദേഹം യാതൊരു പ്രതികരണങ്ങളും നടത്തിയില്ല എന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് എന്നാണ് പലരും പറയുന്നത്. അടി കൊണ്ടതിനു ശേഷം പോലും ആരാധകർക്കൊപ്പം സെൽഫി എടുക്കാൻ വേണ്ടി നിന്ന് കൊടുക്കുകയായിരുന്നു രൺവീർ ചെയ്തിരുന്നത്. പിന്നീടാണ് പുരസ്കാര വേദിയിലേക്ക് പ്രവേശിക്കുന്നത്. ബാംഗ്ലൂരിൽ വച്ചായിരുന്നു ഈ പരിപാടി ചെയ്തത്. റെഡ് കാർപെറ്റിൽ വെച്ച് ആണ് ഇത്തരമൊരു അനുഭവം രൺവീർ സിങ്ങിന് ഉണ്ടാകുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വൈറൽ ആവുകയും ചെയ്തു. രസകരമായ ചില കമന്റുകൾ ഒക്കെയാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും രൺവീർ മികച്ച രീതിയിലുള്ള അഭിനന്ദനമർഹിക്കുന്നുണ്ടായിരുന്നു എന്ന് തന്നെയാണ് കൂടുതൽ ആളുകളും പറയുന്നത്. വേറെ ആരായിരുന്നാലും ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക.
അത്രയും ആളുകൾക്ക് മുൻപിൽ വച്ച് ഇത്തരം ഒരു സംഭവം നടക്കുമ്പോൾ പലരുടെയും പ്രതികരണം വ്യത്യസ്തമായ രീതിയിലായിരിക്കും എന്നതും ഉറപ്പാണ്. എന്നാൽ ഈ പ്രതികരണവും നിലപാടും വളരെയധികം ഇഷ്ടമായി എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ മനോഹരമായ ഒരു രീതിയിൽ തന്നെയാണ് ഇതിനെ രൺബീർ കൈകാര്യം ചെയ്തത് എന്ന് എല്ലാവരും പറയുന്നുണ്ട്. അബദ്ധം ആണ് സംഭവിച്ചത് എങ്കിലും ചില താരങ്ങൾ അതിനെ അങ്ങനെ തന്നെ സ്വീകരിക്കണമെന്നില്ല. പലപ്പോഴും മോശം രീതിയിലായിരിക്കും പലരും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക. അവരിൽ നിന്നൊക്കെ വ്യത്യസ്തമാവുകയാണ് രൺവീർ എന്നാണ് പ്രേക്ഷകർ പറയുന്നത്.