ഇനി താൻ കേരളത്തിലെ ഒരു റിയാലിറ്റി ഷോയിലും മത്സരിക്കില്ല – റംസാൻ!

ramzan muhammed

ഡി ഫോർ ഡാൻസ്, ബിഗ് ബോസ് തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ വ്യക്തിയാണ് റംസാൻ. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു റംസാൻ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് മലയാളം സീസണിലെ മൂന്നാം സീസൺ മത്സരാർത്ഥി കൂടിയായിരുന്നു താരം. സൂപ്പർ ഡാൻസറിന് ശേഷം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലും ആരാധകരെ നേടി. അതേസമയം ഇനി താൻ കേരളത്തിലെ ഒരു റിയാലിറ്റി ഷോയിൽ മത്സരിക്കില്ല എന്നാണ് റംസാൻ തുറന്നു പറയുന്നത്. അതിനുള്ള കാരണത്തെക്കുറിച്ചും റംസാൻ പറയുന്നു. കേരളത്തിൽ തനിക്ക് ഒരു വലിയ അവസരം കിട്ടി തന്റെ കഴിവ് തെളിയിക്കാനും തനിക്ക് സാധിച്ചു. കേരളത്തിൽ ഇനിയൊരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും.

താൻ കാരണം അവരുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നാണ് റംസാൻ പറയുന്നത്. കേരളത്തിന് പുറത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു വേൾഡ് റിയാലിറ്റി ഷോയിൽ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ അതിൽ പോകാൻ തീർച്ചയായും താൻ പരിശ്രമിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ അങ്ങനെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ നല്ല ഒരു സെക്ഷൻ പ്രാക്ടീസ് തന്നെ ആവശ്യമാണ്.

ഒരു വർഷത്തോളമെങ്കിലും അതിനു വേണ്ടി പ്രാക്ടീസ് ചെയ്യണം എങ്കിൽ മാത്രമേ മത്സരിക്കാൻ പോവുകയുള്ളൂ. പങ്കെടുക്കണമെങ്കിൽ അത്രയും പ്രാക്ടീസിന്റെ ആവശ്യം ഉണ്ടാകുമെന്നും റംസാൻ പറയുന്നു. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് താനെന്നാണ് റംസാൻ അറിയിക്കുന്നത്. ഇതിനോടകം ഭീഷ്മപർവ്വം, കിടു,

ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ റംസാൻ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തന്നെ താരത്തിന്റെ നിലപാടുകൾക്ക് ആരാധകർ നിരവധി ആയിരുന്നു. അടുത്തകാലത്ത് ബിഗ്ബോസ് മത്സരാർത്ഥിയായ റംസാന്റെ നൃത്തവും ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് താരം.

താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും മനോഹരമായ നൃത്ത ചുവടുകളും ആയാണ് റംസാൻ എത്താറുള്ളത്. അഭിപ്രായം മികച്ചതാണെന്നാണ് പലരും പറയുന്നത് അവസരം ലഭിക്കാനുള്ളവർക്ക് അവസരം ലഭിക്കട്ടെ എന്നും അതിനുവേണ്ടി മാറി നിൽക്കാൻ കാണിച്ച മനസ്സ് വളരെ നല്ലതാണ് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply