റൊമാൻസ് എന്ന് പറഞ്ഞാൽ ഇതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എജ്ജാതി റൊമാൻസ് ! വീണ്ടും ഒന്നായി ദിൽഷയും റംസാനും

dilsha and ramzan

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ ദിൽഷ സ്വന്തമാക്കിയത്. എന്നാൽ അതേപോലെ തന്നെ ഹെറ്റെർസിനെയും സ്വന്തമാക്കിയിരുന്നു. താരത്തിന് ഹെറ്റർസ് വർദ്ധിക്കാനുള്ള കാരണം എന്നത് റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായി ഒരു അടുപ്പം ഉണ്ടാക്കിയ ദിൽഷ വോട്ടിനു വേണ്ടി അത് ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞു കൊണ്ടായിരുന്നു. വീട്ടിൽ നിന്നും പുറത്തെത്തിയ ദിൽഷ റോബിനുമായുള്ള സൗഹൃദം പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു.

അതോടെ ഹെറ്റർസ് വർധിക്കുകയായിരുന്നു. എന്നാൽ പരിപാടിയിൽ നിന്നും പുറത്തിറങ്ങിയശേഷം യൂട്യൂബിലും മറ്റും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു ദിൽഷ. മുൻ മത്സരാർത്ഥിയും ഡാൻസ് താരവുമായ റംസാനും ഒരുമിച്ചുള്ള വീഡിയോകൾ ഒക്കെ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുമായിരുന്നു. ഇരുവരും നർത്തകർ ആയതുകൊണ്ട് തന്നെ അതിമനോഹരമായ രീതിയിൽ ആയിരുന്നു ഇവർ വീഡിയോകൾ ഒക്കെ തന്നെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഇരുവരുടെയും ഒരു പുതിയ വീഡിയോയാണ്. നിരവധി ആരാധകരെയാണ് ഈ ഒരു വീഡിയോയിലൂടെ ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

ഒരു റൊമാന്റിക് ലുക്കിലുള്ള വീഡിയോയാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. റംസാനെയും ദിൽഷയെയും വീണ്ടും ഇത്തരത്തിൽ കാണാൻ സാധിച്ച സന്തോഷമാണ് പ്രേക്ഷകരിപ്പോൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. റൊമാൻസ് എന്ന് പറഞ്ഞാൽ ഇതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എജ്ജാതി റൊമാൻസ് ആണ് ഇത്. അതിമനോഹരമായിരിക്കുന്നു എന്നൊക്കെ ചിലർ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഡിഫോർ ഡാൻസിലും ദിൽഷ മത്സരാർത്ഥി ആയിരുന്നു. ആ സമയം മുതലുള്ള പരിചയമാണ് ദീൽഷയ്ക്ക് റംസാനുമായി ഉള്ളത്. അതുകൊണ്ടു തന്നെ ഈ സൗഹൃദം പിന്നീട് ഒരുമിച്ച് ഉദ്ഘാടന വേദികളിലും അതുപോലെ തന്നെ നൃത്ത പരിപാടികളിലും ഒക്കെ എത്താറുണ്ട്.

ഇവർ ഒരുമിച്ച് ഏഷ്യാനെറ്റിൽ ഒട്ടുമിക്ക പരിപാടികളിലും പങ്കെടുക്കുന്നത് വൈറലായി മാറാറുണ്ട്. ഇപ്പോൾ കമിങ് സൂൺ എന്ന ഒരു ഹെഡിങ്ങോട് ഇവർ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. വളരെ കുറച്ചുഭാഗം മാത്രമാണ് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ അതിമനോഹരമായ ഫീൽ തരുന്ന ഒരു വീഡിയോയാണ് ഇത് എന്ന് പ്രേക്ഷകർ ഇതിനോടകം പറയുന്നുണ്ട്. നിരവധി ആളുകളാണ് മികച്ച കമന്റുകൾ ഈ ഒരു വീഡിയോയ്ക്ക് നൽകുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന വീഡിയോകൾ ഒക്കെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഇത് ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോഴും സൈബർ ആക്രമണം നേടുന്ന ഒരു വ്യക്തി കൂടിയാണ് ദിൽഷ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply