മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് രംഭ. നിരവധി ആരാധകരെയാണ് മലയാളത്തിൽ രംഭ നേടിയിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിക്കുവാനും സാധിച്ചിട്ടുണ്ട്. സർഗ്ഗം മയിലാട്ടം, ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ രംഭ മികച്ച വേഷങ്ങളിൽ ആണ് എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയാണ് സ്വന്തമാക്കിയ നടി ഒരു തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നൂറോളം സിനിമകളിൽ പല ഭാഷകളിലായി താരം അഭിനയിക്കുകയും ചെയ്തു. ഇപ്പോൾ നടിയുടെ ആരാധകർക്ക് വളരെ വേദനയുണ്ടാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നടിയും മക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു എന്നതാണ് ഈ വാർത്ത.
ഈ വാർത്തയെക്കുറിച്ച് താരം തന്നെയാണ് സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. ജീവമായിരുന്നു താരം. മോഡലിങ്ങിൽ സജീവമായ താരം വിവാഹശേഷമാണ് ഇത് ഉപേക്ഷിച്ചത്. ഇപ്പോൾ താരം ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ ഇടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോട് സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാക്ഷി ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ഒരു ദിവസം, മോശം സമയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
ഇങ്ങനെയാണ് രംഭ കുറിച്ചിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മകളുടെയും അപകടത്തിൽപ്പെട്ട കാറിന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ട് തന്നെ രംഭയുടെ ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധ നേടുകയും ചെയ്തു. താരങ്ങളും നടിയുടെ പോസ്റ്റിൽ കമന്റുകളും ആയി എത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് സുഖമാവട്ടെ എന്നും പ്രാർത്ഥനകളിൽ എന്താണെങ്കിലും ഉണ്ടാകുമെന്ന് ആരാധകർ കുറിച്ചിരിക്കുന്നത്. വലിയ ആശംസകൾ ആണ് ആരാധകരിൽ നിന്നും ഉണ്ടായിരിക്കുന്നത്.
നിരവധി ആളുകളാണ് രംഭയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്. ഈ വാർത്തകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളത്തിൽ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ പ്രേക്ഷകരിലേക്ക് ശ്രദ്ധ നേടുന്നത്. സർഗ്ഗമെന്ന ചിത്രം മുതൽ തന്നെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു രംഭ. വളരെ മികച്ച കഥാപാത്രത്തെ ആയിരുന്നു സർഗ്ഗം എന്ന ചിത്രത്തിൽ രംഭ അവിസ്മരണീയമാക്കിയിരുന്നത്. മമ്മൂട്ടി ദിലീപ് വിനീത് തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങൾക്ക് എന്നും ആരാധകർ നിരവധിയാണ്.