10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു ജനിക്കാൻ പോകവേ ആദ്യത്തെ കുട്ടി ആൺകുട്ടിയാകാൻ ആഗ്രഹിച്ചു രാം ചരണും കുടുംബവും

ram charan

തെലുങ്ക് സിനിമ അടക്കി ഭരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ചിരഞ്ജീവി. 67മത്തെ വയസിലും ഇപ്പോഴും തെലുങ്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട സൂപ്പർതാരം ആണ് ചീരൻജീവി. അഭിനയത്തോടൊപ്പം നിർമ്മാതാവ് എന്ന നിലയിലും ചിരഞ്ജീവി സിനിമ ലോകത്ത് സജീവമാണ്. അച്ഛന് പിന്നാലെ മകൻ റാം ചരണും തെലുങ്ക് സിനിമയിലെ സൂപ്പർ താരം ആയി വാഴുകയാണ്. ഇപ്പോൾ തെലുങ്ക് സിനിമ ലോകം ഭരിച്ചുകൊണ്ടിരിക്കുന്നതും ഈ താരകുടുംബം ആണ്.

തെലുങ്കിലെ സൂപ്പർസ്റ്റാർ അല്ലു അർജുൻ ചിരഞ്ജീവിയുടെ അനന്തരവൻ ആണ്. അതുകൊണ്ടു തന്നെ സൂപ്പർസ്റ്റാറുകൾ അടക്കി ഭരിക്കുന്ന ആന്ധ്രയിലും തെലുങ്കാനയിലും ചിരഞ്ജീവി കുടുംബത്തിന് വലിയ സ്വാധീനമാണ് ഉള്ളത്. അടുത്തിടെയായിരുന്നു തന്റെ മകൻ രാം ചരൺ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത ചിരഞ്ജീവി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. റാം ചരണിന്റെ വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണ് സന്തോഷ വാർത്ത പുറത്തു വരുന്നത്.

രാം ചരനും ഭാര്യ ഉപാസനയും മാതാപിതാക്കൾ ആവാൻ പോകുന്നു എന്ന് ആണ് ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കരിയർ തിരക്കുകൾ തന്നെയായിരുന്നു ഇത്രയും വൈകാനുള്ള കാരണം. രാം ചരൺ അഭിനയിച്ച “ആർ ആർ ആർ” എന്ന സിനിമയിലെ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് രാംചരൻ ഇപ്പോൾ. ഇപ്പോഴിതാ രാം ചരൺന്റെ സഹോദരി സുസ്മിത പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് പുറത്തു വരുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സഹോദരൻ രാംചരൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത തങ്ങൾക്ക് വളരെയധികം സന്തോഷം തരുന്ന ഒന്നാണെന്നും തങ്ങൾ എല്ലാവരും ആഘോഷത്തിൽ ആണെന്നും ചരണിന് ആൺകുട്ടി ഉണ്ടാകുന്നതാണ് നല്ലതെന്നും സഹോദരി സുസ്മിത പറയുന്നു. കുടുംബത്തിൽ ഇതിനകം നാല് പെൺകുട്ടികളാണ് ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് ഇനി വരുന്ന കുഞ്ഞ് ആൺകുട്ടി ആവണമെന്നാണ് കുടുംബത്തിലെ എല്ലാവരുടെയും ആഗ്രഹമെന്നും താരപുത്രി തുറന്നു പറഞ്ഞു.

ആ ആഗ്രഹം സഫലമാകുക തന്നെ ചെയ്യും എന്നുമാണ് സുസ്മിത പറഞ്ഞത്. ചിരഞ്ജീവിയുടെ മൂത്ത മകളാണ് സുസ്മിത. സുസ്മിത ഒരു നിർമ്മാതാവും കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ്. ചിരഞ്ജീവിയുടെ മൂന്നാമത്തെ മകൾ ശ്രീജ പുനർ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വിവരവും അടുത്തിടെയാണ് പുറത്തു വന്നത്. 2012ൽ ആയിരുന്നു രാം ചരണും ഉപാസനയും ഹൈദരാബാദിൽ വെച്ച് വിവാഹം കഴിച്ചത്. ലണ്ടനിലെ സ്പോർട്സ് ക്ലബ്ബിൽ വച്ച് ആയിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടിയത്.

ആ കൂടിക്കാഴ്ച പിന്നീട് മെല്ലെ പ്രണയം ആയി മാറുകയായിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ മികച്ച ഒരു വർഷം ആണ് റാം ചരണിന് 2022. പത്തു വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ഇവർ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. എന്നാൽ റാം ചരൺ സിനിമയിലും ഉപാസന ബിസിനസും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇത്രയും കാലം. ഇതിനു മുമ്പും പലതവണ ഉപാസന ഗർഭിണിയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അപ്പോൾ എല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തന്റെ നിലപാടും താര പത്നി വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply