ധനുഷും അമലാപോളും ഒന്നിച്ച് രണ്ടുമാസത്തിലേറെയായി ഒരു ഫ്ലാറ്റിൽ – രജനീകാന്ത് അമലയോട് ഇതിൽ നിന്നും പിന്മാറണമെന്ന് താക്കീത് നൽകിയതായി റിപോർട്ടുകൾ

മോഡലിംഗ് രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് ചേക്കേറിയ അമല പോളിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. തൻ്റെ അഭിനയ മികവ് കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാനും അമല പോളിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ തമിഴ് സിനിമ ഇൻഡസ്ട്രിയിലേക്ക് താൽപര്യം കാണിക്കുകയും ചെയ്തു. തമിഴിൽ ഒരുപാട് ചിത്രങ്ങൾ ചെയ്യുന്ന സമയത്ത് ആയിരുന്നു താരത്തിന് വീരശേഖരൻ എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.

ആ ചിത്രം പരാജയപ്പെടുകയും പിന്നീട് സിന്ധു സമാവ്ലി എന്ന സിനിമയിൽ അഭിനയിക്കാൻ ഒപ്പുവെക്കുകയും ചെയ്തു. സിനിമയിൽ തുടക്കത്തിൽ അഭിനയിക്കാൻ അമല പോളിന് മടിയായിരുന്നെങ്കിലും സംവിധായകനായ സാമി അവരെ ആ സിനിമയിൽ അഭിനയിക്കുവാൻ നിർബന്ധിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് പകുതിയായപ്പോഴേക്കും തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നും തൻ്റെ കരിയറിൽ പ്രശ്നമുണ്ടാകുമെന്നും പറഞ്ഞ് അമല ആ സിനിമയിൽ നിന്ന് പിന്തിരിയുകയായിരുന്നു.

അമല അപ്പോൾ ചിന്തിച്ചതുപോലെ തന്നെ ആ സിനിമയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ ആ ചിത്രത്തിലൂടെ ആരാണ് അമല പോൾ എന്ന് പലരും അന്വേഷിച്ചു. ഈ പ്രശ്നങ്ങളൊക്കെ തന്നെ മറക്കുവാൻ വേണ്ടി അമലയുടെ മൈന എന്ന സിനിമ പുറത്തിറങ്ങുകയും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്തു. തലൈവാ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സംവിധായകനായ എ എൽ വിജയിയുമായി പ്രണയത്തിലാവുകയും ചെയ്തു.

ചിത്രം റിലീസ് ചെയ്ത ആ വർഷം തന്നെ മാതാപിതാക്കളുടെ സമ്മതത്തോടെ അമലയും വിജയിയും വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ടും അമല സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇവരുടെ വിവാഹ മോചനത്തിന് കാരണമെന്നും പറയുന്നുണ്ട്. തമിഴിലെ സൂപ്പർഹിറ്റ് സിനിമയായ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതിനുശേഷം ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള പല ഗോസിപ്പുകളും കോളിവുഡിൽ നിറഞ്ഞു.

സെയ്യരു ബാലു എന്ന പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനും ആണ് ഇത്തരത്തിലുള്ള പല വിവരങ്ങളും പുറത്തറിയിച്ചത്. പിന്നീട് ധനുഷ് നിർമ്മിച്ച അമ്മ എന്ന സിനിമ അമലാ പോളിന് വേണ്ടി മാത്രമാണ് എന്ന റൂമുകളും വന്നു. ഇപ്പോൾ ധനുഷും അമല പോളും ഒന്നിച്ച് ഒരു ഫ്ലാറ്റിലാണെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ധനുഷും അമലയും ഒന്നിച്ച് ഒരു വീട്ടിൽ താമസിക്കുകയാണെന്ന കാര്യം രജനീകാന്ത് അറിയുകയും ചെയ്തു.

അദ്ദേഹം അമല പോളിനോട് ധനുഷിന് കുടുംബവും കുട്ടികളുമുണ്ട് അതുപോലെ തന്നെ വിവാഹമോചനവും നടന്നിട്ടില്ല അതുകൊണ്ട് ഇത്തരത്തിൽ പെരുമാറാൻ പാടില്ല എന്ന് മുന്നറിയിപ്പ് നൽകുകയും ധനുഷുമായുള്ള ബന്ധം ഒഴിവാക്കണമെന്ന് വിലക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply