ഇതിലും വലുത് നീയൊക്കെ ജനിക്കും മുൻപേ ഞാൻ പയറ്റിയതാ ! എന്നെ കുറിച്ച് നെഗറ്റീവ് പറയാൻ ഇവന്മാർക്ക് എന്ത് അവകാശം എന്ന് രജനി ചാണ്ടി

rajani chandi

മലയാള സിനിമയിലേക്ക് വളരെ വൈകി ലഭിച്ച ഒരു മികച്ച അഭിനേത്രിയാണ് രാജിനി ചാണ്ടി. ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രാജിനി ചാണ്ടി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അടക്കം മത്സരാർത്ഥിയായി എത്തുകയും ചെയ്തിരുന്നു. ഒരു ഫോട്ടോഷൂട്ടിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതും ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശകർക്കുള്ള ഒരു മറുപടിയുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. 60 വയസ്സ് കഴിഞ്ഞപ്പോൾ മോഡലിംഗ് രംഗത്തേക്ക് എത്തിപ്പെട്ട ഒരാളല്ല താൻ. തന്റെ ജീവിതത്തിൽ ഒരുപാട് മുൻപേ മോഡലിങ്ങിൽ ആയിരുന്നു. അതായത് നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ സ്വയം ബിക്കിനിയും ഒക്കെയണിഞ്ഞു ഞാൻ സീൻ വിട്ടതാണ്. വെറുതെ പറയുന്നതല്ല തെളിവുമുണ്ട്.

വർഷങ്ങൾക്ക് മുൻപ് നിൽക്കുന്ന ചിത്രങ്ങളും രാജിനി ചാണ്ടി പങ്കുവെച്ചിരുന്നു. ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിലാണ് ഇപ്പോൾ കുറച്ചു വെളിപ്പെടുത്തലുകൾ താരം നടത്തിയിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞ ചട്ടയും മുണ്ടും അണിഞ്ഞു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങളിൽ പലരും എന്നെ കാണുന്നത്. എന്നാൽ 1970ൽ വിവാഹം കഴിഞ്ഞ് ബോംബെയിൽ പോയപ്പോൾ ഞാൻ ഇതുപോലെ ഒന്നുമായിരുന്നില്ല. നല്ല പൊസിഷനിൽ ജോലി ചെയ്തു കൊണ്ടിരുന്നത്. ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഒക്കെ ഞാനും പോയിരുന്നു. അന്നത്തെ വേഷവിധാനങ്ങളൊക്കെ തന്നെ അങ്ങനെ ആയിരുന്നു.

ഫോർമൽ മീറ്റിങ്ങിന് പോകുമ്പോൾ സാരി ധരിക്കും. ക്യാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്പ് മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവയായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത് ഒക്കെ. ബിക്കിനിയും സ്വിമ്മിംഗ് സ്യൂട്ടും ഇടേണ്ട അവസരത്തിൽ അതും ഇട്ടിട്ടുണ്ട്. താജിലെ വൈകുന്നേരങ്ങൾ ഉണ്ടായിരുന്നു അപ്പോൾ സ്വിമ്മിംഗ് സ്യൂട്ടൊക്കെ അണിഞ്ഞു കോക്ക്ടൈൽ ഒക്കെ കുടിച്ചു ഇരുന്നിട്ടുണ്ട്. എന്റെ ചെറുപ്പകാലം ഇങ്ങനെയായിരുന്നുവെന്നും രാജിനി ചാണ്ടി പറയുന്നു. ഞാൻ ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഇടയ്ക്ക് ജീൻസും ടോപ്പും ഒക്കെ ഇടാറുണ്ട്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും എനിക്ക് പറഞ്ഞു നടക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ടാണ് ഞാൻ ആരോടും പറയാത്തത്.

എന്നാൽ ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു. ഈ നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള അവകാശമുണ്ടോ. നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചു. ഇപ്പോഴും നന്നായി ജീവിതം കൊണ്ടുപോകുന്ന ഒരു വ്യക്തിയാണ് ഞാൻ. കുടുംബജീവിതത്തിൽ ആയാലും സാമൂഹിക ജീവിതത്തിൽ ആയാലും ഞാൻ സന്തോഷവതിയാണ് എന്നും രാജനി ചാണ്ടി പറയുന്നുണ്ട്. അതുകൊണ്ട് അനാവശ്യമായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാതെ സ്വന്തം ജീവിതം ആസ്വദിക്കൂ എന്നാണ് രാജിനി ചാണ്ടി പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply