മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പൃഥ്വിരാജ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നടനാണ് റെയ്ജൻ. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ആകർഷിക്കുന്ന സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ സ്വന്തമാക്കാൻ വഹിച്ചാണ് സാധിച്ചിരുന്നു താരത്തിന്. മിനിസ്ക്രീനിലെ പൃഥ്വിരാജ് എന്ന് തന്നെയാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. തിങ്കൾകലമാനെന്ന പരമ്പരയിലെ രാഹുൽ എന്ന കഥാപാത്രം വളരെയധികം ഫാൻസുകാരെ താരത്തിന് നേടിക്കൊടുത്തു.
ഇപ്പോഴിതാ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഭാവന എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. നടി അനുശ്രീക്ക് ഒപ്പം ഒന്നും ഒന്നും മൂന്ന് എന്ന അഭിമുഖത്തിൽ എത്തിയതോടെയാണ് അനുശ്രീയുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പുറത്തുവന്നത്. എന്നാൽ ഇത് പരിപാടിക്ക് വേണ്ടി മാത്രം പ്ലാൻ ചെയ്ത ഡ്രാമ ആയിരുന്നു എന്നും തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ല എന്നും പറഞ്ഞ് ഇരുവരും ലൈവിൽ എത്തുകയും ചെയ്തിരുന്നു. തനിക്ക് നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് റയ്ജൻ. തന്റെ നാലാമത്തെ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത് എന്നായിരുന്നു താരം പറഞ്ഞത്. നടന്റെ വിവാഹം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
താരം രജിസ്ട്രാർ ഓഫീസിൽ വച്ചാണ് വിവാഹം ചെയ്തത്. കോഴിക്കോട് സ്വദേശിയായ ശില്പയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലെ വിവാഹം വ്യത്യസ്തമായി മാറുകയായിരുന്നു. ഒരാഴ്ച മുൻപേ തന്നെ താരങ്ങൾ സേവ് ദ ഡേറ്റും മറ്റും കാണിച്ച് വിവാഹം ആഘോഷമാക്കുന്ന കാലഘട്ടത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റെയ്ജാൻ തന്റെ വധുവുമായി രജിസ്ട്രാർ ഓഫീസിലെത്തിയതും വിവാഹം നടത്തിയതും. ഒരു മാതൃക വിവാഹം ആണ് എന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് ഇവർ പറയുന്നുണ്ട്.
തങ്ങൾ രണ്ടു മതവിശ്വാസത്തിൽ ജീവിച്ചവരാണ്. അതുകൊണ്ടു തന്നെ എങ്ങനെ വിവാഹം നടത്തണമെന്ന് വീട്ടുകാർ ചിന്തിച്ചു. അങ്ങനെയാണ് ഈ ഒരു തീരുമാനത്തിലെത്തുന്നത്. തങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിക്കാമെന്നുള്ളത്. തങ്ങളുടെ വളരെ മികച്ച തീരുമാനം ആണ് എന്ന് തന്നെയാണ് തോന്നുന്നത് എന്നും റെയ്ജൻ പറയുന്നുണ്ടായിരുന്നു.