ഏകദിന ലോകകപ്പിൽ ഇന്ത്യ 6 വിക്കറ്റുമായി വൻ വിജയമാണ് കരസ്ഥമാക്കിയത്. ഓസ്ട്രേലിയക്ക് എതിരായിരുന്നു ആദ്യ ഏകദിന ലോകകപ്പിൽ വൻവിജിയം ഇന്ത്യ കരസ്ഥമാക്കിയത്. 200 റൺസ് നേടി വിജയം കരസ്ഥമാക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ആദ്യ ഓവറുകളിൽ ഓസ്ട്രേലിയൻ പേസർമാർ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് ബാറ്റർമാരെ പുറത്താക്കികൊണ്ടാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നീങ്ങിയത്.
എന്നാൽ ഇതിനെയൊക്കെ മറികടന്നുകൊണ്ട് വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയെ വിജയത്തിലേക്ക് ഉയർത്തുകയായിരുന്നു. മത്സരത്തിൽ രാഹുൽ 115 ബോളിൽ 97 റൺസ് നേടി. ബേസ്റ്റ് പ്ലെയർ ഓഫ് ദ മാച്ച് രാഹുലിനായിരുന്നു. രാഹുൽ പറയുന്നത് ആ സമയത് രാഹുലും വിരാടും തമ്മിലുള്ള ആശയവിനിമയത്തെയും കൂട്ടുകെട്ടിനെയും കുറിച്ചാണ്. വിരാട് കോഹ്ലി തന്നോട് പറഞ്ഞത് ഒരു ടെസ്റ്റ് മത്സരം പോലെ കളിക്കാൻ ആയിരുന്നു എന്നാണ്.
ഒരുപാട് സംസാരങ്ങൾ ഒന്നും തമ്മിൽ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. രാഹുൽ പറഞ്ഞത് ആദ്യ ഇന്നിഗ്സിന് ശേഷം ഇടവേള ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്ന്. എന്നാൽ അവിടെ എത്തിയപ്പോൾ തന്നെ ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നെന്നും പറഞ്ഞു. വിരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയ സമയത്ത് പറഞ്ഞത് വിക്കറ്റിനെ പറ്റി മാത്രമായിരുന്നു. ബോളർമാർക്ക് അനുകൂലമായി വിക്കറ്റിൽ എന്തോ ഉണ്ടെന്നും അതുകൊണ്ടുതന്നെ കുറച്ചു സമയത്തേക്ക് ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിച്ചേ മതിയാകും എന്നും കോഹ്ലി തന്നോട് പറഞ്ഞെന്നും രാഹുൽ പറഞ്ഞു.
പേസർ മാർക്ക് പിച്ചിൽ നിന്ന് ന്യൂ ബോള് കൊണ്ട് ആനുകൂല്യം ലഭിച്ചിരുന്നു എന്നും. അതുകൊണ്ട് സ്പിന്നർ മാർക്കും മെച്ചമുണ്ടായി. എന്നാൽ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് 15 -20 ഓവറുകളിൽ മഞ്ഞുതുള്ളികൾ വീണത് അസരത്തിന് നിർണായകമായി മാറുകയും ചെയ്തു. അതുമൂലം ബോൾ കുറച്ചുകൂടി നന്നായി ബാറ്റിലേക്ക് വരുന്നതിന് ഒത്തിരി സഹായിക്കുകയും ചെയ്തെന്നും. രാഹുൽ ശ്രമിച്ചത് സെഞ്ച്വറി നേടാൻ വേണ്ടിയായിരുന്നു എന്നും പറഞ്ഞു.
അതിനുള്ള പല കണക്കുകൂട്ടലുകളും നടത്തിയിരുന്നു എന്നും. സെഞ്ച്വറി നേടുവാൻ വേണ്ടി ഒരു ബൗണ്ടറിയും ഒരു സിക്സറും ആവശ്യമായിരുന്നു. എന്നാൽ സിക്സർ മാത്രമേ ലഭിച്ചുള്ളൂ. സെഞ്ച്വറി ലഭിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും രാഹുൽ പറഞ്ഞു. ആദ്യ 12 ബോളുകളിൽ തന്നെ ഇന്ത്യയുടെ 3 പ്രധാനപ്പെട്ട ബാറ്റർമാർ നഷ്ടപ്പെട്ടിരുന്നു. ഇഷാൻ കിഷൻ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവർ 12 പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് നേടിയത്.
മൂന്ന് ബെസ്റ്റ് ബാറ്റർ മാരെ നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ വളരെ കരുതലോടെ കളിക്കാൻ ആയിരുന്നു വിരാടും രാഹുലും ശ്രമിച്ചത്. ഇവരുടെ ഇന്നിംഗ്സ് ആണ് മത്സരത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 165 റൺസ് ആണ് ഇവർ രണ്ടുപേരും കൂടെ ഇന്ത്യക്ക് സമ്മാനിച്ചത്. 85 റൺസ് നേടിയതോടുകൂടി വിരാടിൻ്റെ വിക്കറ്റ് നഷ്ടപ്പെട്ടു.