സുബിയോട് ഇഷ്ടം തോന്നിയതും തിരിച്ചു സുബി രാഹുലിനെ ഇഷ്ടപ്പെടാനുമുണ്ടായ കാര്യങ്ങൾ ഇതായിരിക്കാം – കണ്ഠമിടറിക്കൊണ്ടുള്ള ആ വാക്കുകൾ ഇങ്ങനെ

മലയാളികൾ വളരെ ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു സുബി സുരേഷ് മരണപ്പെട്ടു എന്നത്. സുബിക്ക് 41 വയസ്സ് ആയെങ്കിലും ഇതു വരെ വിവാഹം ചെയ്തിരുന്നില്ല. എന്നാൽ വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പൊക്കെ ആയപ്പോഴായിരുന്നു സുബി മരണപ്പെട്ടത്. സുബിയുടെ കൂടെ തന്നെ പ്രോഗ്രാം ചെയ്യുന്ന രാഹുലിനെ ആയിരുന്നു സുബി വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്. സുബിയുടെ വിയോഗത്തെ തുടർന്ന് രാഹുൽ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരുപാട് പ്രശ്നങ്ങളിലൂടെ വളർന്നുവന്നതാണ് സുബി. ഇവർക്ക് നല്ല സമ്പത്ത് ഒക്കെ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഒരു സാഹചര്യത്തിൽ അതൊക്കെ നഷ്ടപ്പെട്ടു. ആ സമയം തൊട്ട് അവൾ അമ്മയെയും അനിയനെയും കൂടെ നിർത്തിക്കൊണ്ട് പൊരുതുകയായിരുന്നു. അക്കാലത്ത് സ്ത്രീകൾ ആരും കഴിവ് തെളിയിക്കാത്ത ഒരു മേഖലയിലേക്ക് ആയിരുന്നു അവൾ ചലിച്ചത്. സുബി ചെയ്തു തീർക്കേണ്ട കാര്യങ്ങളൊക്കെ തന്നെ ഒരു വിധം ഒക്കെ ശരിയാക്കി വെച്ചിട്ടുണ്ട്.

തൻ്റെ കടമയൊക്കെ ഏകദേശം മുഴുവനായെന്ന് തോന്നിയപ്പോഴാണ് സുബി കല്യാണത്തെക്കുറിച്ച് തന്നെ ചിന്തിച്ചത്. എന്നാൽ സുബിയുടെ മനസ്സിൽ പ്രേമം എന്ന ഒരു വാക്കിനെക്കുറിച്ച് ചിന്തയൊന്നും ഉണ്ടായിരുന്നില്ലായിരുന്നു. സുബിക്ക് എല്ലാം തന്നെ അവളുടെ അമ്മയായിരുന്നു. സുബിയുടെ അമ്മയും പ്രോഗ്രാമുകൾ ഒക്കെ ചെയ്യാറുണ്ട്. ആരെക്കാളും വലുത് അമ്മ തന്നെയായിരുന്നു. അവൾ രാഹുലിനോട് എപ്പോഴും അമ്മയെ കുറിച്ച് പറയാറുണ്ടായിരുന്നു.

സബിയുടെ അമ്മയ്ക്കും രാഹുലിനെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ സുബിയുടെ അമ്മ പറഞ്ഞതു കൊണ്ടായിരിക്കണം രാഹുലിനെ ഇഷ്ടപ്പെട്ടത് എന്നും പറഞ്ഞു. രാഹുൽ പറയുന്നത് സുബിയുടെ അമ്മ പറഞ്ഞതായിരിക്കാം രാഹുൽ നല്ല പയ്യനാണ് നീ അവനെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്യണം മോളെ എന്ന്. സുബിയുടെ അമ്മ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവൾക്ക് മറ്റൊന്നില്ല. അതുകൊണ്ടായിരിക്കും ഒരുപക്ഷേ അവൾക്ക് എന്നോട് ഇഷ്ടം തോന്നിയത് എന്നാണ് രാഹുൽ പറയുന്നത്.

അല്ലാതെ ഇങ്ങനെ ഒരു തീരുമാനം ഒന്നും അവൾ എടുക്കില്ല എന്നും രാഹുൽ പറയുന്നു. സുബിയുടെ അമ്മ രാഹുലിനോട് പറഞ്ഞത് എനിക്ക് എൻ്റെ മകളെ നഷ്ടപ്പെട്ടെങ്കിലും ഒരു മകനെ എനിക്ക് കിട്ടിയെന്നാണ്. സുബിയുടെ അമ്മയെ നല്ല രീതിയിൽ തന്നെ നോക്കണം എന്നാണ് എൻ്റെ ആഗ്രഹമെന്നും അമ്മയ്ക്ക് സമ്മതമാണെങ്കിൽ ഞാൻ അമ്മയെ നോക്കും എന്നാണ് രാഹുൽ പറഞ്ഞത്.

രാഹുൽ പറയുന്നത് സിനിമകളിൽ ഒക്കെ ഒരുപാട് ചാൻസുകൾ കിട്ടിയിരുന്നെങ്കിലും അവൾ അതൊന്നും വേണ്ട എന്ന് വെച്ചതാണ് എന്നാണ്. കാരണം ഒരുപാട് സ്റ്റേജ് പരിപാടികൾ ഉണ്ടാകുമ്പോൾ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ സ്റ്റേജ് പരിപാടിയൊക്കെ നഷ്ടപ്പെട്ടുപോകും എന്ന് കരുതിയിട്ടാണ് എന്നും രാഹുൽ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply