ഒരുകാലത്ത് മലയാള സിനിമയിൽ നായകനായി തിളങ്ങിയ താരം ആയിരുന്നു റഹ്മാൻ. നിരവധി ആരാധകർ ഉണ്ടായിരുന്നു താരത്തിന്. അന്നത്തെ കാലത്തെ സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും തൻ്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം തന്നെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയിട്ടുണ്ട് താരം.
ഒരുപാട് സ്ത്രീ ആരാധകരാണ് റഹ്മാൻ ഉള്ളത്. ഒരു കാലത്ത് കരിയറിൻ്റെ ഏറ്റവും മുകളിൽ എത്തിയ റഹ്മാനെ പിന്നീട് സിനിമകളിൽ ഒന്നും കാണാതാവുകയായിരുന്നു. പിന്നീട് ഏതെങ്കിലും ചില സിനിമകളിൽ മാത്രം ചെറിയ വേഷങ്ങൾ മാത്രം ചെയ്യുന്ന താരമായി മാറുകയും ചെയ്തിരുന്നു റഹ്മാൻ. എന്നാൽ ഏറെ കാലത്തിനു ശേഷം ചില ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു റഹ്മാൻ.
വർഷങ്ങൾക്കു മുൻപ് തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ച് റഹ്മാൻ മനസ്സ് തുറന്നിരുന്നു. റഹ്മാൻ തൻ്റെ പ്രണയത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. റഹ്മാൻ പറഞ്ഞത് തനിക്ക് ഒരുകാലത്ത് ഒരു നായികയോട് പ്രണയം തോന്നിയിരുന്നു എന്നും എന്നാൽ പിന്നീട് ആ പ്രണയം നഷ്ടപ്പെട്ടു പോയെന്നും. പ്രണയം നഷ്ടപ്പെട്ട വേദനയാൽ തനിക്ക് ഒരു വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാൽ മെഹറുവിനെ കണ്ടപ്പോൾ തൻ്റെ തീരുമാനങ്ങൾ എല്ലാം കാറ്റിൽ പറത്തി എന്നും റഹ്മാൻ പറഞ്ഞു. റഹ്മാൻ പറഞ്ഞത് താൻ പ്രേമിച്ച സിനിമാ നടിക്ക് തന്നോട് തിരിച്ചു പ്രണയം ഉണ്ടായിരുന്നു. താൻ അഭിനയിച്ച രണ്ടാമത്തെ സിനിമയിലെ നായികയായിരുന്നു അവർ. ജീവിതത്തിൽ തൻ്റെ കൂടെ തന്നെ വേണമെന്നു കരുതിയിരുന്നു അവളെ എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ ഉള്ള മുന്നോട്ടുള്ള കാൽവെപ്പിൽ ആ നടിയുടെ ഞാനുമായുള്ള പ്രണയം കരിയറിനെ ബാധിക്കുമെന്ന് പ്രണയിനിയായ നടി പറഞ്ഞു.
അതോടെ ആ പ്രണയം അവിടെ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആ പ്രണയം അന്ന് നഷ്ടപ്പെട്ടത് നന്നായി എന്നാണ് തോന്നുന്നത് എന്നും റഹ്മാൻ പറഞ്ഞു. അത് നഷ്ട്ടപ്പെട്ടതുകൊണ്ടാണ് തന്നെ ഇത്രയും സ്നേഹിക്കുന്ന മെഹറുവിനെ തനിക്ക് കിട്ടിയത് എന്നും. അന്നത്തെ ആ നടിക്ക് തന്നോടുള്ള പ്രണയം വെറും കപടമായിരുന്നെന്നും കാരണം കരിയറിൻ്റെ കാരണം പറഞ്ഞുകൊണ്ട് തന്നെ അന്ന് ഒഴിവാക്കിയതിൽ നിന്നും അത് മനസ്സിലാക്കാൻ പിന്നീട് സാധിച്ചു എന്നും. നഷ്ടപ്പെട്ട സമയത്ത് ഒരുപാട് വേദനിച്ചെങ്കിലും ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് മെഹറുവിനൊത്തുള്ള ജീവിതം എന്നും റഹ്മാൻ പറഞ്ഞു.