രചന നാരായണൻകുട്ടി തൻ്റെ അഭിനയ മികവുകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടിയാണ്. പല ചാനല്‍ പരിപാടികളിലും സിനിമയിലും ഒക്കെ സജീവമാണ് രചന. അഭിനേത്രി മാത്രമല്ല നർത്തകിയും അതുപോലെ തന്നെ നല്ല ഒരു അവതാരക കൂടിയാണ് താരം. താരത്തിൻ്റെ നൃത്തത്തിന് ഒരുപാട് ആരാധകരുണ്ട്. രചന തൻ്റെ നാല്പതാം പിറന്നാൾ നിരവധി സിനിമാ സുഹൃത്തുക്കളുമായി ആഘോഷിച്ചിരുന്നു. രചനയുടെ ജന്മദിനം മോഹൻലാലും കൂട്ടുകാരും ചേർന്ന് അടിപൊളിയാക്കി.
നിരവധി സിനിമാതാരങ്ങൾ പങ്കെടുത്ത ഇത്രയും വലിയ ഒരു ജന്മദിന ആഘോഷം ഈയ്യിടെ എവിടെയും ഉണ്ടായിട്ടില്ല. രചനയുടെ ജന്മദിനത്തിന് കേക്ക് മുറിച്ചാണ് തുടക്കമിട്ടത്. യുവതി എന്ന് ഔദ്യോഗികമായി തന്നെ വിളിക്കാൻ ഇനി അധിക നാളുകൾ ഇല്ലെന്ന പോസ്റ്റ് നടി മുൻപ് പങ്കുവെച്ചിരുന്നു. ഇടവേള ബാബു, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന, സിദ്ദിഖ് തുടങ്ങിയവരൊക്കെ പിറന്നാലാഘോഷിക്കാൻ പോയിരുന്നു.
ആദ്യകാലങ്ങളിൽ സീരിയലിൽ അഭിനയിച്ചുകൊണ്ട് പിന്നീട് സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്യുന്ന താരങ്ങളുടെ ഇടയിലാണ് രചനയുടെ പേരും. നിരവധി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ച അധ്യാപിക എന്നും രചന അറിയപ്പെടുന്നുണ്ട്. കൂടാതെ രചന ഒരു അധ്യാപിക കൂടിയാണ് ഇംഗ്ലീഷ് ആണ് രചന പഠിപ്പിക്കുന്നത്. ട്രഡീഷണൽ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് രചന മീഡിയയ്ക്ക് മുന്നിൽ വരാറുള്ളത്. വളരെ ചുരുക്കം ചില സാഹചര്യത്തിൽ മാത്രമാണ് രചനയെ മോഡേൺ വേഷങ്ങളണിഞ്ഞ് കാണാറ്.
സെലിബ്രേറ്റികൾ ഗ്ലാമറസ് വേഷങ്ങൾ ഇട്ടു കഴിഞ്ഞാൽ വിവാദങ്ങൾ പതിവാണ്. താരം പങ്കുവെച്ച ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. ദുബായിൽ പോയപ്പോൾ അവിടുത്തെ ഹോട്ടൽ മുറിയിൽ നോനിന്നും എടുത്ത ഒരു മിറർ സെൽഫി ഫോട്ടോ ആയിരുന്നു അത്. ഷോർട്സും സ്ലീവ് ലെസ് ബനിയനും ഇട്ട് ഫോട്ടോ പങ്കുവെച്ചുകൊണ്ട് സെൽഫികളിൽ ഏതാണ് ഇഷ്ടം എന്നാണ് രചന ചോദിച്ചത്.
എന്നാൽ ഈ ഫോട്ടോയ്ക്ക് താഴെ ഫേസ്ബുക്കിൽ മാമുക്കോയ മരിച്ച് അടക്കം കഴിഞ്ഞ് സമയം അത്രയേ ആയുള്ളൂ അപ്പോഴേക്കും കഷ്ടം എന്നൊക്കെയാണ് പലരും കമൻ്റ് ചെയ്തത്. മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം തന്നെ ഇത്തരത്തിലുള്ള ഫോട്ടോ ഇട്ടത് തെറ്റായി എന്ന തരത്തിലുള്ള കമൻ്റ് ആണ് മറ്റൊരാൾ എഴുതിയത്. രചനയുടെ ആറാട്ട് എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ രചനയുടെ ക്യാരക്ടർ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.