തൃഷയുമായി മുൻപേ തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് റാണ ദഗ്ഗുബട്ടി ! നല്ല ജോഡി ആയിരുന്നു എന്ന് ആരാധകരും

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് റാണ ദഗ്ഗുബട്ടി. ബാഹുബലിയിലെ പൽവാൾ ദേവനായി വന്ന് ജന ഹൃദയം കീഴടക്കിയ നാടനാണ് റാണ. റാണയും തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായ തൃഷ കൃഷ്ണനും തമ്മിൽ ഒരുകാലത്ത് പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അടുത്തുനിന്നും അകന്നുനിന്നും കൊണ്ട് നിരവധി വർഷങ്ങൾ ഇരുവർക്കും ഇടയിൽ കടന്നു പോയിരുന്നു. ശേഷം തമ്മിൽ പിരിവാനുള്ള തീരുമാനത്തിലാണ് താരങ്ങൾ എത്തിച്ചേർന്നത്.

എന്നാൽ നാളിതുവരെ തൃഷയോ റാണയോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളിൽ സംസാരിച്ചിട്ടേയില്ല എന്നതാണ് യാഥാർത്ഥ്യം. തങ്ങൾ പ്രണയത്തിലാണ് എന്ന കാര്യം ഇരുവരും സമ്മതിച്ചിട്ടുമില്ല. എന്നാൽ ഈ അടുത്തിടെയാണ് റാണ തൃഷയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കരൺ ജോഹർ അവതരിപ്പിക്കുന്ന ബോളിവുഡ് ചാറ്റ് ഷോ ആയ കോഫി വിത്ത് കരൺ എന്ന പരിപാടിയിലൂടെയാണ് റാണ ഇതിനെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.

റാണിക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. മറുപടിയായി താൻ പ്രണയിക്കുന്നില്ല എന്നായിരുന്നു റാണ പറഞ്ഞത്. പിന്നീടാണ് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരകനായ കാരൻ റാണയോട് ചോദിക്കുന്നത്. ആദ്യമൊക്കെ ചോദ്യത്തിൽ നിന്നും ഒഴിവാകാൻ വേണ്ടി റാണ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് മനസ്സ് തുറക്കേണ്ടി വരികയായിരുന്നു. താനും തൃഷയും 10 വർഷത്തോളം വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നുവെന്നും അത് പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു എന്നും റാണ സമ്മതിക്കുന്നു.

എന്നാൽ ആ ബന്ധം വിചാരിച്ച പോലെ ഒന്നും മുന്നോട്ടു പോയില്ല എന്നാണ് റാണ പറയുന്നത്. തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്നായിരുന്നു കരണിന്റെ അടുത്ത ചോദ്യം. അതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു റാണ മറുപടിയായി പറഞ്ഞത്. അതേസമയം അനുഷ്കയും നടൻ പ്രഭാസും തമ്മിൽ ബാഹുബലിക്ക് ശേഷം പ്രണയത്തിലാണ് എന്ന വാർത്തകളും പരന്നിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു കരൺ ജോഹർ പിന്നീട് റാണയോട് ചോദിച്ചത്. എന്നാൽ അത്തരത്തിൽ ഒന്നും ഇല്ല എന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഇക്കാര്യത്തിൽ പ്രഭാസിനെ പിന്തുണച്ചു കൊണ്ടായിരുന്നു റാണയും മറുപടി പറഞ്ഞത്.

2020 ഓഗസ്റ്റിലാണ് റാണ വിവാഹിതനാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു റാണ മിഹിഖ ബജാജിനെ വിവാഹം ചെയ്തത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു റാണയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്. കൊറോണ കാലത്തെ വിവാഹം ആയതിനാൽ തന്നെ എല്ലാവിധ മുന്നൊരുക്കങ്ങളോടും കൂടിയായിരുന്നു ചടങ്ങുകൾ നടത്തിയത്. തെലുങ്കു സൂപ്പർതാരങ്ങളായ അല്ലു അർജുൻ, സമാന്ത, ബന്ധുവും നടനുമായ വെങ്കിടേഷ് തുടങ്ങിയവയെല്ലാം റാണയുടെ വിവാഹ ചടങ്ങുകളിൽ എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply