പ്രിയപ്പെട്ട റിയാസ് നീ ശരിക്കും ഒരു മുത്താണ് -രണ്ടു കവിളിലും ഉമ്മകൾ – സീസണിന്റെ ആത്മാവ് നീയാണ് എന്ന് ആര്യ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച നിമിഷം മലയാളി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു വിജയം തന്നെയാണ് പ്രഖ്യാപിക്കപ്പെട്ടത്. നാടകീയമായ പല നിമിഷങ്ങൾക്കും ഈ സീസൺ സാക്ഷ്യം വഹിക്കുകയും ചെയ്തു. ദിൽഷ വിന്നർ ആയി മാറിയപ്പോൾ ആഗ്രഹിച്ച കുറെ ആളുകൾ സന്തോഷിച്ചെങ്കിലും മറുപുറം വലിയതോതിൽ ഡീഗ്രേഡിങ് ആയി എത്തുകയും ചെയ്തിരുന്നു. മുൻ ബിഗ്ബോസ് താരം ആയ ആര്യയുടെ ഒരു കുറിപ്പും അതിൽ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ തന്നെ ആര്യ റിയാസിന്റെ ആരാധികയാണെന്ന് പറഞ്ഞിരുന്നു.

വിന്നർ ആണെന്ന് അറിഞ്ഞതിനു ശേഷം ആര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. ആര്യ ഇങ്ങനെയാണ് പറയുന്നത്. പ്രിയപ്പെട്ട റിയാസ് നീ ശരിക്കും ഒരു മുത്താണ്. നീ ബിഗ്‌ബോസിൽ ഉണ്ടായിരുന്നു എന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാൻ കുറെ പേർക്ക് പറ്റി. കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ബിഗ്ബോസ് മലയാളം സീസൺ ഫോർ കളറാക്കിയതിന് നന്ദി. ഇങ്ങനെയാണ് പറയുന്നത്.. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ആര്യയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. നേരത്തെ തന്നെ ആര്യ ലൈവിൽ എത്തി റിയാസിനെ ആണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നു. റിയാസിനെയാണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞിരുന്ന ആര്യയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സീസൺ ഫോറിന്റെ ആത്മാവ് നീ ആയിരുന്നു എന്നാണ് റിയാസിനെ കുറിച്ച് ആര്യ പറയുന്നത്..ഒരുപാട് സ്നേഹവും പ്രാർത്ഥനകളും ഞാൻ നൽകുന്നു. നീ എന്റെ ഹൃദയത്തിൽ ജയിച്ചു. നേരിൽ കാണാൻ കാത്തിരിക്കാൻ വയ്യ.. നിന്നെ ഓർത്ത് അഭിമാനിക്കുന്നു ഇങ്ങനെയാണ് റിയാസിനെ കുറിച്ച് ആര്യ എഴുതിയത്. ഈ വാചകങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. താരങ്ങൾക്കിടയിൽ നിന്ന് തന്നെ റിയാസിന് നിരവധി ആരാധകരാണുള്ളത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.. സൗഭാഗ്യ വെങ്കിടേഷ് അടക്കമുള്ള താരങ്ങൾ റിയാസിന് വേണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

റിയാസ് ആണ് ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി എന്നായിരുന്നു സൗഭാഗ്യ അടക്കമുള്ളവർ പറഞ്ഞത്. ഈ വാക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുകയും ചെയ്തത്. അതേസമയം പുറത്തുവന്ന റിയാസിന്റെ പ്രതികരണങ്ങളിൽ തനിക്ക് വിന്നർ സാധിക്കാത്തതിൽ വിഷമം ഒന്നുമില്ല എന്നാണ് പറഞ്ഞത്. ദിൽഷയ്ക്ക് ലഭിച്ചതിൽ തനിക്ക് ദുഃഖമില്ല എന്നും റിയാസ് പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply