ലോകകപ്പിന് ഉപയോഗിച്ച 3000 ബസുകൾ ഖത്തർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കണ്ടോ ? കയ്യടിപിച്ച ലോക മാതൃക

ലോകകപ്പിന് ഉപയോഗിച്ച 3000 ബസുകൾ ലെബനന് സംഭാവന ആയി നല്കാൻ ഖത്തർ. ഫിഫ വേൾഡ് കപ്പിന്റെ ഭാഗം ആയി ഖത്തർ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഭാഗം വികസ്വര രാജ്യങ്ങൾക്ക് സംഭാവന ചെയ്യും എന്ന് മുമ്പ് തന്നെ ഖത്തർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ലെബനൻ മാധ്യമങ്ങൾ ആണ് ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വേൾഡ് കപ്പ് ആയിരുന്നു ഖത്തറിൽ അരങ്ങേറിയത്.

എളുപ്പത്തിൽ പൊളിച്ചു മാറ്റാൻ സാധിക്കുന്ന സ്റ്റേഡിയങ്ങൾ ആയിരുന്നു ഇവിടെ ഉയർത്തിയത്. ഒരു വർഷം 12,205 മരങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ആണ് ഇ- ബസ്‌ സേവനങ്ങൾ ലോകകപ്പിന് ഉപയോഗിച്ച് ഖത്തർ കുറച്ചത്. അങ്ങനെ സവിശേഷതകൾ ഒരുപാട് നിറഞ്ഞ ഒരു വേൾഡ് കപ്പ് തന്നെ ആയിരുന്നു ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ്. ഇപ്പോഴിതാ ലോകകപ്പിൽ ആരാധകരെ എത്തിക്കാൻ പൊതുഗതാഗത സംവിധാനം ശക്തപ്പെടുത്തുന്നതിന്റെ ഭാഗം ആയി ഖത്തർ വാങ്ങിയ പുതിയ ബസുകൾ ലെബനിന് സംഭാവന ചെയ്യും എന്ന് റിപ്പോർട്ട്.

ലോകകപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നജീബ് മീക്കാത്തിയുമായി ഖത്തർ അധികൃതർ വിഷയം ചർച്ച ചെയ്തതായി മാധ്യമങ്ങൾ അറിയിച്ചു. രാജ്യത്തിൻറെ ആവശ്യത്തിന് കൂടുതൽ ആയുള്ള ബസുകൾ ആണ് ലെബനന് നൽകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ചെറിയ രാജ്യം എന്ന നിലയ്ക്ക് ഖത്തറിന് ആവശ്യമായതിൽ കൂടുതൽ പശ്ചാത്തല സൗകര്യ വികസനം ലോകകപ്പിനായി ഈ രാജ്യം ഒരുക്കിയിരുന്നു.എട്ടു ലോകോത്തര സ്റ്റേഡിയങ്ങളും ഒട്ടനവധി ഗതാഗത സംവിധാനങ്ങളും ആണ് ഖത്തർ ഒരുക്കിയത്.

ഇവയിൽ പലതും പൊളിച്ചു മട്ടൻ സാധിക്കുന്ന താൽക്കാലിക നിർമിതികൾ ആയിരുന്നു പടുത്തുയർത്തിയത്. ഇവയിൽ പലതും പൂർണമായും ഭാഗികമായും പൊളിച്ചു മാറ്റി അയാൾ രാജ്യങ്ങൾക്ക് സംഭാവന നല്കാൻ ആണ് ഖത്തറിന്റെ തീരുമാനം. സ്റേഡിയങ്ങളിലെ ആയിരക്കണക്കിന് സീറ്റുകളും മറ്റു സംവിധാനങ്ങളും മറ്റു രാജ്യങ്ങൾക്ക് സംഭാവന നൽകും എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്ത് നിലവിൽ ഉള്ള ആയിരം ബസുകൾക്ക് പുറമെ ലോകകപ്പിന്റെ ഭാഗം ആയി പുതുതായി വാങ്ങിയ അത്യാധുനിക ബസുകൾ ആണ് ലെബനിന് സംഭാവന നൽകുന്നത്.

ലോകകപ്പ് വേളയിൽ ആരാധകരെ സൗജന്യമായി സ്റേഡിയങ്ങളിലേക്കും താമസ ഇടങ്ങളിലേക്കും മെട്രോ സ്റേഷനിലേക്കും എത്തിക്കാൻ ആയിരുന്നു ഇവ ഉപയോഗിച്ചത്. ലെബനന്റെ തലസ്ഥാനം ആയ ബെയ്‌റൂത്തിലെ സ്പോർട്സ് സിറ്റിക്കും ചില മുനിസിപ്പൽ സ്റേഡിയങ്ങൾക്കും അനുയോജ്യമായ സീറ്റുകൾ നൽകാമെന്ന് ഖത്തർ മുൻപ് തന്നെ വാഗ്ദാനം ചെയ്തിരുന്നു. അയാൾ രാജ്യം ആയ ലെബനനും ആയി മികച്ച ബന്ധം തന്നെ ആണ് ഖത്തർ കാത്തുസൂക്ഷിക്കുന്നത്.

ലെബനൻ നേരിടുന്ന പ്രതിസന്ധികളുടെയും പൊതു ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു അഭ്യർത്ഥന ലെബനൻ നടത്തിയത്. ഖത്തർ സന്ദർശന വേളയിൽ ആണ് ഖത്തർ ഉദ്യോഗസ്ഥരോട് പ്രധാനമത്രി നജീം മിക്കാട്ടി ഈ ആവശ്യം ഉന്നയിച്ചതായി ലെബനീസ് കെയർടേക്കർ ഗവണ്മെന്റിലെ വർക്സ് മന്ത്രി അലി ഹമിയെ തന്റെ പ്രസ്താവനയിൽ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply