ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു തമിഴ് റൊമാന്റിക് ത്രില്ലർ ചിത്രമാണ് കണ്ണൂക്കുൾ നിലവ്. ചിത്രത്തിൽ വിജയ്, ശാലിനി, കാവേരി എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. രഘുവരൻ, ശ്രീവിദ്യ, പൊൻവണ്ണൻ എന്നിവർ മറ്റ് സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിജയുടെ 25-ാമത്തെ ചിത്രവും 2000-ലെ ആദ്യ ചിത്രവുമായിരുന്നു ഇത്. 2000 ജനുവരി 14-ന് റിലീസ് ചെയ്ത ഈ ചിത്രം വളരെ വലിയ ഒരു ഹിറ്റ് ചിത്രമായി മാറി.
സസ്പെൻസ് നിറഞ്ഞ കഥയ്ക്കും വിജയുടെ പ്രകടനത്തിനുമുള്ള പ്രശംസയ്ക്ക് പുറമെ “ഒരു നാൾ ഒരു കനവ്”, “ഇരവു പഗലൈ തേടി” എന്നീ ഗാനങ്ങൾ ജനപ്രിയ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ സ്റ്റൻഡ് രംഗങ്ങളെ കുറിച്ചും തുടർന്നുണ്ടായ അപകടങ്ങളെക്കുറിച്ചും പ്രൊഡക്ഷൻ മാനേജർ പറയുകയാണ്. രാവിലെ തന്നെ വിജയുടെ ബൈക്കിലുള്ള ഡ്യൂപ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത് എന്നും അതിനായി റോഡും ട്രാഫിക്കും എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു എന്നും ഷൂട്ടിങ്ങിനായി സ്റ്റണ്ട് മാസ്റ്റർ തയ്യാറായി എന്നും ഇദ്ദേഹം പറഞ്ഞു.
ബൈക്കിൽ നിന്നും ഡ്യൂപ് ജമ്പ് ചെയ്യുന്ന ഒരു ഷോർട്ട് ആയിരുന്നു അത് എന്നും മൂന്ന് ക്യാമറകൾ പ്രത്യേക ഭാഗങ്ങളിലായി സെറ്റ് ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. വിജയുടെ ഡ്യൂപ്പായിരുന്നു സ്റ്റണ്ട് സീൻ ചെയ്തിരുന്നത് എന്നും അദ്ദേഹം പ്ലാൻ ചെയ്തത് പോലെ തന്നെ എല്ലാം ചെയ്യുന്നുണ്ടായിരുന്നു എന്നും അതനുസരിച്ച് അയാൾ ബൈക്ക് ഉയർത്തുകയും പിന്നീട് ബൈക്ക് ഉയരത്തിൽ എത്തുകയും ശേഷം എല്ലാവരും കണ്ടത് ബൈക്കിൽ ഇരുന്ന അദ്ദേഹം പറന്നു പോയി തെറിച്ച് നടുറോട്ടിൽ തല തല്ലി വീഴുന്നതായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
റോഡിൽ മുഴുവൻ രക്തമായിരുന്നു എന്നും എല്ലാവരും ഷോക്കായി പോയി എന്നും എല്ലാവരും ചേർന്ന് അദ്ദേഹത്തെ കാറിൽ എറണാകുളത്തുള്ള മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു എന്നും ഇദ്ദേഹം വ്യക്തമാക്കി. വൈകിട്ട് ഒരു നാലുമണിയൊക്കെ ആയപ്പോഴേക്കും ഡോക്ടർ വന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ചു എന്നും അത് വളരെ വേദനാജനകമായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ആ ഒരു പോർഷൻ മൂവിയിൽ അങ്ങനെ തന്നെ ഉണ്ട് എന്നും അത് കാണുമ്പോൾ ഇപ്പോഴും എല്ലാവർക്കും വിഷമമാണ് എന്നും പ്രൊഡക്ഷൻ മാനേജർ കൂട്ടിച്ചേർത്തു.
അന്ന് എല്ലാവരുടെയും മുന്നിൽ വച്ചായിരുന്നു ഇത്രയും വലിയ ഒരു അപകടം സംഭവിച്ചിരുന്നത് എന്നും ആദ്യമായിട്ടായിരുന്നു തന്റെ സിനിമ കരിയറി ഇത്തരത്തിൽ ഒരു ഭയാനകമായ ആക്സിഡന്റ് സിനിമ ചിത്രീകരണത്തിനിടയിൽ നടന്നത് എന്നും ഇദ്ദേഹം പറയുന്നു.