മമ്മുക്കയെ ഒരുപാട് കഷ്ട്ടപെടുത്തിയിട്ടുണ്ട് – ഒരു സഹായം ചോദിച്ചിട്ടു പോലും നിരസിച്ചു കളഞ്ഞു! തുറന്നുപറച്ചിലുമായി കബീർ

മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടി എന്നും മലയാളികളുടെ ഹരമാണ്. സൂപ്പർസ്റ്റാറായ മമ്മൂട്ടിയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കബീർ പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി യവനിക എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. കബീർ പറഞ്ഞത് ആ സിനിമയിലെ അടിപിടി രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്ക് മാത്രം ഡ്യൂപ്പിനെ നൽകിയില്ല എന്നാണ്.

സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടി മതിൽ ചാടുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് വേദന സഹിക്കേണ്ടി വന്നിരുന്നു കാലിൽ മുറിവുകൾ വരെ ഉണ്ടായി എന്നാണ് പറഞ്ഞത്. ഈ രംഗം ഷൂട്ട് ചെയ്തത് ആലപ്പുഴയിൽ വച്ചായിരുന്നു മമ്മൂക്കയും സുകുമാരനും ഒരുമിച്ച് മതിലിൽ നിന്നും ചാടുന്ന ഒരു സീൻ ഉണ്ടായിരുന്നു. അതിന് പൊക്കത്തിലുള്ള ഒരു മതിൽ കണ്ടെത്തിയിരുന്നു. അതിൻ്റെ മുകളിൽ നിന്നും സുകുമാരനെ ചാടുവാൻ വേണ്ടി അസിസ്റ്റൻ്റ് ഡയറക്ടർമാർ സഹായിച്ചു.

എന്നാൽ മമ്മൂട്ടി സഹായം ചോദിച്ചപ്പോൾ ഡയറക്ടർ വേണ്ട എന്ന് പറഞ്ഞെന്നും കബീർ പറഞ്ഞു. ഇത് കേട്ട് ഉടനെ തന്നെ മമ്മൂട്ടി തിരിച്ചൊന്നും പറയാതെ മതിലിൽ നിന്നും സ്വയം എടുത്തുചാടുകയായിരുന്നു. ചാടുന്നതിനിടയിൽ മമ്മൂട്ടിയുടെ കാൽ ഉളുക്കുകയും മുറിയുകയും ചെയ്തിരുന്നു. സുകുമാരൻ്റെ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്തു ആ സമയത്ത്. കൂടാതെ ആ സിനിമയിൽ ബോംബ് പൊട്ടുന്ന ഒരു സീനും ഉണ്ടായിരുന്നു.

ആ സമയത്തും അദ്ദേഹത്തിന് ഫ്രാക്ചർ ഉണ്ടാവുകയും ചെയ്തു എന്നാണ് കബീർ പറഞ്ഞത്. ഇത്തരം ത്യാഗങ്ങളൊക്കെ സഹിച്ചുകൊണ്ട് ഒരു ഡ്യൂപ്പിൻ്റെ സഹായം പോലും ഇല്ലാതെ എല്ലാം ചെയ്യാൻ കാണിച്ച മനസ്സാണ് വലുത്. അദ്ദേഹമാണ് ശരിക്കുമുള്ള നടൻ എന്നും കബീർ പറഞ്ഞു. മലയാള സിനിമയിലെ വല്യേട്ടൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ സ്നേഹപൂർവ്വം വിളിക്കാറ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ നേടാൻ മമ്മൂട്ടി എന്ന നടന് സാധിച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകരുണ്ട് മമ്മൂട്ടിക്ക്. പ്രായം ഒന്നുമല്ല എന്ന് തെളിയിച്ചുകൊണ്ട് സൗന്ദര്യവും ഊർജ്ജവും ഉപയോഗിച്ചുകൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മമ്മൂട്ടി. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം മലയാളത്തിന് നൽകിയിട്ടുണ്ട്. കബീർ പറഞ്ഞത് താൻ അന്നേ വിചാരിച്ചിരുന്നു മമ്മൂട്ടി ഒരു വലിയ താരമായി മാറും എന്ന്. കബീർ ഇപ്പോൾ പറയുന്നത് അന്ന് താൻ കരുതിയത് ഇപ്പോൾ നടന്നു എന്നാണ്. മമ്മൂട്ടിയുടെ കൂടെ ആലപ്പുഴ റസ്റ്റ് ഹൗസിൽ ഒരുമിച്ചു ഉറങ്ങിയിട്ടുണ്ടെന്നും മമ്മൂട്ടി മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയതിൽ താൻ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നും കബീർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply