അത്തരം താരങ്ങൾ ഇനി സിനിമയിൽ വേണ്ട എന്നും അവർ വീട്ടിലിരിക്കട്ടെ എന്നുമാണ് തീരുമാനം എന്നും നിർമ്മാതാവ് സുരേഷ് കുമാർ ! എന്നാൽ മകൾ ആകും ആദ്യം വീട്ടിൽ ഇരിക്കുക എന്ന് വിമർശനം

സിനിമാരംഗത്തെ യുവ താരങ്ങൾക്കെതിരെ മലയാള സിനിമ നിർമ്മാതാക്കൾ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു. മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെയായിരുന്നു നിർമ്മാതാക്കൾ അണിനിരന്നത്. താരങ്ങൾക്കെതിരെ നിർമ്മാതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കൃത്യസമയത്ത് ഷൂട്ടിങ്ങിനായി ലൊക്കേഷനിൽ എത്താതിരിക്കുക, ഷൂട്ടിംഗ് സെറ്റുകളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുക, പല ചിത്രങ്ങളിലും അഭിനയിക്കുവാൻ ഒരേസമയത്ത് തന്നെ ഡേറ്റ് കൊടുക്കുക തുടങ്ങിയവയാണ്.

യുവതാരങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് നിർമ്മാതാവും അതുപോലെ തന്നെ ഫിലിം ചേംബർ പ്രസിഡൻ്റുമായ ജി സുരേഷ് കുമാർ വന്നിരിക്കുകയാണ്. സുരേഷ് കുമാർ അമിതമായി പ്രതിഫലം വാങ്ങുന്ന താരങ്ങൾക്ക് എല്ലാം ഒരു മുന്നറിയിപ്പ് കൊടുക്കുകയാണ് ചെയ്തത്. അദ്ദേഹം പറയുന്നത് നിർമ്മാതാക്കൾ നോട്ട് അടിക്കുകയോ അതുപോലെ തന്നെ മരം പിടിച്ചു കുലുക്കിയിട്ടോ ഒന്നുമല്ല പണം കൊണ്ടുവരുന്നത്.

ഈ കാര്യങ്ങളൊക്കെ താരങ്ങളും മനസ്സിലാക്കണം എന്നാണ് സുരേഷ് കുമാർ പറയുന്നത്. മാത്രമല്ല കൂടുതലായി പ്രതിഫലം ചോദിക്കുന്ന താരങ്ങളെ തങ്ങൾ സിനിമകളിൽ നിന്നും ഒഴിവാക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. സുരേഷ് കുമാർ തൻ്റെ ഉറച്ച നിലപാടുകൾ തുറന്നു പറഞ്ഞത് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയുടെ ചടങ്ങിൽ ആയിരുന്നു. കൂടുതൽ പ്രതിഫലം ആവശ്യപ്പെടണം എന്ന് പറയുന്നവരെ ഒഴിവാക്കുകയും അല്ലാത്തവരെ സിനിമയിലെടുത്തുകൊണ്ട് പടം നിർമ്മാണം എന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.

ഒരു നടന്മാരും സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം അല്ലെന്നും സിനിമയുടെ കഥയാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. സിനിമ നല്ലതാണെങ്കിൽ അത് തിയേറ്ററുകളിൽ ഓടുമെന്നും അമിതമായി പ്രതിഫലം വാങ്ങുന്ന നടന്മാർ വീട്ടിലിരിക്കട്ടെ എന്നുമാണ് പറഞ്ഞത്. അദ്ദേഹം പറയുന്നത് ഇന്നത്തെ കാലത്ത് സിനിമയുടെ ഷൂട്ടിങ്ങിന് അമിതമായി ചെലവ് വരുന്നു എന്നാണ്. കൂടാതെ ചില താരങ്ങൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതൊന്നും ഇപ്പോൾ സമ്മതിച്ചു കൊടുക്കാൻ പറ്റിയ അവസ്ഥയിലല്ല മലയാള സിനിമ എന്നും ആ കാര്യങ്ങളൊക്കെ താരങ്ങളും മനസ്സിലാക്കണമെന്നും അത് അറിഞ്ഞു വേണം പ്രതിഫലം ആവശ്യപ്പെടുന്നെതെന്നും പറഞ്ഞു. അദ്ദേഹം പറയുന്നത് ന്യായമായ പ്രതിഫലം വാങ്ങാം എന്നും അതുപോലെ തന്നെ തിയേറ്ററിലെ വരുമാനം കൊടുക്കാൻ നിർമ്മാതാക്കൾ തയ്യാറാണെന്നും.

എന്നാൽ ഇപ്പോൾ തീയറ്ററുകളിൽ സിനിമകൾ കാണാൻ ആളുകൾ ഇല്ലെന്നും ഒരു ഷോയ്ക്ക് പത്തോ പതിനഞ്ചു പേരെ ഒക്കെ കാത്തു നിൽക്കേണ്ട അവസ്ഥയാണെന്നും പറഞ്ഞു ഇതൊക്കെ തന്നെ താരങ്ങൾ മനസ്സിലാക്കണം എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply