മഞ്ജു ദിലീപിന്റെ വീട്ടിൽ തടവിൽ ആണ് കഴിഞ്ഞിരുന്നത് – മഞ്ജുവിനെ ഫോണിൽ കിട്ടണമെങ്കിൽ തന്നെ ദിലീപിന്റെ അമ്മയോ പെങ്ങന്മാരോടോ ആരാണെന്ന് വ്യക്തമാക്കേണ്ട അവസ്ഥ ആയിരുന്നു – തുറന്നു പറഞ്ഞു ലിബർട്ടി ബഷീർ

dileep kavya manju

മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂർണമായും മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചത്. നടിയുടെ കുടുംബ വിശേഷങ്ങളും പ്രേക്ഷകർക് ഏറെ പ്രിയപ്പെട്ടതാണ്. ദിലീപിനെയും കാവ്യയെയും കുറിച്ച് വിവാദങ്ങളും വാർത്തകളും ഏറെ പ്രചരിച്ചിരുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ വിവാഹമോചനം നടന്നത്.

ഇപ്പോഴിതാ ഈ താരങ്ങളെ പറ്റിയൊക്കെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ ലിബർട്ടി ബഷീർ. കാവിയും ദിലീപും തമ്മിലുണ്ടായ അടുപ്പത്തെക്കുറിച്ചും തനിക്ക് നേരിട്ട് അറിയാവുന്ന ചില സംഭവങ്ങളെ കുറിച്ചുമൊക്കെയാണ് ലിബർട്ടി ബഷീർ തുറന്നു പറഞ്ഞത്. കൗമുദി മൂവീസ് നൽകിയ ഒരു അഭിമുഖത്തിലൂടെ ആയിരുന്നു നിർമാധവിന്റെ വെളിപ്പെടുത്തൽ. പൈസ കൊടുക്കാനും മറ്റു കാര്യങ്ങൾക്കുമായി താൻ ഇടയ്ക്കൊക്കെ ദിലീപിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു എന്നും ലൗ മേരേജ് ആയിരുന്നെങ്കിലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല എന്നും ആ വീട്ടിൽ മഞ്ജു ശ്വാസംമുട്ടി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടായിരുന്നു എന്നുമായിരുന്നു ലിബർട്ടി ബഷീർ പറഞ്ഞത്.

ഫോൺ വിളിച്ചാൽ പോലും മഞ്ജുവിനെ കിട്ടാറില്ലെന്നും ദിലീപിന്റെ അമ്മയോ പെങ്ങമ്മാരോ ഒക്കെയാവും ഫോൺ എടുക്കുക എന്നും വിശദമായി ആരാണെന്ന് മനസ്സിലാക്കിയ ശേഷമേ മഞ്ജുവിന് ഫോൺ നൽകാറുണ്ടായിരുന്നുള്ളൂ എന്നും ബഷീർ പറഞ്ഞു. മഞ്ജു ഇപ്പോഴും നിശബ്ദയായി ഇരിക്കുന്നത് അവരുടെ തറവാട്ട് ഗുണമാണെന്നും ബഷീർ കൂട്ടിച്ചേർത്തു. ഒരിക്കൽ മീശ മാധവൻ എന്ന ചിത്രത്തിന്റെ 125ാം ദിവസം ആഘോഷിക്കുന്ന പരിപാടിയിൽ അവസാനം എല്ലാവരും പോയെന്നു കരുതി നിൽകുമ്പോഴാണ് മഞ്ജുവിനെയും മകൾ മീനാക്ഷിയെയും കണ്ടതെന്നും എന്താ പോകാത്തതെന്നു ചോദിച്ചപ്പോൾ ദിലീപേട്ടനെ കാണാനില്ല എന്ന് മഞ്ജു പറഞ്ഞുവെന്നും ബഷീർ പറയുന്നു.

എന്നാൽ ദിലീപ് കാവ്യയുമായി ഒരു മുറിയിൽ സംസാരിച്ചിരിക്കുകയായിരുന്നുവെന്നും അന്ന് താൻ ദിലീപിനെ ഒത്തിരി ചീത്ത വിളിച്ചിട്ടുണ്ടായിരുന്നുവെന്നും ബഷീർ പറഞ്ഞു. ആ സമയത്ത് മകൾ മീനാക്ഷിയ്ക് മൂന്നോ നാലോ മാസം പ്രായം ആയിരുന്നു എന്നും അന്ന് മുതലേ ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയാമെന്നുവെന്നും നിർമാതാവ് പറയുന്നു. ഇന്ന് മലയാളികൾ പറയുന്നത് പോലെ അല്ല കാര്യങ്ങളുടെ കിടപ്പെന്നും ദിലീപിന്റെ സുഹൃത്തുക്കൾക്കെല്ലാം ഇക്കാര്യങ്ങൾ അറിയാമെന്നും ബഷീർ പറയുന്നു. എന്നാൽ മഞ്ജുവിന് ഇക്കാര്യങ്ങൾ അറിയാമെന്നു ദിലീപിന് അറിയില്ലായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞിട്ടാണ് മഞ്ജു ഇക്കാര്യങ്ങൾ അറിഞ്ഞത് എന്നാണ് ദിലീപ് വിശ്വസിക്കുന്നതെന്നും ബഷീർ വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply