താരരാജാവ് മോഹൻലാലിൻ്റെ ഡ്രൈവറായി തുടങ്ങി ഇന്ന് മലയാള സിനിമ മുഴുവൻ അടക്കിവാഴുന്ന നിർമ്മാതാവ് എന്ന നിലയിലേക്കുള്ള ആൻ്റണി പെരുമ്പാവൂൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ആൻ്റണിപെരുമ്പാവൂരിനെ അറിയാത്ത ആരും തന്നെ ഇല്ല. ആദ്യകാലത്ത് ഒരു ഹോട്ടലിൽ ആയിരുന്നു ആൻ്റണി ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ വളർച്ച മലയാളികൾ എല്ലാം തന്നെ വളരെ അത്ഭുതത്തോടെയായിരുന്നു നോക്കി നിന്നത്.
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ ആയിരുന്നു ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ചത്. ആ സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. തൻ്റെ ആദ്യത്തെ മുതലാളിക്ക് തൊഴിലാളി ശമ്പളം കൊടുക്കുന്ന ലെവലിലേക്ക് പിന്നീട് മാറി ആൻ്റണി. മോഹൻലാലിൻ്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് ആൻ്റണി പെരുമ്പാവൂർ ആയിരുന്നു. ആൻ്റണി പെരുമ്പാവൂരിൻ്റെ അമ്മ കഴിഞ്ഞദിവസം മരണപ്പെട്ടു. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ആൻ്റണി പെരുമ്പാവൂരിൻ്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരൊക്കെ ആൻ്റണി പെരുമ്പാവൂരിൻ്റെ വീട്ടിൽ നേരിട്ട് എത്തിയിട്ടായിരുന്നു ആദരാഞ്ജലി അർപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖം കാരണമായിരുന്നു ആൻ്റണിയുടെ അമ്മ മരണപ്പെട്ടത്. മോഹൻലാലിൻ്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആൻ്റണി പെരുമ്പാവൂർ രണ്ടായിരത്തിൽ ആയിരുന്നു ഒരു നിർമ്മാണ കമ്പനി ആരംഭിച്ചത്.
ആശിർവാദ് സിനിമാസ് എന്നാണ് കമ്പനിയുടെ പേര്.ആശിർവാദ് സിനിമാസിൻ്റെ ആദ്യചിത്രം നരസിംഹം ആയിരുന്നു. ഈ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ആശിർവാദ് സിനിമാസ് പുറത്തിറക്കിയ ചിത്രം എലോൺ ആണ്. എമ്പുരാൻ എന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആൻ്റണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസിൻ്റെ മിക്ക ചിത്രങ്ങളും മോഹൻലാലിനെ നായകൻ ആക്കിക്കൊണ്ടാണ് നിർമ്മിക്കുന്നത്.
മാതൃദിനമായി ആഘോഷിക്കുന്ന മെയ് പതിനാലാം തീയതി ആയിരുന്നു ആൻ്റണി പെരുമ്പാവൂരിന് സ്വന്തം അമ്മയെ നഷ്ടമായത്. അദ്ദേഹത്തിൻ്റെ അമ്മയുടെ പേര് ഏലമ്മ എന്നാണ്. മരണാനന്തര ചടങ്ങുകൾ നടന്നത് മെയ് 15നായിരുന്നു. മലേക്കുടി ജോസഫ് ആൻ്റണി എന്നായിരുന്നു ആൻ്റണി പെരുമ്പാവൂരിൻ്റെ ആദ്യത്തെ പേര്. മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളാണ് ആൻ്റണി. മലയാളത്തിൻ്റെ ഏറ്റവും ചിലവേറിയ ചിത്രത്തിൻ്റെ നിർമ്മാതാവായി ആൻ്റണി പെരുമ്പാവൂർ മാറിയത് അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയിലൂടെ ആയിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു മോഹൻലാൽ ആൻ്റണി പെരുമ്പാവൂരിനെ ആദ്യമായി കണ്ടത്. പല താരങ്ങളെയും വാഹനത്തിൽ കൊണ്ടുവന്നിരുന്നത് ആൻ്റണി ആയിരുന്നു. അങ്ങനെ ഒരു ദിവസം മോഹൻലാലിനെ കൊച്ചിയിലെ വീട്ടിൽ പോയി അവിടെ നിന്നും കൂട്ടിക്കൊണ്ടുവരുന്ന സമയത്തായിരുന്നു ഇവർ തമ്മിലുള്ള സൗഹൃദം ഉടലെടുത്തത്.