ഹനാൻറെ പ്രണയാഭ്യർത്ഥന യെക്കുറിച്ച് ഷെയിൻ നിഗം പ്രതികരിക്കുന്നു !

നടൻ അബിയുടെ മകൻ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഷൈൻ നിഗത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്.

എന്നാൽ പിന്നീട് സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദ് ആയി മാറുകയായിരുന്നു ഷൈൻ ചെയ്തത്. ഇഷ്‌ഖ് , കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ എങ്ങനെ മികച്ച നടനായി മാറാമെന്ന് ഷൈൻ തെളിയിക്കുകയായിരുന്നു. ഷൈന്റെ അഭിനയ മികവ് എടുത്തു കാണിച്ചു ചിത്രങ്ങളായിരുന്നു ഇതൊക്കെ.

ഓരോ ചിത്രത്തിലും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ഷൈൻ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഷൈനിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. അടുത്ത സമയത്തായിരുന്നു സോഷ്യൽ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ താരമായ ഹനാൻ ഷൈനിനെ കുറിച്ചുള്ള ചില പരാമർശങ്ങൾ നടത്തിയത്. തനിക്ക് ഷൈനിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യമുണ്ട് എന്നുമായിരുന്നു പറഞ്ഞിരുന്നത്.ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഷെയിനിനെ കുറിച്ച് ചോദിച്ചപ്പോൾ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോഴായിരുന്നു ഷെയ്ൻ ഈ കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നത്. എന്താണ് ഈ പ്രസ്താവനയെ കുറിച്ച് പറയാനുള്ളത് എന്നായിരുന്നു ഷെയ്നോട് ചോദിച്ചത്. എന്താണ് സംഭവം എന്ന് ഷെയ്ൻ തിരിച്ചു ചോദിക്കുകയായിരുന്നു ചെയ്തത്. ഷെയ്ന് ഹനാനെ അറിയില്ലേ എന്ന് പോലും പ്രേക്ഷകർ തിരികെ ചോദിച്ചിരുന്നു. എന്നാൽ താരം എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല. ഹനാനെ അറിയില്ല എന്നാണോ ഷെയ്ൻ ഉദ്ദേശിച്ചത് അതോ പ്രസ്താവന എന്താണെന്ന് അറിഞ്ഞിട്ടില്ല എന്നാണോ ഷെയ്ൻ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ഹനാനെ അറിയില്ല എന്നാണ് ഷെയ്ൻ പറയുന്നതെങ്കിൽ അത് നടന് ഒരു അഹങ്കാരം മനോഭാവത്തോടെ പറയുന്ന കാര്യമാണ് എന്നും കേരളം മുഴുവൻ പ്രസിദ്ധനായ ഈ പെൺകുട്ടിയെ അറിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ല എന്നൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം വളരെയധികം ഇഷ്ടത്തോടെ തന്നെയായിരുന്നു ഷെയ്നെ കുറിച്ച് സംസാരിച്ചിരുന്നത്. തനിക്ക് പ്രിയപ്പെട്ട സെലിബ്രിറ്റിയായ ഷൈയിനോപ്പം സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്നും വിവാഹത്തിന് സമ്മതിക്കുകയാണെങ്കിൽ ഷെയ്നെ വിവാഹം ചെയ്യാൻ താൻ ഒരുക്കമാണെന്നും ഷൈൻ ഒക്കെ പറഞ്ഞാൽ അപ്പോൾ തന്നെ വിവാഹം കഴിക്കാൻ റെഡി ആണ് എന്നൊക്കെ ആയിരുന്നു ഹനാൻ പറഞ്ഞിരുന്നത്. ഈ പ്രസ്താവനയും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply