തന്റെ എല്ലാ സിനിമയുടെയും വിജയത്തിന് പിന്നിൽ അവൾ ആയിരുന്നു ! ഭാര്യ ലിസിയെ കുറിച്ച് മനസ്സ് തുറന്നു പ്രിയദർശൻ

ഒരു കാലത്ത് മലയാളത്തിലെ മുൻനിര നടിമാരിൽ ആദ്യം വരുന്ന പേരായിരുന്നു ലിസി എന്നത്. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ജനപ്രിയ ചലച്ചിത്ര സംവിധായകനായ പ്രിയദർശനുമായി നടി ലിസി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഒത്തിരി വർഷത്തെ ഒന്നിച്ചുള്ള ജീവിതം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മകളായ കല്യാണി ഇപ്പോൾ സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ്.

ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും മക്കളുടെകാര്യത്തിൽ ഇപ്പോഴും ഒന്നിച്ചു നിൽക്കുന്ന മാതാപിതാക്കളാണ് ഇരുവരും. ഇവരുടെ മകൻ സിദ്ധാർത്ഥിന്റെ വിവാഹം ഈ അടുത്തിടെയായിരുന്നു നടന്നത്. മാതാപിതാക്കൾ ഇരുവരും ചേർന്ന് ഒന്നിച്ച് വളരെ ഗംഭീരമായിട്ടായിരുന്നു മകന്റെ വിവാഹം നടത്തിയത്. തന്റെ ഓരോ ചിത്രത്തിന്റെയും വിജയത്തിന് പിന്നിൽ ഭാര്യ ലിസിയായിരുന്നുവെന്ന് പ്രിയദർശൻ ഇതിനുമുമ്പേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താൻ സിനിമ ചെയ്യുമ്പോൾ തന്റെ സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം തന്റെ ഭാര്യയാണ് എന്നായിരുന്നു പ്രിയദർശി വാക്കുകൾ. തന്റെ ജോലി എന്ന് പറയുന്നത് അവധി ഇല്ലാത്തതും സമയത്തിന് നിശ്ചയം ഒന്നും ഇല്ലത്തതും ആഹാരം കഴിക്കുന്നതിന് ഒരു നേരമില്ലാത്തതും സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ് ആണ് എന്നും പ്രിയദർശൻ പറഞ്ഞിരുന്നു. ഒരുപാട് പ്രതിസന്ധിയുള്ള ഒരു ജോലിയാണ് ഇത് എന്നും താൻ ശ്രദ്ധിച്ചതിൽ വച്ച് എല്ലാ വലിയ സംവിധായകരുടെയും കരിയർ ഇടിഞ്ഞു പോയിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണമായിട്ടുള്ളത് അവരുടെ കുടുംബമാണ് എന്നും പ്രിയദർശൻ പറയുന്നു.

ഒരു വീടിന്റെ അടിത്തറ തെറ്റിയിരിക്കുകയാണ് എങ്കിൽ ഒരു മനുഷ്യനും നേരെ ചൊവ്വയെ നിൽക്കാൻ കഴിയില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. ഒത്തിരി ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് എന്നും പേരുകൾ പറയാൻ കഴിയാത്തതുകൊണ്ട് അത് പറയുന്നില്ല എന്ന് താരം കൂട്ടിച്ചേർത്തു. അവരുടെയൊക്കെ തകർച്ചയുടെ കാരണം കുടുംബമായിരുന്നു എന്നും അവരൊക്കെ തന്നെക്കാൾ വലിയ ആളുകൾ ആയിരുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഇത്രയും വലിയ സംവിധായകൻ ആയിട്ടുണ്ട് വ്യക്തിജീവിതത്തിൽ ഇദ്ദേഹം കുറച്ചു കാലം മുൻ വരെ ഒത്തിരി പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.

2014ലായിരുന്നു ലിസിയുമായുള്ള പ്രിയദർശന്റെ വിവാഹ മോചനം നടന്നത്. 1990ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ മോചനത്തിന് ശേഷം ഇരുവരും കുറച്ചുനാൾ വളരെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയമായിരുന്നു അത്. പിന്നീട് മോഹൻലാലിന്റെ നിർബന്ധപ്രകാരമായിരുന്നു ഒപ്പം എന്ന സിനിമ പ്രിയദർശൻ ചെയ്തത്. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളിലെ താഴപിഴകൾ ഒരു വ്യക്തിയുടെ കഴിവുകളെയും ക്രിയേറ്റിവിറ്റി തീർച്ചയായും ബാധിക്കുമെന്നും തനിക്ക് മുൻപ് പിന്തുണ ആയി നിന്നിരുന്നത് തന്റെ ഭാര്യ ആയിരുന്നു എന്നുമാണ് പ്രിയദർശൻ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply