എന്നെകൊണ്ട് എല്ലാവർക്കും വേണ്ടത് അതായിരുന്നു ! എന്നാൽ ഒടുവിൽ ഞാൻ നോ പറയുകയായിരുന്നു എന്ന് പ്രിയ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരം ആയിരുന്നു പ്രിയ വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിലെ ഒരൊറ്റ കണ്ണിറുക്കൽ നടിയെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു താരമാക്കി മാറ്റി. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുക്കാൻ പ്രിയക്ക് സാധിച്ചു. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോഴേക്കും കണ്ണിറുക്കൽ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നാണ് പ്രിയ തുറന്നു പറയുന്നത്.

സിനിമയിലെ ടൈപ് കാസ്റ്റിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു ഇക്കാര്യങ്ങളെല്ലാം പ്രിയ തുറന്നു പറഞ്ഞത്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരമാണ് കണ്ണിറുക്കൽ ഹിറ്റ് ആയതോടുകൂടി തന്നെ തേടി എത്തിയത് എന്ന് പ്രിയ പറയുന്നു. അതുകൊണ്ടു തന്നെ നിരവധി പരസ്യങ്ങളിലാണ് അതേ കണ്ണിറുക്കൽ തനിക്ക് ആവർത്തിക്കേണ്ടി വന്നിട്ടുള്ളത് എന്നും പ്രിയ പറഞ്ഞു. പിന്നീട് അത് തന്നെ കൊണ്ട് ചെയ്യിക്കരുത് എന്ന് അങ്ങോട്ട് പറയേണ്ട സാഹചര്യം വരെ തനിക്ക് ഉണ്ടായി എന്നാണ് പ്രിയ പറയുന്നത്.

താൻ അധിക സിനിമകളൊന്നും ചെയ്യാത്തതുകൊണ്ട് തന്നെ താൻ ഒരു ടൈപ്പ് കാസ്റ്റ് ആയി എന്ന് പറയാൻ കഴിയില്ല എന്നും എന്നാൽ ആദ്യ സിനിമയിലെ കണ്ണിറുക്കലിനു ശേഷം തനിക്ക് വന്നിട്ടുള്ള എല്ലാ പരസ്യങ്ങളിലും മറ്റ് ബ്രാൻഡ് പ്രമോഷനുകളിലും അവർക്ക് വേണ്ടിയിരുന്നത് തന്റെ കണ്ണിറുക്കൽ തന്നെയായിരുന്നു എന്നും പ്രിയ തുറന്നു പറഞ്ഞു.

തന്നെ വിളിക്കുന്ന ഏത് പരസ്യം ആണെങ്കിലും അതിന്റെ അവസാനം അവർക്ക് തന്റെ കണ്ണിറുക്കൽ വേണമെന്നും അത്തരത്തിൽ രണ്ടുമൂന്ന് പരസ്യങ്ങൾ ചെയ്തതിനു ശേഷം ഇനി താനത് ചെയ്യില്ല എന്ന് അങ്ങോട്ട് പറയേണ്ടിവന്നു എന്നുമാണ് താരം പറയുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും താരം ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും പ്രിയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രമാണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ.

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രിയയുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ് ലൈവ്. ഒരു അടാറ് ലവിനു ശേഷം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോർ ഇയേഴ്സ് ആയിരുന്നു പ്രിയയുടെ രണ്ടാമത്തെ ചിത്രം. ചിത്രം വൻ വിജയം ആയിരുന്നില്ലെങ്കിലും പ്രിയയുടെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply