എന്റെ കുടുംബം ആ പയ്യനെ ജീവന് തുല്യം സ്നേഹിച്ചു..ആ ബന്ധം അവസാനിച്ചപ്പോൾ അമ്മയും കരഞ്ഞത് ഏറെ വേദനിപ്പിച്ചു…പ്രണയതകർച്ചയെ കുറിച്ചും അതിൽ നിന്നും ബന്ധങ്ങളെ കുറിച്ച് പഠിച്ച കാര്യങ്ങളെ കുറിച്ചും മനസ് തുറന്ന് പ്രിയ വാരിയർ…

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത യുവതാരമാണ് പ്രിയ വാര്യർ. ഇന്നും “ദി വിങ്ക് ഗേൾ” എന്നാണ് പ്രിയ വാര്യരെ ലോകമെമ്പാടുമുള്ള ആരാധകർ വിശേഷിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിൽ “ഫോർ യേർസ്” എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിച്ചത്. ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു നായകൻ.

പ്രണയത്തെക്കുറിച്ചും പ്രണയതകർച്ചയെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞിട്ടുള്ള പ്രിയ വാര്യർ ഇപ്പോൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രണയ തകർച്ചയിൽ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ഏതൊരു ബന്ധത്തിലും പരസ്പരം മനസ്സിലാക്കുന്നതാണ് ഏറ്റവും പ്രധാനം എന്ന് താരം പങ്കുവെച്ചു. അടിസ്ഥാനപരമായി നമ്മുടെ പങ്കാളി ആരാണെന്ന് മനസ്സിലാക്കുകയും അവരുടെ സ്വപ്നങ്ങൾ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും വേണം.

ഇരുവർക്കും അവരുടെ വ്യക്തിത്വം നിലനിർത്താൻ സാധിക്കണം. എഅങ്ങനെ വരുമ്പോൾ മാത്രമാണ് ആ ബന്ധം മനോഹരമായി മുന്നോട്ടു പോകുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് പ്രിയ വാരിയർ. ആദ്യമായി പ്രണയത്തിലായിരുന്ന ആളുമായി വളരെ നല്ല രീതിയിൽ ആയിരുന്നു എന്നും വേർപിരിഞ്ഞതിനു ശേഷവും സുഹൃത്തുക്കളാണെന്നും പ്രിയ വാര്യർ പങ്കുവെച്ചു. എന്നാൽ അടുത്ത ബന്ധത്തിൽ സംഭവിച്ചത് അംഗീകരിക്കാൻ ഒരുപാട് ബുദ്ധിമുട്ടി.

അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലായിരുന്നു അത് സംഭവിച്ചത്. പ്രിയയുടെ കുടുംബവും അയാളെ ജീവനുതുല്യം സ്നേഹിച്ചു. പ്രിയയെ വിളിക്കുന്നതിനേക്കാൾ കൂടുതൽ താരത്തിന്റെ അമ്മ പയ്യനെ വിളിക്കുമായിരുന്നു. അതുകൊണ്ടു തന്നെ ആ ബന്ധം തകർന്നപ്പോൾ പ്രിയ മാത്രമായിരുന്നില്ല പ്രിയയുടെ കുടുംബവും ഒരുപാട് വേദനിച്ചിരുന്നു. പ്രിയക്കൊപ്പം അമ്മയും കരഞ്ഞു. ഇത് പ്രിയയെ മാനസികമായി ഒരുപാട് വിഷമിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു.

2009ൽ ഒമർ ലുലു സംവിധാനം ചെയ്ത “ഒരു അഡാർ ലവ്” എന്ന സിനിമയിലൂടെ ആണ് പ്രിയ കടന്നു വന്നത്. ഈ ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനത്തിന്റെ ടീസർ പുറത്തു വിട്ടപ്പോൾ അതു തന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിക്കും എന്ന് പ്രിയ കരുതി കാണില്ല. വെറും സെക്കൻഡുകൾ നീണ്ടു നിന്നിരുന്ന ആ കണ്ണിറുക്കൽ പ്രിയയെ “നാഷണൽ ക്രഷ്” ആക്കി മാറ്റുകയായിരുന്നു. ഇതിഹാസ നടൻ ഋഷി കപൂർ വരെ പ്രിയയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.

“ഒരു അഡാർ ലൗ “എന്ന ചിത്രത്തിന് ശേഷം പ്രിയയെ തേടിയെത്തിയത് ബോളിവുഡ് ആയിരുന്നു. അങ്ങനെ “ശ്രീദേവി ബംഗ്ലാവ്” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു പ്രിയ . അഭിനയത്തിൽ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് “ഫൈനൽസ്” എന്ന സിനിമയിലൂടെ പ്രിയ തെളിയിച്ചു. രജീഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തിയ “ഫൈനൽസ്” എന്ന മലയാള സിനിമയിലൂടെ പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ചു താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply