മറ്റാരും കാണാത്ത സ്ഥലത്ത് വരെ ഞാൻ ടാറ്റു ചെയ്തിട്ടുണ്ട് ! അങ്ങനെ മൊത്തം എന്റെ ശരീരത്തിൽ ആകെ 18 ടാറ്റു ആണ് ഉള്ളത് എന്ന് പ്രിയ വാര്യർ

ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് പ്രിയ വാര്യർ. കണ്ണടച്ച് കാണിച്ച് വൈറലായ പെൺകുട്ടി എന്ന് പറയുന്നതായിരിക്കും പ്രിയയെ കുറിച്ച് കൂടുതൽ പ്രേക്ഷകർക്ക് ഓർമ്മിക്കാനുള്ള ഒരു കാരണം. ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ് പ്രിയ. കുറച്ചുകാലങ്ങളായി അന്യഭാഷകളിൽ ആയിരുന്നു പ്രിയ സജീവ സാന്നിധ്യമായി ഉണ്ടായിരുന്നത്. ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമൊരു തിരിച്ചുവരവ് മലയാളത്തിലേക്ക് പ്രിയ നടത്തുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നിരവധി പ്രമോഷൻ പരിപാടികളിലും പ്രിയ എത്തിയിരുന്നു. പ്രമോഷൻ അഭിമുഖത്തിനിടയിൽ പ്രിയ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഫോർ ഈയേഴ്സിൽ അവസാനം കാസ്റ്റ് ചെയ്യപ്പെട്ട നടിയാണ് താൻ. രഞ്ജിത്ത് സാർ എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു എന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്റെ മുൻ കാമുകനുമായി ഇപ്പോഴും എനിക്ക് നല്ല സൗഹൃദം ആണുള്ളത്. ഞാൻ എടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ എനിക്ക് പലപ്പോഴും എന്നോട് തന്നെ വെറുപ്പ് തോന്നേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. കലിപ്പൻ കാന്താരി ബന്ധം എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെയൊന്നു തുടങ്ങാൻ പോലും ഞാൻ അനുവദിക്കുകയും ഇല്ല. എനിക്ക് നന്നായി അറിയാം എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട് എന്നത്.

ഞാൻ അനാവശ്യ എക്സ്പ്രഷനുകൾ ഒന്നും തന്നെ ഇടാറില്ല. അണിയറ പ്രവർത്തകർ എന്താണോ നമ്മളോട് പറയുന്നത് അത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. പക്ഷേ ആളുകൾക്ക് ഇത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പലപ്പോഴും വിമർശനങ്ങളെ ഞാൻ ഗൗനിക്ക പോലുമില്ല അത് എന്നെ ബാധിക്കുന്നില്ല എന്നതാണ് സത്യം. എന്റെ ശരീരത്തിൽ ആകെ 18 ടാറ്റു ആണ് ഉള്ളത്. ആരും കാണാത്ത സ്ഥലത്തും ഞാൻ ടാറ്റു ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്നതിനു ശേഷം എനിക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓവർ മെച്യൂരിറ്റി ഒന്നുമുള്ളതായി എനിക്ക് തോന്നിയിട്ടു പോലുമില്ല. സിനിമ വളരെ കുറവ് മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് ഇടയ്ക്ക് എനിക്ക് വിഷമം തോന്നുന്ന ഒരു കാര്യം തന്നെയാണ്. നല്ല സിനിമ ലഭിക്കുവാൻ വേണ്ടി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.

അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യമല്ലല്ലോ. എനിക്കൊരു അവസരം നഷ്ടപ്പെടുമ്പോൾ അച്ഛനും അമ്മയ്ക്കും ആണ് ഏറ്റവും കൂടുതൽ വിഷമം തോന്നാറുള്ളത്. വേറെ ഒരു കരിയർ നോക്കാൻ അവരെന്നോട് പറഞ്ഞിട്ട് പോലുമില്ല. എല്ലാ രംഗങ്ങളും ചെയ്യുന്നതു പോലെ തന്നെയാണ് ഞാൻ സിനിമയുടെ ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാറുള്ളത്. അതും അഭിനയത്തിന്റെ ഒരു ഭാഗം മാത്രമായാണ് കാണുന്നത്. അതിനെ വേർതിരിച്ചു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. നെഗറ്റീവ് കമന്റുകൾ കാണാറുണ്ട്. ഞാൻ ഒരു കാര്യങ്ങളും ഗ്ലോറിഫൈ ചെയ്ത് കാണിക്കാറില്ല എന്നും താരം പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply