അവളുടെ കയ്യിലിരിപ്പ് എനിക്കറിയാവുന്നത് കൊണ്ട് പറയുവാ – എന്തായാലും വിളി വരും! മകൾ അലംകൃതയെ പറ്റി പൃഥ്വിരാജ് പറഞ്ഞത് കേട്ടോ | Prithviraj talks about his daughter Alankritha

തങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർഡത്തിൽ നിന്നും പബ്ലിക് അറ്റൻഷനിൽ നിന്നും വളരെയധികം മാറ്റിനിർത്തിക്കൊണ്ടും മകൾക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും സന്തോഷവും നൽകി കൊണ്ടുമാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഏക മകൾ അലങ്കൃതയെ നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരുന്നത്. മറ്റുള്ള താരങ്ങളൊക്കെ തങ്ങളുടെ മകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റ് പബ്ലിക് പരിപാടികളിലൂടെയും ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താറുണ്ട്. എന്നാൽ പൃഥ്വിരാജും ഭാര്യ സുപ്രിയയും അങ്ങനെ ചെയ്യാറില്ല. മകളുടെ വിരലിലെണ്ണാവുന്ന ചില ചിത്രങ്ങൾ മാത്രമാണ് ഇതുവരുടെയും സോഷ്യൽ മീഡിയ വഴി താരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

ആലി എന്നാണ് മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അലങ്കൃതയെ വിളിക്കുന്നത്. അലങ്കൃതയുടെ പല വിശേഷങ്ങളും പൃഥ്വിരാജിന്റെയും സുപ്രിയയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ലോകം അറിയുന്നത്. താങ്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർഡത്തിന്റെയും പബ്ലിസിറ്റിയുടെയും പേരിൽ മകൾക്ക് ഇപ്പോൾ ലഭിക്കേണ്ട സ്വാതന്ത്ര്യം ഇല്ലാതാകരുതെന്നും അവൾക്കായി ഒരു സോഷ്യൽ മീഡിയ പേജ് തുടങ്ങണമെന്ന് ആശയത്തോട് ഇപ്പോൾ തങ്ങൾക് യോജിപ്പില്ലെന്നും പലപ്പോഴായി മകളെക്കുറിച്ച് ചോദിച്ചപ്പോൾ പൃഥ്വിരാജും സുപ്രയേയും പറഞ്ഞിട്ടുണ്ട്. മകൾ തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഒരു ബ്ലോക്ക് ബസ്റ്റർ ആണെന്ന് പൃഥ്വിരാജ് മുമ്പു ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു.

മകൾ ആലിയെ കുറിച്ച് ചോദിക്കുമ്പോളെല്ലാം അവൾ വളരെ കുസൃതിയാണെന്ന് സുപ്രിയയും നിരന്തരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാറുണ്ട്. അച്ഛനും അമ്മയും തന്റെ എട്ടാം പിറന്നാളിന് നൽകിയ സമ്മാനത്തെ കുറിച്ചും അവരുടെ സ്നേഹത്തെ കുറിച്ചുമൊക്കെ അലങ്കൃത എഴുതിയ ഒരു കുറിപ്പ് ഇതിനുമുമ്പ് സോഷ്യൽ മീഡിയ പേജിലൂടെ സുപ്രിയ പങ്കുവെച്ചിരുന്നു. മകളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അച്ഛനെയും കൂട്ടി സ്കൂളിൽ വരാൻ ഒരു നിർദ്ദേശം കിട്ടി എന്നറിഞ്ഞാൽ എന്തായിരിക്കും സിറ്റുവേഷൻ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു നടൻ പൃഥ്വിരാജും ആസിഫ് അലിയും മറുപടി നൽകിയത്.

ആദ്യം മറുപടി നൽകിയത് ആസിഫ് അലിയായിരുന്നു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും പഠിക്കുന്ന സ്കൂളിൽ പിടിഎ മീറ്റിങ്ങിന് പറയുന്നത് ഗാലറി വാക്ക് എന്നാണെന്നും ആദ്യമൊക്കെ മക്കൾ തന്റെ അടുത്ത് വന്ന് ഡാഡ ഗാലറി വാക്കിന് വരണമെന്ന് പറഞ്ഞപ്പോൾ താൻ ആദ്യം കരുതിയിരുന്നത് സ്കൂൾ നടന്ന കാണാനുള്ള എന്തോ പരിപാടിയായിരിക്കും എന്നും എന്നാൽ സ്കൂളിൽ പോയപ്പോഴാണ് അതൊരു പിടിഎ മീറ്റിംഗ് ആണെന്ന് മനസ്സിലായതെന്നും ആസിഫ് അലി പറഞ്ഞു. ആറുമാസം കൂടുമ്പോഴാണ് സ്കൂളിൽ ഗ്യാലറി വാക്ക് നടക്കുന്നതെന്നും ഒരു പ്രാവശ്യം അതിന് പോയിട്ടുണ്ടെന്നും ഇരുവരും ചെറിയ പ്രായമായതിനാൽ വലിയ കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

ശേഷം പൃഥ്വിരാജിന്റെ ഊഴമായിരുന്നു. തനിക്ക് മകൾ അലങ്കൃതയുടെ സ്കൂളിൽ നിന്നും ഇതുവരെ ഒരു വിളിയും വന്നിട്ടില്ലെന്നും അവളുടെ കയ്യിലിരിപ്പ് വെച്ച് നോക്കുകയാണെങ്കിൽ മിക്കവാറും ഇപ്പൊ അടുത്ത് തന്നെ വിളി വരും എന്നും പൃഥ്വിരാജ് ഹാസ്യരൂപേണെ പറഞ്ഞു. ഒരിക്കൽ മകളുടെ സ്കൂളിലെ ആനുവൽ ഡേയ്ക്ക് താൻ പോയിരുന്നുവെന്നും അന്ന് തന്നെ സ്റ്റാർ എന്ന രീതിയിൽ ഒന്നുമല്ല അവിടെയുള്ളവർ കണ്ടിരുന്നത് എന്നും മറ്റു പരന്റ്സിനെ പോലെ ഒരു പാരന്റ് മാത്രമായിരുന്നു അന്ന് താനെന്നും പൃഥ്വിരാജ് പറഞ്ഞു. മകൾ അലങ്കൃതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് അവൾ രണ്ടാമതൊന്ന് ആലോചിക്കാതെ എപ്പോഴും പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഈയടുത്തിടെ സുപ്രിയക്ക് ആലംകൃത എഴുതിയ കുറിപ്പും വൈറലായിരുന്നു. കാപ്പ എന്ന മലയാള ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു കാപ്പ. ശങ്കുമുഖി എന്ന ജി ആർ ഇന്ദുഗോപൻ എഴുതിയ ഒരു നോവലിനെ അടിസ്ഥാനമാക്കികൊണ്ടായിരുന്നു കാപ്പാ സിനിമ തയ്യാറാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്റേത് തന്നെയായിരുന്നു. ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രത്തെ ആയിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. ആനന്ദ് എന്ന മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ആസിഫ് അലിയാണ്.

story highlight -Prithviraj talks about his daughter Alankritha

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply