മലയാള സിനിമയ്ക്ക് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന മനോഹരമായ ചില ഗാനങ്ങളുടെ രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഒരിക്കലും മലയാളി പ്രേക്ഷകർക്ക് അദ്ദേഹത്തെ മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അത്രയ്ക്ക് മനോഹരമായ ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെതെല്ലാം തന്നെ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ അദ്ദേഹം പറയുന്ന കാര്യങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. ഗാനങ്ങളെക്കുറിച്ച് ഒക്കെ തന്നെയാണ് അദ്ദേഹം ഇവിടെ സംസാരിക്കുന്നത്. വളരെയധികം വേദനയുണ്ടാക്കിയ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നു.
എനിക്ക് അത്രത്തോളം വേദന ഉണ്ടാകാനുള്ള കാരണക്കാർ നടൻ ദിലീപും പൃഥ്വിരാജും ആണെന്നാണ് അദ്ദേഹം ഓർമിക്കുന്നത്. ദിലീപിന്റെ ഒരു സിനിമയിൽ നിന്നും തന്നെ മാറ്റി മറ്റൊരു നമ്പൂതിരി എഴുതിയാൽ മതി എന്ന് ദിലീപ് ആവശ്യപ്പെടുകയാണ് ആയിരുന്നു. എന്നാൽ തിളക്കം പോലുള്ള സിനിമകളിൽ തന്റെ ഗാനങ്ങൾ ആണ് ഹിറ്റുകൾ ദിലീപിന് നേടിക്കൊടുത്തത്.
അതിന് ലഭിച്ചത് വലിയ സ്വീകാര്യതയാണ് എന്ന് അയാൾ മറന്നുപോയി. അങ്ങനെയാണ് തന്നോട് അയാൾ കുരുത്തക്കേട് കാണിക്കുന്നത്. തിളക്കം ഇഷ്ടം തുടങ്ങിയ ചിത്രങ്ങളിലൊക്കെ വളരെ മികച്ച ഗാനങ്ങളായിരുന്നു താൻ എഴുതിയിരുന്നത്. അതു മറന്നതിനുശേഷമാണ് താൻ പോര എന്ന നിലയിൽ മറ്റൊരു നമ്പൂതിരിയെ വെച്ച് എഴുതണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. അതുപോലെ കുരുത്തക്കേട് പൃഥ്വിരാജിനും ഉണ്ട്. ഒരിക്കൽ ഒരു ചിത്രത്തിലേക്ക് താൻ പോവുകയാണ്. ഈ വയ്യാത്ത കാലും വെച്ച് താൻ രണ്ടാം നിലയിലേക്ക് നടന്നുകയറി ആണ് പോയത്.
അവിടെ ചെന്നതിനു ശേഷമാണ് പൃഥ്വിരാജ് പറയുന്നത്. തന്നെ കൊണ്ട് പാട്ട് എഴുതിക്കണ്ട എന്നും മറ്റൊരാൾ മതി എന്നും അയാൾ പറഞ്ഞു. ആ സമയത്ത് തന്റെ വേദന ഒന്ന് ചിന്തിച്ചു നോക്കൂ തീർച്ചയായും വേദനയുണ്ടാക്കുന്ന ഒരു സംഭവം തന്നെ ആയിരിക്കുമല്ലോ അത്. ഈ രണ്ടു സംഭവങ്ങളും ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് യാതൊരു നിർബന്ധവുമില്ല തന്നെ ആരും വിളിക്കണമെന്ന്. തന്റെ ഇടത് കൈ മാത്രമേ തളർന്നു പോയിട്ടുള്ളൂ. തന്റെ പ്രതിഭ ഒരിക്കലും നഷ്ടമാവില്ലന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോഴത്തെ സൂപ്പർതാരങ്ങൾക്ക് ആണെങ്കിൽ പോലും താൻ പോര എന്ന് ഒരു ചിന്തയാണ്. അങ്ങനെയാണ് അവർ ചിന്തിക്കുന്നത്. എന്നാൽ ഇവർക്ക് എല്ലാം തന്നെ ഹിറ്റുകൾ പിറന്നിട്ടുണ്ട് തന്നിൽ നിന്ന്. എനിക്ക് ആരെയും മറക്കാൻ സാധിക്കില്ല. മമ്മൂട്ടി മോഹൻലാൽ,സുരേഷ് ഗോപി ദിലീപ് എന്നിവരെ ഒന്നും തന്നെ ഞാൻ മറക്കില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.