മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട കുടുംബാമാണ് മല്ലിക സുകുമാരന്റെ കുടുംബം. ഒരു വീട്ടിലെ തന്നെ എല്ലാവരും സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നുവെന്ന ഒരു പ്രത്യേകതയാണ് മല്ലിക സുകുമാരന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ എടുത്തു പറയാനുള്ളത്. ഇവരുടെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർ പലപ്പോഴും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. മല്ലികയുടെയും മക്കളിൽ ഇളയവനായ പൃഥ്വിരാജ് ഇപ്പോൾ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഒരു നടൻ എന്ന ലേബലിൽ നിന്നും ഇപ്പോൾ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലേക്ക് ഒക്കെ തന്നെ പൃഥ്വിരാജ് മാറ്റപ്പെട്ടു എന്നതാണ്. സിനിമയിൽ ഇനി പൃഥ്വിരാജ് കൈവയ്ക്കാൻ മേഖലകൾ ഒന്നുമില്ല.
പിന്നണി ഗാനരംഗത്തും സജീവ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ പൃഥ്വിരാജ് സുകുമാരനെ താനൊരിക്കൽ കണ്ട് സംസാരിച്ച അനുഭവത്തെ കുറിച്ചായിരുന്നു മാധ്യമ ലോകത്തെ തന്നെ അറിയപ്പെടുന്ന അവതാരങ്ങളിൽ ഒരാളായ ശ്രീകണ്ഠൻ നായർ തുറന്നു പറയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്ത് ആയിരുന്നു ഈ അനുഭവത്തെക്കുറിച്ച് ശ്രീകണ്ഠൻ നായർ പറഞ്ഞത്. മല്ലിക ചേച്ചി ഒരിക്കൽ നമ്മൾ തമ്മിൽ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ഒരാൾ മല്ലിക ചേച്ചിയുടെ മോശം കമന്റ് പറഞ്ഞു ചേച്ചിയോട് ഉടനെ തന്നെ അയാളെ ശാസിച്ചു സംസാരിക്കുകയായിരുന്നു ചെയ്തത്.
ചേച്ചി പറഞ്ഞുകൊണ്ടിരിക്കുന്ന പരിപാടിയിൽ കാണാനിരിക്കുന്ന ഓഡിയൻസിനിടയിൽ നിന്നും ഒരു പയ്യൻ എഴുന്നേറ്റുനിന്ന് വെളിയിലോട്ട് വാടാ എന്ന രീതിയിൽ അയാളോട് ചൂടായി സംസാരിച്ചു. ഉടൻതന്നെ ഞാൻ ഇടപെട്ട് ആ പയ്യനോട് ചോദിച്ചു നീ ആരാണ് എന്ന്. അപ്പോൾ തന്നെ മറുപടി വന്നു ഞാൻ രാജുവാണ് എന്ന്. അവിടെ നീ ഇരിക്കൂ എന്ന് ഞാൻ ആ പയ്യനോട് പറഞ്ഞശേഷം ഒരിക്കൽ കൂടി പയ്യനോട് ചോദിച്ചു ആരാണ് എന്ന്. അപ്പോൾ അവൻ പറഞ്ഞു ഞാൻ മല്ലിക സുകുമാരന്റെ മകനാണെന്ന്.
പൃഥ്വിരാജ് ആയിരുന്നു അത് എന്നും ശ്രീകണ്ഠൻ നായർ ഓർമിക്കുന്നു. അന്ന് രാജുവിനോട് ഞാൻ പറഞ്ഞു അമ്മ സംസാരിക്കുമ്പോൾ മകൻ സംസാരിക്കേണ്ട ആവശ്യമില്ല. രാജുവിന്റെ ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്നു തന്നെയായിരുന്നു അത്. ഞാൻ രാജുവിന്റെ ആത്മവിശ്വാസം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ സ്ട്രൈറ്റാണ് രാജു എന്ന് തോന്നിയിരുന്നു. അയാൾക്ക് ശരിയല്ലെന്ന് തോന്നുന്നത് അയാൾ പറയുകയും ചെയ്യും എന്നായിരുന്നു ശ്രീകണ്ഠൻ നായർ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകളൊക്കെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.