പ്രധാനമന്ത്രി വയനാട്ടിൽ! 2000 കോടിയുടെ സഹായം അഭ്യർത്ഥിച്ചു കേരളം

വയനാട് മുണ്ടക്കൈ പ്രദേശത്തെ ഉരുളപൊട്ടൽ നടന്ന ഭാഗങ്ങൾ സന്ദർശിച്ചു അവലോകനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വയനാട്ടിൽ എത്തും.കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ വയനാട് അപകടം നടന്ന ഭാഗം കാണുകയും പിന്നീട് റോഡ് മാർഗം എത്തി ക്യാമ്പുകളിൽ സന്ദർശനം നടത്തുകയും ചെയ്യും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഗവെർണറും കണ്ണൂരിൽ എത്തും. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കൊപ്പം ആയിരിക്കും പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം.

വയനാട്ടിലെ ഉരുൾപൊട്ടലിൽ വാസ സ്ഥലവും ബന്ധുക്കളെയും നഷ്ടമായവർക്ക് വേണ്ടി പ്രത്യേക പാക്കേജുകൾ അനുവദിക്കണം എന്ന് കേരളം ആവശ്യപ്പെടും അതിനായി 2000കോടി ആവശ്യപ്പെടും എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും കണ്ടതിനു ശേഷമാണു കളക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കുക.

ബെയ്‌ലി പാലത്തിലൂടെ നടന്നു പോവുകയും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ സേനകളെയും അഭിനന്ദിക്കുകയും ചെയ്യുന്നതായിരിക്കും.
അതിനാൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ വൈകീട്ട് 3മണി വരെ ഹെവി വെഹിക്കിൾസ് മുൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് ഒന്നും ചുരം വഴി കടത്തി വിടില്ലെന്ന് താമരശ്ശേരി ഡി വൈ എസ് പി പ്രമോദ് അറിയിച്ചു. താമരശ്ശേരി അടിവാരത്തു നിന്നും വണ്ടികൾ തടഞ്ഞുവെക്കും.

രാവിലെ 11 മണിക്കാണ് ആകാശ മാർഗം പ്രധാനമന്ത്രി ചൂരൽമല സന്ദർശിക്കുക പിന്നീട് കൽപ്പറ്റ ഹെലിപാട് ഇൽ ഇറങ്ങിയതിനു ശേഷം 12:15 നാണ് ആളുകളെ സന്ദർശിക്കാനെത്തുക. പ്രധാനമന്ത്രി നേരിട്ട് വയനാടിനെ സന്ദർശിച്ചതിനു ശേഷം ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നു മന്ത്രി മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു. കേരളത്തിൽ എത്തിയതിനു ശേഷം മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിക്കുമെന്നും ദുരന്തമുഖത്തു ജനകീയ തിരച്ചിൽ തുടരുമെന്നും സൈന്യം മാത്രമേ മടങ്ങിയുള്ളു എൻ ഡി ആർ എഫ് മറ്റു പ്രവർത്തകരും തിരച്ചിൽ തുടരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 2000 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ രാഷ്ട്രീയം മറന്നു സഹായം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply