ഇപ്പോൾ തനിക്ക് തോന്നണത് വെളിപ്പെടുത്തി ഷഹാന – ഇടയ്ക്കൊക്കെ വീട്ടിലേക്ക് വിളിക്കാൻ തോന്നും. എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് അച്ഛൻ പറയാറ്

പ്രണയം എന്നത് ഒരിക്കലും സാഹചര്യങ്ങളുടെ മാറ്റങ്ങളിൽ മാറിപ്പോകുന്നത് എന്ന് തെളിയിക്കുന്ന പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അത്തരത്തിലൊരു പ്രണയമാണ് ഷഹാനയുടെയും പ്രണവിന്റെയും. പണവും സൗന്ദര്യവും എല്ലാം പറഞ്ഞ പ്രണയം ഉപേക്ഷിക്കുന്നവർക്ക് ഇടയിൽ ഇവർ ഒരു മാതൃകയായി നിലകൊള്ളുകയാണ്. നെഞ്ചിനു താഴെ തളർന്നു കിടക്കുന്ന പ്രണവിന് താങ്ങും തണലും ഷഹാന തന്നെയായിരുന്നു പറയേണ്ടിയിരിക്കുന്നു. വിവാഹിതരായ ഇപ്പോൾ അധികം നീണ്ടു പോകില്ലന്ന് പറഞ്ഞവർക്ക് മുൻപിൽ കൂടുതൽ സ്നേഹത്തോടെ മത്സരിച്ച് തങ്ങളുടെ ജീവിതത്തിന്റെ മധുരം തെളിയിച്ചു കാണിക്കുകയാണ് ഇവർ.

സന്തോഷത്തോടെ രണ്ടു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇരുവരും. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴും ഉണ്ട്. ഇപ്പോൾ ഷഹാന ഫ്ലവർസ്സിലേ ഒരു കോടിയിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഈ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആരംഭിച്ചപ്പോൾ മുതൽ പലതരത്തിലുള്ള നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിരുന്നു. വീട്ടുകാർക്ക് പലതരം ഭീഷണികൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ തങ്ങൾ സമാധാനത്തോടെ ആണ് ജീവിക്കുന്നത്. കേസുകൾ ഒന്നുമില്ലെന്നും ഷഹാന പറയുന്നു. വീട്ടിലേക്ക് വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് തിരികെ ചെല്ലാനാണ് പറയുന്നതൊന്നും തനിക്ക് വിഷമം വരുമ്പോൾ വാപ്പയെ വിളിക്കാറുണ്ടെന്നും ഇടയ്ക്ക് വീട്ടിൽ ഒന്ന് പോകണം എന്നുണ്ടന്നോക്കെയാണ് ഷഹാന പറയുന്നത്.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നും ഷഹാന പറയുന്നു. ഒരു വർഷത്തിനു മുൻപ് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. ബൈക്കിൽനിന്ന് വീണ് പ്രണവിന് ശരീരം തളർന്നു പോവുകയായിരുന്നു ചെയ്തത്. ബികോം കഴിഞ്ഞ ഉടനെ ആയിരുന്നു അപകടം. എന്നാൽ ശരീരം തളർത്തിയ വിധിയോട് മല്ലിട്ട് ജീവിക്കുകയാണ് പ്രണവ്. പ്രണവിന്റെ മനസ്സിനെ തളർത്താൻ ആ വിധിക്ക് സാധിച്ചില്ല. അതിന് ഏറ്റവും വലിയ കാരണം എന്നത് ഷഹാനയുടെ സ്നേഹ സ്പർശങ്ങൾ തന്നെയായിരുന്നു.

കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഒക്കെ നിറസാന്നിധ്യമായി, അങ്ങനെയൊരു ഉത്സവത്തിൽ പങ്കെടുക്കുന്ന പ്രണവിന്റെ വീഡിയോയാണ് ഷഹാനയുടെ ശ്രദ്ധയിൽ ആദ്യമായി പെടുന്നതും. തിരുവനന്തപുരം സ്വദേശിയായ ഷാഹാനയ്ക്ക് പിന്നീട് പ്രണവിനോട്‌ ഒന്ന് സംസാരിക്കണം എന്ന് തോന്നി. മെസ്സേജുകളിലൂടെ സംസാരിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രണയം അറിയിച്ചപ്പോൾ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു ചെയ്തത്. എന്നാൽ ഷഹാന ഒട്ടും പിന്മാറിയില്ല.

പ്രണവിന്നോടൊപ്പമുള്ള ജീവിതമാണ് തനിക്ക് സന്തോഷം നൽകുന്നതെന്ന് ഷഹാന പറഞ്ഞു. അങ്ങനെ ഷഹാന രണ്ടുവർഷം മുൻപ് തൃശ്ശൂരിലേക്ക് കയറി. തൃശ്ശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അവിടെവച്ചാണ് ശഹാന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ട് കണ്ടപ്പോഴും വിവാഹത്തിൽ നിന്നും പ്രണവ് ഷഹാനയെ നിരുത്സാഹപ്പെടുത്തി. എന്നാൽ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഷഹാന. തന്റെ ഇഷ്ടം പ്രണവിനെ പറഞ്ഞു മനസ്സിലാക്കി. ശേഷം ഹൈന്ദവാചാരപ്രകാരംവിവാഹം ചെയ്തു. ഈ വിവാഹം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply