സാഹസികയാത്രയ്ക്കിടയിൽ മകനെ സ്നേഹത്തോടെ ഒപ്പം നിർത്തി ലാലേട്ടൻ ! ഇഷ്ട്ട ഭക്ഷണം പാചകം ചെയ്തു കഴിക്കുന്ന ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ പ്രിയപ്പെട്ട താരപുത്രന്മാരിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട യുവ നടനായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛൻ മോഹൻലാലിനോടൊപ്പം പാചക പരീക്ഷണത്തിൽ ഒപ്പം കൂടിയ പ്രണവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാഹസിക യാത്രകൾക്കൊക്കെ ഇടവേള കൊടുത്ത് വീട്ടിലേക്ക് തിരിച്ചുവന്ന പ്രണവിന്റെ പാചകം ചെയ്യുന്ന ചിത്രങ്ങളും ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ചിത്രങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അവസാനമായി അഭിനയിച്ച ഹൃദയം എന്ന സിനിമയിലെ ലുക്ക് പൂർണമായും മാറ്റി മുടി പറ്റെ വെട്ടിയുള്ള ഹെയർ സ്റ്റൈലിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്.

സിനിമ തിരക്കുകളിൽ നിന്നൊക്കെ മാറി കുറച്ചുനാളായി സാഹസിക യാത്രകളിൽ ആയിരുന്നു പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രണവ് ഒരു യൂറോപ്യൻ യാത്രയിലാണ് എന്ന് പറഞ്ഞിരുന്നു. പ്രണവ് ഇപ്പോൾ ഒരു തീർത്ഥ യാത്രയിലാണ് എന്നും യൂറോപ്പിൽ ആണ് ഉള്ളത് എന്നും 800 മൈൽസ് കാൽനടയൊക്കെ യാത്ര ചെയ്തുകൊണ്ടാണ് പ്രണവ് യൂറോപ്പിൽ സഞ്ചരിക്കുന്നത് എന്നും ഒക്കെയായിരുന്നു പ്രണവിന്റെ യൂറോപ്പ്യൻ പര്യടനത്തെക്കുറിച്ച് ശ്രീനിവാസിന്റെ വാക്കുകൾ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായി വന്ന ഹൃദയം എന്ന സിനിമ വമ്പൻ ഹിറ്റ് ആയിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും പ്രണവ് സജീവമായി തുടരുകയാണ്. മരത്തിലും വമ്പൻ പാറയിലും ഒക്കെ വലിഞ്ഞു കയറുന്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പ്രണവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിനടിയിൽ നിരവധി കമന്റുകളും ലൈക്കുമാണ് പ്രണവിനെ തേടിയെത്തിയത്. ഇപ്പോഴിതാ സാഹസിക യാത്രകൾക്കെല്ലാം ശേഷം പ്രണവ് തന്റെ കുടുംബത്തോടൊപ്പം എത്തിയിരിക്കുകയാണ്. എന്നാൽ ഇതേസമയം സിനിമ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് അച്ഛൻ മോഹൻലാൽ.

ഒന്നാമൻ എന്ന മോഹൻലാൽ നായകനായ ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആ ചിത്രത്തിലൂടെ തന്നെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡും പ്രണവ് സ്വന്തമാക്കിയിരുന്നു. പിന്നീട് ജീത്തു ജോസഫ് എന്ന സംവിധായകനൊപ്പം പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രണവ് വർക്ക് ചെയ്തിരുന്നു. ശേഷം ആദി എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രണവിന്റെ മലയാള സിനിമയിലേക്ക് നായകനായുള്ള തിരിച്ചുവരവ്. ആദി എന്ന ചിത്രത്തിലൂടെ മികച്ച ഡെബ്യൂട്ട് ആക്ടറിനുള്ള സൈമ അവാർഡും പ്രണവ് സ്വന്തമാക്കി.

അതിനുശേഷം ആണ് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ നായകനായി എത്തുന്നത്. ഹൃദയം വൻ വിജയം കൈവരിച്ചത് കൊണ്ടുതന്നെ വളരെയധികം ആരാധകരെയും ഫോളോവേഴ്സിനെയും സൃഷ്ടിക്കാൻ പ്രണവിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഇപ്പോൾ താരം സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തിൽ യാത്രകളും സാഹസികതയുമെല്ലാം പ്രണവ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply