മലയാള സിനിമ ലോകത്തിനു ഇന്ന് കണ്ണീർ ദിനം – പ്രതാപ് പോത്തനു വിട..!

സ്വാഭാവിക അഭിനയം കൊണ്ട് എന്നും മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഊട്ടി ഉറപ്പിച്ചിട്ടുള്ള നടനാണ് പ്രതാപ് പോത്തൻ. അദ്ദേഹം അഭിനയിച്ച കാലത്ത് സ്വാഭാവിക അഭിനയം എന്നത് ഒരു രീതി പോലുമാവാതെ സമയമാണ്. ആ കാലത്തുപോലും നാടകീയത ഇല്ലാതെ അഭിനയിച്ചു തുടങ്ങിയ കലാകാരനായിരുന്നു പ്രതാപ് പോത്തൻ. ഇപ്പോൾ അദ്ദേഹം അന്തരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 70 വയസ്സ് ആയിരുന്നു. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ബറോസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഏറ്റവും അടുത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തൻ കൂടിയാണ്. ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ഹൃദയാഘാതമാണ് എന്ന അനുമാനത്തിൽ ആണ് എത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ബിസിനസ്സുകാരുടെ കുളത്തുങ്കൽ പോത്തൻറെ മകൻ ആയി തിരുവനന്തപുരത്താണ് ജനിക്കുന്നത്. ഊട്ടിയിലെ ലോറൻസ് സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. ഊട്ടി സ്കൂളിലേ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു ഡെയ്സി എന്ന സിനിമയ്ക്ക് അദ്ദേഹം ഇതിവൃത്തം ആക്കിയത്.

വളരെ മികച്ച അഭിനയം കൊണ്ട് ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരേപോലെ സുപരിചിതരായ നായകൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. റിമ കല്ലിങ്കൽ പ്രധാനവേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. നവംബറിന്റെ നഷ്ടം, ലോറി, ഒന്നു മുതൽ പൂജ്യം വരെ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ ചിലതുമാത്രമാണ്. 1985 ഇൽ നടി രാധികയെ അദ്ദേഹം വിവാഹം ചെയ്തുവെങ്കിലും അടുത്ത വർഷം തന്നെ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ആയിരുന്നു.

പിന്നീട് 1990 അമല സത്യനാഥൻ വിവാഹം ചെയ്തുവെങ്കിലും 2012 ഇൽ അതും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. പ്രതാപ് പോത്തന്റെ മരണസമയത്ത് മകൾ ഒപ്പമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply