ഞങ്ങൾ അത്രയ്ക്ക് തീവ്രമായി അന്ധമായി സ്നേഹിച്ചിരുന്നു – ഒരു റേഷൻ കാർഡ് കിട്ടിയിരുന്നെങ്കിൽ സൗജന്യമായി ഭക്ഷണം കിട്ടുമല്ലോ -അത് ധാരാളം -പൂർണിമ ഇന്ദ്രജിത് മനസ് തുറക്കുന്നു!

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താര കുടുംബം ആണ് ഇന്ദ്രജിത്തിന്റേത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മകൾ പ്രാർത്ഥന ഇന്ദ്രജിത്തും. പൂർണ്ണമായും ഒരു സിനിമ കുടുംബമാണ് ഇന്ദ്രജിത്തിന്റെ. അമ്മ മല്ലികയും അച്ഛൻ സുകുമാരനും മലയാള സിനിമയിലെ പ്രശസ്തരായ സിനിമാ താരങ്ങളാണ്. സഹോദരൻ പൃഥ്വിരാജും മലയാള സിനിമയിലെ യുവതാര നിരയിലെ സൂപ്പർതാരവും നിർമാതാവും സംവിധായകനും ആണ്.

ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ്. ഇവരുടെ രണ്ടു മക്കളും സിനിമാമേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂത്ത മകൾ പ്രാർത്ഥന പിന്നണി ഗായിക ആയും ഇളയ മകൾ നക്ഷത്ര ബാലതാരം ആയും തിളങ്ങിയിട്ടുണ്ട്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഇന്ദ്രജിത്ത്-പൂർണിമ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2002ലായിരുന്നു ഇവരുടെ വിവാഹം. അന്ന് അമേരിക്കൻ കമ്പനിയിലേക്ക് ജോലിക്ക് പോകാൻ ഇരിക്കുന്ന ഒരു പയ്യനായിരുന്നു ഇന്ദ്രജിത്ത്. അന്ന് മിനിസ്ക്രീനിൽ സജീവമായിരുന്ന പൂർണിമയ്ക്ക് ആദ്യത്തെ സീരിയലിലൂടെ തന്നെ സിനിമയിൽ അവസരങ്ങൾ ലഭിച്ചു. ഒരു വർഷം കൊണ്ട് തന്നെ 7 സിനിമകളിൽ ആണ് പൂർണിമ അഭിനയിച്ചത്. 2002ൽ ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുമ്പോൾ ഇന്ദ്രജിത് സിനിമയിലെത്തിയിട്ട് ഉണ്ടായിരുന്നില്ല.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു പൂർണിമ. മിനിസ്ക്രീനിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമ ഇന്ന് പ്രാണ എന്ന ഫാഷൻ ബൊറ്റീകിന്റെ ഉടമയും ഡിസൈനറുമാണ്. പൂർണിമ ഇന്ദ്രജിത്ത് എന്നൊരു ലേബൽ ഉണ്ടാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഇന്ദ്രജിത്ത് ആണെന്ന് താരം മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നീട് ടിവി ഷോകളിലൂടെ തിരിച്ചു വന്ന താരം ഇന്ന് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പൂർണിമയുടെ ജന്മദിനം. ജന്മദിനത്തിന് പ്രിയ താരത്തിന് ആശംസകൾ നൽകി നിരവധി താരങ്ങളും ആരാധകരുമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. തന്റെ ജീവിതത്തിലെ ഓരോ ഘട്ടവും വളരെ ആസ്വദിച്ച് ജീവിക്കുന്ന വ്യക്തിയാണ് പൂർണിമ. വളരെ ചെറിയ പ്രായത്തിലാണ് പൂർണിമ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചത്. അതൊരിക്കലും ഒരു തെറ്റായ തീരുമാനമായിരുന്നില്ല എന്നും വളരെ മനോഹരമായ അനുഭവമായിരുന്നു ആ സമയത്ത് ഉണ്ടായത് എന്നും പൂർണിമ പറയുന്നു.

അന്നത്തെ ആ സുന്ദരമായ നിമിഷങ്ങൾ ആണ് ഇന്നും ഞങ്ങളെ ഒരുമിച്ച് ചേർത്തു നിർത്തുന്നത് എന്നും പൂർണിമ പറഞ്ഞു. വിവാഹം കഴിഞ്ഞ ഉടനെ സിനിമയിൽ നിന്നും അവസരങ്ങൾ വരുന്നില്ല എന്നൊന്നും ഇവരെ ഒരിക്കലും ബാധിച്ചിരുന്നില്ല. ഒരുമിച്ചിരിക്കുക, സന്തോഷത്തോടെ ഇരിക്കുക എന്ന് മാത്രമായിരുന്നു പ്രധാനം. പിന്നീട് ഇന്ദ്രജിത്തിന്റെ ഷൂട്ടിങ്ങും കാര്യങ്ങളും ഒക്കെ വന്നതോടെ ആണ് പൂർണിമയും ടെലിവിഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.

മിനി സ്ക്രീൻ തിരഞ്ഞ് എടുക്കാൻ കാരണം അതാകുമ്പോൾ 9 മണി മുതൽ 5 മണി വരെ മാത്രം ഷൂട്ടിംഗ് ആകുമ്പോൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും എന്നതുകൊണ്ട് ആയിരുന്നു. സിനിമയായാൽ പല ലൊക്കേഷനുകളിലായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും. സിനിമയ്ക്ക് വേണ്ടി മുപ്പതോളം ദിവസങ്ങളെല്ലാം മാറി നിൽക്കേണ്ടി വരും. അത്രയും ദിവസം പിരിഞ്ഞു നിൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല എന്നാണ് പറയുന്നത്. റേഷൻ കാർഡ് കിട്ടിയിരുന്നെങ്കിൽ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ, പിരിഞ്ഞിരിക്കേണ്ടല്ലോ എന്നെല്ലാമായിരുന്നു തുടക്കകാലത്ത് ചിന്തിച്ചിരുന്നത്. അത്രയും അന്ധമായ പ്രണയമായിരുന്നു ഞങ്ങളുടേത് എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply