വേദിയിൽ രഞ്ജിനി ഹരിദാസിനോട് ചൂടായി ചിയാൻ വിക്രം, കാരണം മനസിലായോ? വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പൊന്നിയൻ സെൽവൻ്റെ കേരളത്തിലെ ഔദ്യോഗികമായ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നു അതിൽ പ്രമുഖ നടന്മാർ ഒക്കെ പങ്കെടുത്തു. വിക്രം, ജയറാം, ജയൻരവി,തൃഷ, കാർത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയതാരങ്ങളെ പരിപാടിയിൽ പങ്കെടുക്കാൻ നെടുമ്പാശ്ശേരി വിമാന ആരാധകർ വരവേറ്റത്. കൂടാതെ മുഖ്യാതിഥികളായി ജയസൂര്യയും ഉണ്ണി മുകുന്ദനും വേദിയിലുണ്ടായിരുന്നു. രഞ്ജിനി ഹരിദാസിൻ്റെ മികച്ച അവതാരണം കൂടിയായപ്പോൾ പരിപാടി നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ വരവേറ്റത്.

തികച്ചും സൗജന്യ പ്രവേശനം ആയിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുക്കാനും താരങ്ങളെ കാണുവാനും വൻ ജനത്തിരക്കായിരുന്നു. പൊന്നിയൻ സെൽവൻ വൺ മികച്ച വിജയം നേടി തമിഴിൽ എല്ലാ കളക്ഷനും റെക്കോർഡുകളും ഭേദിച്ചിട്ടുണ്ടായിരുന്നു. പി എസ് വണ്ണിൻ്റെ പാർട്ട് ടുവായ പി എസ് ടു യിലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. എന്നും തമിഴ് സിനിമയെ നെഞ്ചോട് ഏറ്റുന്നതാണ് മലയാളികൾ. അവർക്കുവേണ്ടിയാണ് ഈ പരിപാടി കൊച്ചിയിൽ ഓർഗനൈസ് ചെയ്തത്.

Also Read മുസ്ലിം കല്യാണത്തിന് കണ്ണൂരൊക്കെ അടുക്കളപ്പുറത്ത് ഇരുന്നാണ് സ്ത്രീകൾ ഭക്ഷണം കഴിക്കുന്നത് ! തുറന്നു പറഞ്ഞു നിഖില വിമൽ

വേദിയിൽ മലയാളത്തിൻ്റെ പ്രിയ നടൻ ജയറാം പറഞ്ഞ ഓരോ വാക്കുകളും കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. എല്ലാവരോടും മികച്ച ചോദ്യങ്ങളുമായി രഞ്ജിനി ഹരിദാസ് സ്റ്റേജ് വാണപ്പോൾ അതിന് ചുട്ട മറുപടിയുമായി ചിയാൻ വിക്രമവും വേദിയിൽ കയ്യടികൾ വാരിക്കൂട്ടി. പൊന്നിയന്‍ സെൽവൻ തമിഴിൽ ഏറ്റവും കൂടുതൽ കോപ്പികൾ അച്ചടിച്ചതും അത് കൂടാതെ ഏറ്റവും പ്രശസ്തവുമായ നോവലായിരുന്നു.

പൊന്നിയന്‍ സെൽവൻ സിനിമയാക്കാൻ വേണ്ടി തമിഴകത്തെ പല നിർമ്മാതാക്കളും സംവിധായകരും നടന്മാരും വർഷങ്ങളായിട്ട് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.അത് ഇപ്പോൾ മണിരത്‌നം സാറിലൂടെയാണ് പരിസമാപ്തിയായിരിക്കുന്നത്. തമിഴ് സാഹിത്യലോകത്ത് മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലാസിക് നോവൽ ആയിട്ടാണ് പൊന്നിയൻ സെൽവനെ സാഹിത്യലോകം കണക്കാക്കുന്നത്.
പൊന്നിയൻ സെൽവൻ എന്ന ചിത്രം താര സമ്പുഷ്ടമാണ്.

Also Read വിവാഹത്തിനുശേഷം മഞ്ജു അഭിനയിക്കുന്നില്ല എന്നത് മഞ്ജുവിന്റെ സ്വന്തം തീരുമാനമായിരുന്നെന്നും അത് എന്റെ തീരുമാനം അല്ലായിരുന്നെന്നും ദിലീപ്

ഒട്ടുമിക്ക മികച്ച കലാകാരന്മാരും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ മികച്ച നടന്മാരായ ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരൊക്കെ ഈ സിനിമയിൽ ശ്രദ്ധേയമായ റോൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ജയറാമിൻ്റെ നമ്പി കഥാപാത്രവും ഐശ്വര്യ ലക്ഷ്മിയുടെ തോണിക്കാരിയുടെ വേഷവും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലൻ്റെ സാന്നിധ്യം കൊണ്ടും ഈ പരിപാടി വളരെ ശ്രദ്ധേയമായി.

ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ഈ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കൊച്ചി ദർബാർ ഹാളിൽ വെച്ചായിരുന്നു പി എസ് 2 വിൻ്റെ ഗ്രാൻഡ് ലോഞ്ചിങ് നടന്നത്. പൊന്നിയന്‍ സെൽവൻ 2 ലോകമൊട്ടാകെ ഏപ്രിൽ 28 ആം തീയതി റിലീസ് ചെയ്യുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply