ഇടതുപക്ഷ സർക്കാർ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന വിവാദം ആരോഗ്യവകുപ്പിലെ നിയമനത്തെ കുറിച്ചുള്ളതാണ്. ഈ വിവാദം തട്ടിപ്പ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തു. പിണറായി വിജയൻ പറഞ്ഞത് ഉത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് ഇടയിൽ സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് എന്നാണ്.
ഇത്തരത്തിലുള്ള പല വ്യാജവാർത്തകളും നൽകിക്കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഓഫീസിന് മോശം തരത്തിലുള്ള പേര് ചാർത്തി കൊടുക്കുവാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്ന വകുപ്പിനെ താഴ്ത്തികെട്ടി കാണിക്കുവാൻ വേണ്ടിയുള്ള ഇത്തരം ശ്രമങ്ങളൊക്കെ ഏതോ കേന്ദ്രത്തിൽ നിന്നാണെന്നും. നിപ പോലുള്ള രോഗങ്ങൾ കൈകാര്യം ചെയ്തതിൻ്റെ ഭാഗമായി കൊണ്ട് തന്നെ കേരളത്തിലെ ആരോഗ്യ മേഖലയിലെ മുന്നേറ്റം ശ്രദ്ധേയമാണ്.
അതിനിടയിലാണ് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വന്നത്. ഇല്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് കാണിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇതെന്ന് എല്ലാവർക്കും മനസ്സിലായിട്ടുമുണ്ട്. അതുകൂടാതെ ഇതിനുപിന്നിൽ വേറെ ആരൊക്കെയുണ്ട് എന്നാണ് കണ്ടെത്താനുള്ള ശ്രമമാണെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഒരു ചോദ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ച സമയത്ത് നിങ്ങൾ ഏത് പാനൽ ആണെന്ന് ചോദിച്ചപ്പോൾ മറുപടിയായി റിപ്പോർട്ടർ ചാനൽ ആണെന്ന് അയാൾ പറയുകയും ചെയ്തു.
ഉടനെതന്നെ മുഖ്യമന്ത്രി ആ മാധ്യമപ്രവർത്തകനോട് പറഞ്ഞത് ഓ നിങ്ങൾ റിപ്പോർട്ടർ ചാനൽ ആണല്ലേ അപ്പോൾ റിപ്പോർട്ടർ ചാനൽ ആകുമ്പോൾ പൊള്ളും എന്നായിരുന്നു. കൂടാതെ റിപ്പോർട്ടർ ചാനലിൻ്റെ മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രി പിണറായിയോട് പറഞ്ഞത് ഒരാൾ പരാതിയുമായി വരുന്ന സമയത്ത് ആ പരാതി റിപ്പോർട്ട് ചെയ്യേണ്ടത് ഒരു മാധ്യമപ്രവർത്തകൻ്റെ കടമയാണെന്നാണ്. ആ ഒരു റിപ്പോർട്ട് നൽകിയതുമൂലം സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ത് പറയുന്നതിൽ എന്ത് യുക്തിയാണെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.
ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഉള്ളത് പറയുമ്പോൾ മറ്റേയാൾക്ക് തുള്ളൽ എന്നല്ലേ അത്തരത്തിലുള്ള ഒരു കാര്യമാണ് ഇതിൽ കാണുന്നത് എന്ന്. കൂടാതെ ഇപ്പോൾ ഒരുപാട് ചാനലുകൾ ഇവിടെ ഇരിക്കുന്നുണ്ടെന്നും അതിൽ തന്നെ വലിയ ചാനലുകളും അധികം പ്രചാരത്തിൽ പെടാത്ത ചാനലുകളും ഉണ്ടെന്നും അതുകൊണ്ടുതന്നെ വലിയ ചാനലുകളെ മറികടന്ന് ചെറിയ ചാനലുകൾക്ക് പേരെടുക്കുവാനാണ് ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നുള്ളത് വലിയ രീതിയിൽ ആണ് പ്രചരിപ്പിച്ചത് എന്നാൽ അതിൽ ന്യായമില്ലെന്ന് തെളിഞ്ഞപ്പോൾ അത് നിങ്ങൾ എങ്ങനെയാണ് പ്രചരിപ്പിച്ചത് എന്നും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ചോദിച്ചു. കള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് അത് അച്ചടി മാധ്യമങ്ങൾ ആണെങ്കിൽ ഫ്രണ്ട് പേജിലും പിന്നീട് തെളിയിക്കപ്പെട്ട് കഴിഞ്ഞാൽ ചെറിയൊരു വാർത്തയായി ഉള്ളിലെവിടെയെങ്കിലും ആണ് കൊടുക്കുന്നതെന്നും പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി പറഞ്ഞത് നമുക്കൊരു തെറ്റുപറ്റിക്കഴിഞ്ഞാൽ അത് തുറന്നു സമ്മതിക്കുവാൻ മാധ്യമങ്ങൾ തയ്യാറാവണം എന്നും.