ഈ ഫോട്ടോകൾ കൊണ്ട് ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഹൈക്കോടതി ! രൂക്ഷവിമർശനം

ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് ആരോപിച്ച് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട ഭർത്താവിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഭാര്യക്കെതിരെ വ്യഭിചാരം തെളിയിക്കാനായി ഭർത്താവ് വിവിധ ഫോട്ടോകൾ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഭർത്താവ് സമർപ്പിച്ച ഫോട്ടോകളിൽ ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നു എന്ന് അവകാശപ്പെടാൻ പര്യാപ്തമല്ല എന്നും വ്യക്തമായ തെളിവുകൾ ഹാജരാക്കണം എന്നും ജസ്റ്റിസ് ഉമേഷ് ത്രിവേദി പറഞ്ഞു.

ഭാര്യ അവിഹിത ബന്ധം നയിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഫോട്ടോഗ്രാഫുകൾ കൊണ്ട് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അവിഹിതം ഉണ്ടെന്ന് ആരോപിച്ച് ആയിരുന്നു ജീവനാംശത്തിന് അർഹതയില്ലെന്ന് ഭർത്താവ് കോടതിയിൽ വാദിച്ചത്. ഇത് തെളിയിക്കുവാൻ ആയി ഭാര്യയുടെ ചില ഫോട്ടോകളും ഹൈക്കോടതിയിൽ ഇയാൾ ഹാജരാക്കി. എന്നാൽ ഭർത്താവിന്റെ വാദം തള്ളിക്കളയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി.

ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നതിനാൽ കുടുംബകോടതി വിധിച്ച ജീവനാംശമായ മുപ്പതിനായിരം രൂപ നൽകാൻ ആവില്ല എന്നായിരുന്നു ഭർത്താവ് വാദിച്ചത്. എന്നാൽ വ്യഭിചാരം തെളിയിക്കാൻ ഭർത്താവ് സമർപ്പിച്ച തെളിവുകൾ മതിയാകില്ലെന്ന് പ്രസ്താവിച്ച കോടതി ഭാര്യക്കും മക്കൾക്കും ചെലവിനായി മാസം മുപ്പതിനായിരം രൂപ നൽകണമെന്ന് വിധിക്കുകയായിരുന്നു. ഇതോടെ പ്രതിമാസം മുപ്പതിനായിരം രൂപ നൽകാനുള്ള സാമ്പത്തികം ഇല്ലെന്ന് ഇയാൾ വാദിച്ചു.

വരുമാനം തെളിയിക്കുന്നതിനായി ആദായനികുതി കോടതിയിൽ ഹാജരാക്കി. എന്നാൽ ഭർത്താവ് പറയുന്നത് ശുദ്ധ കള്ളത്തരമാണ് എന്നും ആഡംബര കാറുകൾ അടക്കം ഒരുപാട് വസ്തുക്കൾ ഉള്ള ഒരു സമ്പന്നനാണ് അയാൾ എന്ന് തെളിവ് സഹിതം ഭാര്യ ആരോപിച്ചു. ഇതിന്റെ ഫോട്ടോകളും രേഖകളും ഭാര്യ കോടതിയിൽ സമർപ്പിച്ചു. ഭർത്താവിന് 150 ഓട്ടോറിക്ഷകൾ ഉണ്ടെന്നും അതിന്റെ വാടകയിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും ഭാര്യ കോടതിയെ അറിയിച്ചു.

ഇതിനെല്ലാം പുറമേ ആർടിഒയിൽ ഏജന്റായി ജോലി ചെയ്യുന്നുണ്ടെന്നും , “ഉമിയ” ഓട്ടോമൊബൈൽസ് എന്ന പേരിൽ ഫിനാൻസ് സ്ഥാപനം നടത്തുന്നുണ്ട് എന്നും യുവതി കോടതിയിൽ വാദിച്ചു. യുവതിയുടെ വാദം കേട്ടതിനു ശേഷം ആണ് ഭർത്താവിന്റെ ഹർജി കോടതി തള്ളിയത്. വെറും ഫോട്ടോകൾ കൊണ്ടു മാത്രം ഭാര്യയുടെ ആവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്നും ആരോപണം തെളിവുകൾ ഉപയോഗിച്ച് തെളിയിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.

തനിക്കും പെൺമക്കൾക്കും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ഹർജിക്കാരന്റെ ഭാര്യ അഹമ്മദാബാദ് ഇടക്കാല കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയുടെ വാദത്തെ തുടർന്ന് 30000 രൂപ നൽകണമെന്ന് കുടുംബ കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply