പാറമേക്കാവിനു വേണ്ടെങ്കിൽ തിരുവമ്പാടിക്ക് പ്രമാണിയായി കൊട്ടുമോ – മറുപടിയായി പെരുവനം കുട്ടൻമാരാർ !

peruvanam kuttan

24 വർഷത്തെ മേള പ്രമാണി എന്ന സ്ഥാനം ഒഴിവാക്കപ്പെട്ട് പെരുവനം കുട്ടന്മാരാർ. വളരെ ആത്മ സംതൃപ്തിയോട് കൂടെയാണ് ഇലഞ്ഞിത്തറയിൽ നിന്നും മടങ്ങുന്നതെന്ന് മാരാർ പറഞ്ഞു. 24 വർഷത്തോളം മേളപ്രാമാണികത്വം വഹിച്ചതിൽ തനിക് വളരെയധികം സന്തോഷമുണ്ടെന്നും പെരുവനം പറഞ്ഞു. ദൈവനിയോഗം കൊണ്ട് നല്ല വേദികളും അവസരങ്ങളും തനിക്ക് ഉണ്ടായിരുന്നു എന്നും അതൊക്കെ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്നും മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പമെന്നും പേരുവനം പറഞ്ഞു.

ഇപ്പോൾ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെയാണ് താൻ സ്വീകരിക്കുന്നതെന്നും സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഈ തീരുമാനവും തന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തന്നെയാണ് താൻ കരുതുന്നതെന്നും മാരാർ കൂട്ടിച്ചേർത്തു. പാറമേക്കാവിന്‍റെ പുതിയ മേള പ്രമാണിയായി നിയോഗിക്കപ്പെട്ടത് കിഴക്കോട്ട് അനിയൻ മാരാർ ആണ്. അദ്ദേഹം വലിയൊരു കലാകാരൻ ആണെന്നും പെരുവനം പറഞ്ഞു. തങ്ങൾ ഒരുമിച്ച് നിരവധി പരിപാടികളിൽ കൊട്ടിയിട്ടുണ്ടെന്നും താൻ പ്രമാണി സ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളാൽ അദ്ദേഹം കുറച്ചുനാൾ വിട്ടു നിന്നിരുന്നു എന്നും എന്നാൽ ഇപ്പോൾ നല്ല സൗഹൃദമാണ് തങ്ങൾ കാത്തു സൂക്ഷിക്കുന്നത് എന്നും മാരാർ കൂട്ടിച്ചേർത്തു.

ഇപ്പോൾ ദേവസ്വത്തിലുള്ളവരെല്ലാം തന്റെ സുഹൃത്തുക്കൾ ആണെന്നും മുൻപ് പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിമയത്തിൽ ചില പിഴവുകൾ ഉണ്ടായിരുന്നു എന്നും അക്കാര്യം ഇപ്പോഴത്തെ ദേവസ തീരുമാനവുമായി ബന്ധപ്പെടുന്നില്ല എന്നും പെരുവനം പറഞ്ഞു. പൂരത്തിന് കൊട്ടുന്നവർ വേലയ്ക്ക് കൊട്ടുന്നതാണ് പാറമേക്കാവിലെ രീതി എന്നും പൊതുവേ പൂരത്തിനു കൊട്ടിയവർ എത്തിയില്ലെങ്കിൽ പകരക്കാരെ വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് മകനെ കൊട്ടാൻ കയറ്റിയതെന്നും അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിൽ ചില പിഴവുകൾ അന്നുണ്ടായിരുന്നു എന്നും പെരുവനം വ്യക്തമാക്കി.

തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് പൂരമെന്നും പൂരമാണ് തന്നെ ഇത്രത്തോളം വലുതാക്കിയതെന്നും അതിൽ നിന്ന് വിട്ടുനിൽക്കുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും മാരാർ തുറന്നു പറഞ്ഞു. തിരുവമ്പാടി കൃഷ്ണനെയും ഭഗവതിയും എല്ലാം പാറമേക്കാവ് ദേവിയെ പോലെ തന്നെ താൻ ആരാധിക്കുന്നുവെന്നും അവിടത്തെ ദേവസ്വഭാരവാശികളുമായി നല്ല സൗഹൃദബന്ധം തനിക് ഉണ്ടെന്നും എന്നാൽ ഇതുവരെ അവിടെനിന്ന് ഒരു ക്ഷണം ലഭിച്ചിട്ടില്ല എന്നും പെരുവനം പറഞ്ഞു. ദേവസ്വ സംഘാടകരും ആസ്വാദകരും പറയുകയാണെങ്കിൽ അതിനൊപ്പം തന്റെ മോഹം കൂടി ചേർത്ത് പറ്റുന്നിടത്തോളം പൂരം കൊട്ടണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്നും പെരുവനം വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply