ഒരുപാട് ആശിച്ചു ലഭിച്ച ജോലിയിൽ പ്രവേശിക്കാനുള്ള യാത്ര – പക്ഷെ യോഗം ഇല്ലാതെ പൊലിഞ്ഞത് രണ്ടു ജീവനുകൾ

മികച്ച ഒരു ജോലി ലഭിക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്.ആ സ്വപ്നം സാക്ഷാത്കരിച്ച സമയത്ത് ഉണ്ടായ ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പിലാത്തറയിൽ നിന്നും ആണ് ഈ ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി ജോലിയിൽ ചേരാൻ പോകുന്ന വഴിയാണ് യുവതിയും സഹോദരനും അപകടത്തിൽ മ രി ച്ച ത് പരിയാരം പാച്ചേരി വീരൻ മുക്കിൽ താമസിക്കുന്ന ബക്കളം സ്വദേശി അക്രമം ലക്ഷ്മണനെയും ടിവി ഭാനുമതിയുടെ മകളായ സ്നേഹ 24, ലോഭേഷ് 34 എന്നിവരുമാണ് മ രി ച്ച ത്.

ഇവർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ വന്ന ഇടിക്കുകയായിരുന്നു ചെയ്തത്. ദേശീയപാതയിൽ വിളയാങ്കോട് അലക്യംപാലം പെട്രോള്‍ പമ്പിനടുത്ത് വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം. മഞ്ചേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഗസ്റ്റ് അധ്യാപികയായ സ്നേഹയ്ക്ക് നിയമനം ലഭിക്കുകയായിരുന്നു. സ്കൂളിലേക്കുള്ള യാത്രയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്ന സമയത്താണ് അപകടം നടന്നത്. ദേശീയപാതയിൽ റോഡരികിൽ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിർവശത്തു നിന്നും ബസ് വരുന്നത് കണ്ടു ബൈക്ക് നിർത്തിയിരുന്നു, കോഴികളെ കയറ്റി പിക്കപ്പ് വണ്ടി അമിതവേഗത്തിൽ എത്തിയ നിർത്തിയ ബൈക്കിലിടിക്കുകയായിരുന്നു.

ബൈക്കുമായി സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണു. ഇവർക്ക് മുകളിലേക്ക് പിക്കപ്പ് വാൻ മറയുകയും ചെയ്തു. വണ്ടിയിൽ ഇവരുടെ സ്ഥലത്തെത്തിയ പൊലീസ് പെട്രോളിങ് സംഘത്തിലുണ്ടായിരുന്ന ചെറുപുഴ എസ് ഐ മനോജ് നായരും സംഘവും ഓടിക്കൂടിയ നാട്ടുകാരും ചേർന്നായിരുന്നു പുറത്തെടുത്തത്. യുവതി സംഭവ സ്ഥലത്തും സഹോദരൻ ആശുപത്രിയിലുമാണ് മരിച്ചത്. കാർപെൻഡർ തൊഴിലാളി ആണ് ലോഭേഷ്, സഹോദരി ലോഭ. വളരെ വേദനിപ്പിക്കുന്ന ഒരു വാർത്ത ആയിരുന്നു ഇത്. ഒരു ജോലി എന്ന സ്വപ്നത്തിലേക്ക് യാത്രചെയ്ത പെൺകുട്ടിക്കാണ് ഇത്തരത്തിൽ ഒരു മ ര ണ ത്തി ന് ഇരയാകേണ്ടി വന്നത്.

വളരെയധികം വേദനിപ്പിക്കുന്നുണ്ട് ഈ വാർത്ത എന്നാണ് എല്ലാവരും ഒരേ പോലെ പറയുന്നത്. ഈ വാർത്തയുടെ നടുക്കത്തിൽ ആണ് ഇപ്പോൾ നാടും നാട്ടുകാരും ഒക്കെ. പെട്ടെന്ന് നടന്ന ഈ അത്യാഹിതം എല്ലാവരെയും ഒരേ പോലെ തന്നെ ഞെട്ടലിൽ ആഴ്ത്തി ഇരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply