ഇടുക്കിയിൽ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തിയത് എറണാകുളത്തെ കുടുസ് മുറി വീട്ടിൽ – ആറു യുവാക്കൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ട് ഇന്ന് വലിയൊരു സംഘം തന്നെയാണ് പ്രവർത്തിക്കുന്നത്. പലതരത്തിലുള്ള ബിസിനസുകൾ ആണ് ഇവർ പ്ലാൻ ചെയ്യുന്നത്. അതിൽ പ്രണയം നടിച്ച് പീഡിപ്പിക്കുന്നവർ മുതൽ ലഹരി മരുന്നിന്റെ മാഫിയ വരെയുണ്ട്. ഇടുക്കിയിൽ നിന്നും അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 6 യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നെടുങ്കണ്ടം സ്വദേശിയായ അശ്വിൻ സന്തോഷ് 20 വയസ്സ് തോപ്രാംകുടി സ്വദേശിയായ അലൻ മാത്യു 23 വയസ്സ്.

പള്ളുരുത്തി സ്വദേശി ജസ്റ്റിൻ 54 മകൻ വിനു 19 ഇടുക്കി പാറമേക്കാവ് സ്വദേശി ബിനീഷ് ഗോപി 19 ആരോമൽ ഷാജി പത്തൊമ്പത് എന്നിവരാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. ഇവരോടൊപ്പം തന്നെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കൂടിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കഴിഞ്ഞമാസം ജൂൺ 26 നാണ് ഈ കേസിന് ആസ്പദമായിട്ടുള്ള സംഭവം നടക്കുന്നത്. ഇടുക്കി സ്വദേശിനിയായ പെൺകുട്ടിയെ സ്കൂളിൽ പോകും വഴി കാണാതാവുകയായിരുന്നു ചെയ്തത്.. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിൽ കൊച്ചി ഡോൺബോസ്കോ കോളനിയിലെ ജസ്റ്റിന്റെ വീട്ടിലെ കുടുസ് മുറിയിൽ നിന്നും പെൺകുട്ടിയെയും യുവാക്കളെയും കണ്ടെത്തുന്നതും.

പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും പള്ളുരുത്തിയിൽ എത്തിച്ചു നൽകിയത് അലൻ മാത്യു ആണ്. സന്തോഷാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തട്ടിക്കൊണ്ടു പോകാനും പീഡിപ്പിക്കാൻ സഹായം ചെയ്തതിനാണ് മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. നമ്മുടെ തലമുറയെ പിടികൂടിയിരിക്കുന്ന ഒരു വലിയ അവസ്ഥ തന്നെയാണ് ലഹരിയുടെ ഈ ഉപയോഗം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പലപ്പോഴും ഇത് കൗമാരക്കാരായ കുട്ടികളെയാണ് ബാധിക്കുന്നത്. പല കുട്ടികളും ഈ ലഹരി മാഫിയുടെ കൈയിൽ പെടുകയും തുടർന്ന് ഇവർ പെൺകുട്ടികളെ പീഡിപ്പിക്കുകയും ആണ് ചെയ്യുന്നത്. ഭയം കൊണ്ട് മാത്രമാണ് പല കുട്ടികളും ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ പോലും പറയാതെ ഇരിക്കുന്നത്.

കുട്ടികളെ വീട്ടിൽ നിന്നും കാണാതാവുമ്പോഴാണ് രക്ഷിതാക്കൾ പോലും ഇതിൻറെ തീവ്രത എത്ര വലുതാണ് എന്ന് മനസ്സിലാക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ സ്കൂളിൽ നിന്ന് വരുമ്പോൾ കുറച്ച് സമയം അവർക്ക് വേണ്ടി മാറ്റിവയ്ക്കുക. അവരെ കേൾക്കുവാനും അവരുടെ വിഷമങ്ങൾ അറിയുവാനും അവർ എന്തൊക്കെയാണ് സ്കൂളിൽ ചെന്ന് ചെയ്യുന്നത് എന്ന് നമുക്ക് അറിയില്ല. ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ വിശദമായി തന്നെ കുട്ടികളോട് ചോദിച്ചറിയണം. കഴിയുമെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സ്കൂളിൽ പോയി കുട്ടികളുടെ വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply