കോടികൾ പൊടിച്ചു പുത്തൻ കാർ വാങ്ങി പേർളി ! സന്തോഷം പങ്കു വെച്ച് ആരാധകരും – കാർ കണ്ടോ ?

യാതൊരു വിശേഷണങ്ങളും ആവശ്യമില്ലാത്ത താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഡാൻസ് റിയാലിറ്റി ഷോകളിലെ അവതാരക ആയെത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് പേർളി മാണി. പിന്നീട് സിനിമയിലും തിളങ്ങിയ പേർളി ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. വേറിട്ട അവതരണശൈലി കൊണ്ടും നിഷ്കളങ്കമായ സംസാരം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ പേർളിക്ക് സാധിച്ചിട്ടുണ്ട്.

പേർളിയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ് ശ്രീനിഷിനെയും. നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ ശ്രീനിഷും പേർളിയും കണ്ടു മുട്ടുന്നത് ബിഗ് ബോസ് ഷോയിൽ വെച്ചാണ്. ബിഗ് ബോസിൽ എത്തിയതിന് ശേഷം ആണ് ഇവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിയുന്നത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കൾ ആയി പേർളിയും ശ്രീനിഷും. ആ സൗഹൃദം പിന്നീട് പ്രണയം ആവുകയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ വെച്ച് തന്നെ ഇരുവരും പ്രണയം തുറന്നു പറഞ്ഞെങ്കിലും അത് വെറും ഗെയിം സ്ട്രാറ്റജി ആണെന്ന് അവിടുത്തെ മത്സരാർത്ഥികളും പ്രേക്ഷകരും പോലും കരുതി. എന്നാൽ ബിഗ് ബോസിന് ശേഷം പുറത്തിറങ്ങിയിട്ട് ഇവരുടെ വിവാഹ നിശ്ചയം നടന്നപ്പോൾ ആയിരുന്നു ഇവരുടെ പ്രണയം സത്യം ആയിരുന്നു എന്ന് എല്ലാവർക്കും മനസിലായത്. പേർളിഷ് എന്നായിരുന്നു ആരാധകർ ഇവരെ വിളിക്കുന്നത്. ഇവരുടെ പ്രണയവും വിവാഹവും സന്തോഷകരമായ ജീവിതം എല്ലാം മലയാളികൾ കണ്ടിട്ടുള്ളത് ആണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു ഇവർക്ക് മകൾ നില പിറന്നത്. മാതാപിതാക്കളെ പോലെ തന്നെ മലയാളികൾക്കിടയിൽ സുപരിചിതയാണ് കുട്ടി നിലയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇതിലൂടെ പങ്കു വെക്കാറുണ്ട്. ഇവരുടെ വീഡിയോകളിലെ നിറസാന്നിധ്യമാണ് നിലയും.

ഇപ്പോൾ ഇതാ ഔഡിയുടെ ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് പേർളിഷ്. ഔഡി ക്യു 7 ടെക്നോളജി 55 ടി.എഫ്.എസ്.ഐ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ് പേർളിയും ശ്രീനിഷും. മുമ്പ് ബിഎംഡബ്ല്യുവിന്റെ 5 സീരീസിലെ 520 ആയിരുന്നു ഇവരുടെ വാഹനം. അഞ്ചു വർഷം മുമ്പാണ് പേർളി ഈ കാർ സ്വന്തമാക്കിയത്. ഇത്തവണയും ആഡംബരത്തിൽ ഒട്ടും പുറകിൽ ഇവർ പോയിട്ടില്ല. 5.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ കഴിയുന്ന വാഹനമാണ് ഔഡി ക്യു 7.

ഒരുപാട് പ്രത്യേകതയുള്ള ഈ വാഹനം വാങ്ങിക്കുവാൻ ആയി പേർളി കുടുംബസമേതം ആയിട്ടാണ് ഷോറൂമിൽ എത്തിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് പേർളിയും കുടുംബവും വാഹനം സ്വീകരിച്ചത്. കാരാര വൈറ്റ് കളർ മോഡൽ വാഹനമാണ് ഇവർ സ്വന്തമാക്കിയത്. ഏകദേശം ഒരു കോടി 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓൺറോഡ് വില. സെവൻ സീറ്റർ എസ്‌യുവി മോഡലായ ഔഡി ക്യു 7, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ ആണ് ഉപയോഗിക്കുന്നത്.

ഇനി കൊച്ചിയിലെ തിരക്കുപിടിച്ച റോഡുകളിലൂടെ പേർളിയുടെ ഓഡി ക്യു 7നും നമുക്ക് കാണാം. ഷോറൂമിൽ കാർ വാങ്ങുമ്പോൾ പേർളിയുടെ അച്ഛനും അമ്മയും സഹോദരി റേച്ചൽ മാണിയും സഹോദരിയുടെ ഭർത്താവും കുഞ്ഞുമെല്ലാം എത്തിയിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് പേർളിക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply