മരണപ്പെട്ട ഉമ്മൻചാണ്ടിയുടെ ഓർമകളുമായി പി സി ജോർജ് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം പിസി ജോർജ് ഓഫീസിൽ ചെല്ലുമ്പോൾ ഒരു സ്ത്രീ നിൽപ്പുണ്ടായിരുന്നു. ആ സ്ത്രീയെ തനിക്ക് നല്ലവണ്ണം അറിയാം എന്നും സമൂഹത്തിലെ വൃത്തികേടുകൾ കൊണ്ട് നശിപ്പിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നെന്നും പറഞ്ഞു. ആ സ്ത്രീ അവരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞു.
ആ സ്ത്രീയെ താൻ കാണുന്നതു മുതൽ അത്ര നല്ല നിലയിൽ അല്ല ജീവിക്കുന്നതെന്ന് തനിക്കറിയാമെന്നും പറഞ്ഞു അതുകൊണ്ടുതന്നെ താൻ ഒന്നും മിണ്ടിയില്ലെന്നും പറഞ്ഞു. ഒരു ദിവസം ഉമ്മൻചാണ്ടിയുടെ ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ ആ സ്ത്രീ അവിടെ നിൽക്കുന്നത് കണ്ടെന്നും ഉമ്മൻചാണ്ടിയോട് ഈ ബന്ധം ശരിയല്ലെന്നും പറഞ്ഞു. എന്നാൽ ഉമ്മൻചാണ്ടി പിസി ജോർജിനോട് പറഞ്ഞത് എന്നെ കാണുവാൻ ആര് വന്നാലും ഞാൻ മിണ്ടാതിരിക്കുന്നത് താൻ കണ്ടിട്ടുണ്ടോയെന്നും അതുപോലെ ഇവരും വന്ന് പറയാനുള്ളത് പറഞ്ഞു പൊകട്ടെന്ന് കരുതിയതാണെന്നും.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ സ്ത്രീ പിസി ജോർജിൻ്റെ മുറിയിലേക്ക് വരികയും വലിയൊരു നേതാവിൻ്റെ മകൻ തന്നോട് വൃത്തികേട് കാണിച്ചെന്നു പറഞ്ഞു കരഞ്ഞപ്പോൾ നേതാവിനെ വിളിച്ചു പറയുകയും ആ സ്ത്രീ ആവശ്യപ്പെട്ട 50 ലക്ഷം രൂപ അവർക്ക് വാങ്ങിക്കൊടുക്കുകയും ചെയ്തു, അത്രയും ബന്ധം ഉണ്ടായിരുന്നു ആ സ്ത്രീയും താനും തമ്മിൽ. അതുകൊണ്ടുതന്നെ ആ സ്ത്രീ വന്ന് ഉമ്മൻചാണ്ടി വൃത്തികേട് കാണിച്ചു എന്നു പറഞ്ഞപ്പോൾ അത് വിശ്വസിച്ചുപോയെന്ന് പിസി ജോർജ് പറഞ്ഞു.
മുന്നറിയിപ്പ് കൊടുത്തിട്ടും ഉമ്മൻചാണ്ടി ഇത്തരത്തിൽ പ്രവർത്തിച്ചല്ലോ എന്നായിരുന്നു പിസി ജോർജ് ചിന്തിച്ചത്. നിയമസഭയിൽ ഈ കാര്യവുമായി ബന്ധപ്പെട്ടു കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞെന്നും പിസി ജോർജ് പറഞ്ഞു. താൻ രാജിക്കത്ത് ഉമ്മൻചാണ്ടിക്ക് കൊടുക്കുകയും അവിടെ നിന്ന് പോവുകയും ചെയ്തെന്നും പറഞ്ഞു. എന്നിട്ടും ഉമ്മൻ ചാണ്ടി എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ടെന്നും. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ആ സ്ത്രീ പറ്റിച്ചതാണെന്ന് തനിക്ക് മനസ്സിലായതെന്നും പിസി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഡ്രസ്സും കാര്യങ്ങളും ഒക്കെ ആ സ്ത്രീ പിസി ജോർജിന് ഏൽപ്പിക്കുകയും സിബിഐ വന്നുകഴിഞ്ഞാൽ അദ്ദേഹം അവരോട് എല്ലാ കാര്യങ്ങളും പറയണമെന്നും പറഞ്ഞു. സിബിഐ പിസി ജോർജിനോട് സ്റ്റേറ്റ്മെൻ്റ് ചോദിച്ചപ്പോൾ താൻ ഒരിക്കലും അങ്ങനെ പറയില്ലെന്നും സ്ത്രീ തന്നെ അന്ന് പറ്റിച്ചപ്പോൾ അങ്ങനെ പറഞ്ഞു പോയതാണെന്നും പിന്നീട് അന്വേഷിച്ചപ്പോൾ ഉമ്മൻചാണ്ടി 100%ശരിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും പിസി ജോർജ് പറഞ്ഞു.
തെറ്റ് മനസ്സിലാക്കിക്കൊണ്ട് ഉമ്മൻചാണ്ടിയോട് പിസി ജോർജ് ക്ഷമ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞത് ജീവിതത്തിൽ ഇതൊക്കെ ഉണ്ടാകും അതൊക്കെ തരണം ചെയ്തു പോകണമെന്നുമാണ്. അദ്ദേഹം മുഖം കറുത്ത് തന്നോട് ഒന്നും പറഞ്ഞില്ലെന്നതാണ് മനപ്രയാസമെന്നും പിസി ജോർജ് പറഞ്ഞു.