പഴയിടം ഇനി കലോത്സവ കാലവറയിലേക്കില്ല ! അടുത്ത വർഷം മുതൽ നല്ല കൂർക്കയിട്ട പന്നിയിറച്ചി കൂടി ഉൾപ്പെടുത്തിക്കണം എന്ന് അരുൺ കുമാറിനോട് അഭ്യർത്ഥിച്ചു കമന്റുകൾ

കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും മതവും വാരി എറിയുന്ന കാലത്തിൽ ഇനി കലോത്സവ വേദികളിൽ പാചകത്തിന് എത്തില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി. പഴയിടത്തിനെ മലീനസപ്പെടുത്തുന്ന രീതിയിലുള്ള അനാവശ്യമായ ഒരുപാട് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനവും ആയി മോഹനൻ നമ്പൂതിരി മുന്നോട്ട് വരുന്നത്. അടുക്കള നിയന്ത്രിക്കാൻ പോലും ഭയം തോന്നുന്ന സാഹചര്യത്തിൽ ഇനി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണെന്ന് ആദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

16 തവണ കലോത്സവ പാചകപ്പുരയുടെ തലവൻ ആയിരുന്നു പഴയിടം മോഹനൻ നമ്പൂതിരി. എന്നാൽ ഇനിയില്ലെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഭക്ഷണരീതികളിൽ ഒരുപാട് മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെ വിഷവിത്തുകൾ ആണ് ഇന്ന് പലരും വാരി എറിയുന്നത്. അതെങ്ങനെ നേരിടും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഇപ്പോഴത്തെ മാറിവരുന്ന സാഹചര്യങ്ങൾ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്രയും കാലം ഒരു നിധി പോലെ ആയിരുന്നു മോഹനൻ നമ്പൂതിരി കലോത്സവ വേദികളിലെ അടുക്കളകളെ കൊണ്ടു നടന്നിരുന്നത്. എന്നാൽ ഇന്ന് മനസ്സിനെ കീറിമുറിക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിന് എതിരെ ഉയരുന്നത്. അതു കൊണ്ടു തന്നെ ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ കലോത്സവ വേദികളിൽ ഇനി അങ്ങോട്ട് പാചകത്തിന് ഇല്ല എന്ന് അദ്ദേഹം ഉറച്ചു തീരുമാനിക്കുകയാണ്.

തന്റെ സാത്വിക മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ അല്ല ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് കലോത്സവ വേദികളിലെ കലവറകളിൽ നിന്നും വിട വാങ്ങുകയാണ് എന്ന് നന്ദിപൂർവം പറഞ്ഞു കൊള്ളുകയാണ് മോഹനൻ നമ്പൂതിരി. ഭക്ഷണവുമായി ബന്ധപ്പെട്ട പല വിവാദങ്ങളുമായിരുന്നു ഇത്തവണ കലോത്സവ വേദികളിൽ നിറഞ്ഞത്. ഒരു വ്യക്തിയെയും വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും മലീനസപ്പെടുത്തുന്ന രീതിയിൽ വർഗീയത വാരിയെറിയുന്നത് ആയിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നത്.

ഇത് കൊണ്ടു മുന്നോട്ടു പോകേണ്ട കാര്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയ ഒരു ബ്രാൻഡ് ആയിരുന്നു പഴയിടം. ഭക്ഷണ രീതികൾ മാറി വരുന്ന സാഹചര്യത്തിൽ പഴയിടത്തിന് ഇനി അത്ര പ്രസക്തി ഉണ്ട് എന്ന് തോന്നുന്നില്ല എന്ന് ബോധ്യമായതോടു കൂടിയാണ് ഇനി കലോത്സവ വേദികളിൽ നിന്നും മാറി നിൽക്കാൻ മോഹനൻ നമ്പൂതിരി തീരുമാനിച്ചത്. നോൺ വെജ് ഉൾപ്പെടുത്തുന്നത് കൊണ്ട് മാത്രമല്ല ഞാൻ പടിയിറങ്ങുന്നത് എന്നും ആടി തിമിർത്തു സന്തോഷത്തോടു കൂടി ഭക്ഷണം കഴിക്കാൻ എത്തുന്ന കൗമാരക്കാരുടെ ഇടയിലേക്ക് വർഗീയതയുടെ വിഷവിത്തുകൾ വാരിയെറിയുന്ന ഒരു സ്ഥലത്ത് ഇനി തന്റെ ആവശ്യമില്ല എന്ന് തോന്നിയതു കൊണ്ടാണ് മാറി നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിനും വർഗീയത ചേർത്തത് തന്നിൽ ഒരു ഭയം ഉണ്ടാക്കിയിരിക്കുന്നു എന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഒരു അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നാൽ പിന്നീട് മുന്നോട്ടു പോകുവാൻ വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ ഇതിനോടൊപ്പം നമ്മൾ കാണേണ്ടതുണ്ട്. അത്തരം ഭയത്തിനെ അതിജീവിച്ചുകൊണ്ട് ഒരു അടുക്കള മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് പറ്റില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇതിൽ നിന്നും മാറി നിൽക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഇതുവരെ രണ്ടു കോടിയോളം കുട്ടികൾക്ക് ഭക്ഷണം താൻ കൊടുത്ത് കഴിഞ്ഞിട്ടുണ്ട്. ആ സന്തോഷം മതി ഇനിയുള്ള കാലം ജീവിക്കാൻ പറഞ്ഞു കൊണ്ട് പഴയിടം മോഹനൻ നമ്പൂതി കലോത്സവ വേദികളിലെ ഊട്ടുപുരയിൽ നിന്നും പടിയിറങ്ങുന്നു.

ഇതേ സമയം ഈ വിഷയം മലീനസ മനസ്സോടെ പോസ്റ്റ് ചെയ്ത റിപ്പോർട്ടർ അരുൺ കുമാർ ആണെന്നും അദ്ദേഹത്തോട് അടുത്ത തവണ മുതൽ കലോത്സവ വേദികളിൽ നല്ല കൂർക്കയിട്ട പന്നിയിറച്ചി കൂടി ഉൾപ്പെടുത്തിക്കണം എന്ന തരത്തിൽ ഉള്ള കമന്റുകൾ നിറയുന്നത് കാണാം. മിശ്ര ബുക്ക് ആണെന്ന് വധിക്കുകയും തന്റെ ആവിശ്യങ്ങൾ നടപ്പിലാക്കാൻ മാത്രം ചില അഡ്ജസ്റ്മെന്റുകൾക്ക് തയ്യാറാവുകയും ചെയ്യുകയാണ് എന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply